Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ് പോലും മറന്നു!! സഞ്ജുവിനെ എന്താണ് പഠിപ്പിച്ചത്? യുവി എയറില്‍; ആരാധകരോഷം

ഇന്ത്യന്‍ കുപ്പായത്തില്‍ ബാറ്റിങ് മറന്ന് മലയാളി താരം സഞ്ജു സാംസണ്‍ പതറവെ എയറിലായത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അദ്ദേഹത്തേ പൊങ്കാലയിടുകയാണ്. വളരെ നല്ല ഫോമില്‍ കളിച്ചു കൊണ്ടിരുന്ന സഞ്ജു ഇപ്പോള്‍ ബാറ്റിങ് പാടെ മറന്നതു പോലെയാണ് കാണപ്പെടുന്നതെന്നും ഇതിനു പ്രധാന കാരണക്കാരന്‍ സഞ്ജുവാണെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയ്ക്കു മുമ്പ് യുവിക്കു കീഴില്‍ അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ യുവി സഞ്ജുവിനു ചില ബാറ്റിങ് ടിപ്‌സുകളും നല്‍കിയിരുന്നു.

SANJU YUVRAJ

ഇതു മലയാളി താരത്തെ വേറെ ലെവലാക്കി മാറ്റുമെന്നും ബാറ്റിങില്‍ ഗംഭീര ഇന്നിങ്‌സുകള്‍ പിറക്കുമെന്നും കരുതിയെങ്കിലും സംഭവിച്ചത് നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ കരിയര്‍ ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുകയാണ്. 10, 6, 0 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നു കളിയിലെ സ്‌കോറുകള്‍. ഇതോടെയാണ് സഞ്ജുവിന്റെ ആരാധകര്‍ യുവിക്കെതിരേ തിരിഞ്ഞത്.

യുവിക്ക് രൂക്ഷ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് യുവരാജ് സിങിനെതിരേ ഇപ്പോള്‍ ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ അഭിഷേക് ശര്‍മയുടെ വഴികാട്ടി കൂടിയണ് അദ്ദേഹം. തന്റെ കരിയറിന്റെ ഗതി മാറ്റിയത് കൊറോണക്കാലത്ത് യുവിക്കു കീഴിലുള്ള ചിട്ടയായുള്ള പരിശീലനമാണെമെന്നു അഭിഷേക് തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

അദ്ദേഹത്തെ കൂടാതെ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റനും മറ്റൊരു യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലും യുവിയുടെ ശിഷ്യനാണ്. ഈ കാരണങ്ങാല്‍ തന്നെയാണ് അദ്ദേഹത്തിനു കീഴില്‍ സഞ്ജു സാംസണ്‍ പരിശീലന നടത്തിയപ്പോഴും ഹൈപ്പ് കുത്തനെ ഉയര്‍ന്നത്. പക്ഷെ വെറും മൂന്ന് ഇന്നിങ്‌സുകള്‍ കഴിഞ്ഞപ്പോഴേക്കും എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ബാറ്റിങ് പോലും മറന്നു പോയ തരത്തില്‍ എന്ത് ഉപദേശമാണ് സഞ്ജുവിനു യുവി നല്‍കിയതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുകയാണ്.

SANJU SAMSON

യുവരാജ് സിങ്, നിങ്ങളോടു ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. എങ്ങനൊണ് ബാറ്റ് ചെയ്യേണ്ടതെന്നു പോലും മറന്നു പോയതു പോലെ കാണപ്പെടാന്‍ എന്താണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ സഞ്ജു സാംസണിനെ പഠിപ്പിച്ചത്? വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണില്‍ അടുത്തിടെ സെഞ്ച്വറി നേടി.

അതിനുമുമ്പ് സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ ബ്രില്ല്യന്റായ 37 റണ്‍സുമെടുത്തു. എന്നാല്‍ ദുബായില്‍ വച്ച് യുവരാജ് സിങിനു കീഴിലുള്ള പരിശീലനത്തിനു ശേഷം സഞ്ജുവിന്റെ ഫോമില്‍ വന്‍ ഇടുവുണ്ടായിരിക്കുകയാണ്. ആ പരിശീലനസമയത്ത് യഥാര്‍ഥത്തില്‍ എന്താണ് മാറിയത്? യുവി ദയവു ചെയ്ത് ഇതിനു മറുപടി നല്‍കണം.

യുവരാജ് സിങ് പഞ്ചാബുകാരനാണ്. ശുഭ്മന്‍ ഗില്ലും പഞ്ചാബില്‍ നിന്നാണ്? അപ്പോള്‍ പിന്നെ നിങ്ങള്‍ എന്തു പ്രതീക്ഷിക്കണം. തന്റെ നാട്ടുകാരനും ശിഷ്യനുമായ ഗില്ലിന്റെ ലോകകപ്പ് സ്ഥാനം തട്ടിയെടുത്ത സഞ്ജുവിനെ യുവി പിന്നില്‍ നിന്നു കുത്തുകയാണ് ചെയ്തത്. ഇതാണ് ഇപ്പോള്‍ സഞ്ജുവിന്റെ ലോകകപ്പ് ഇലവനിലെ സ്ഥാനം പോലും തുലാസിലാക്കിയത്.

യുവരാജ് സിങിനെ കണ്ടു മുട്ടുന്നതിനു മുമ്പ് എത്ര മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ നോക്കൂ, അദ്ദേഹം ആകെ ആശയക്കുഴപ്പത്തിലും ഭീതിയിലുമാണ്. ഏതു ബോള്‍ കളിക്കണം, ഒഴിവാക്കണം എന്ന് പോലുമറിയാത്തതു പോലെയാണ് സഞ്ജു കാണപ്പെടുന്നത്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Monday, January 26, 2026, 18:00 [IST]
Other articles published on Jan 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+