For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ജയിച്ച ടീം മാറ്റും? ഓള്‍റൗണ്ടറടക്കം 2 പേര്‍ ഔട്ട്!! രണ്ടാമങ്കത്തിലെ ഇന്ത്യന്‍ 11

രാജ്‌കോട്ട്: രണ്ടാം ജയത്തോടെ ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര വരുതിയിലാക്കാനുറച്ചാവും ടീം ഇന്ത്യ രണ്ടാമങ്കത്തിന് ഇറങ്ങുക. ബുധനാഴ്ച പകലും രാത്രിയുമായി രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തിലാണ് അടുത്ത പോരാട്ടം.

വഡോദരയിലെ കഴിഞ്ഞ കളിയില്‍ നേടിയ ത്രില്ലിങ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശുഭ്മന്‍ ഗില്ലും സംഘവും രാജ്‌കോട്ടിലെത്തുക. ഒരോവര്‍ ബാക്കിനില്‍ക്കവെ നാലു വിക്കറ്റിന്റെ ആവേശ വിജയമാണ് ആദ്യ മല്‍സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.

പക്ഷെ വിന്നിക്ഷ് കോമ്പിനേഷനെ രാജ്കോട്ടില്‍ ഇന്ത്യ നിലനിര്‍ത്തില്ല. ചില മാറ്റങ്ങളുമായിട്ടാവും കളിയില്‍ ഗില്ലും കൂട്ടരുമിറങ്ങുക. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവമെന്നു നമുക്കു പരിശോധിക്കാം.

ROHIT GILL

ഇലവനില്‍ ആരെല്ലാം?

ഇന്ത്യയുടെ ടോപ്പ് ഫോര്‍ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. അതിന്റെ ആവശ്യമില്ലെന്നതാണ് സത്യം. അത്രയും ശക്തമായ മുന്‍നിരയാണ് ഇപ്പോള്‍ ടീമിന്റേത്. മുന്‍ നായകന്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ത്ത് ഒരിക്കല്‍ക്കൂടി ഓപ്പണിങുലെത്തും. ബാക്കപ്പ് ഓപ്പണറായി യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ സ്‌ക്വാഡിലുണ്ടെങ്കിലും ഒരിക്കല്‍ക്കൂടി ബെഞ്ചിലായിരിക്കും സ്ഥാനം.

മൂന്നാം നമ്പറില്‍ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ ഊഴമായിരിക്കും. കഴിഞ്ഞ കളിയിയില്‍ വെറും ഏഴു റണ്‍സിന് സെഞ്ച്വറി മിസ്സായ അദ്ദേഹം അടുത്തതില്‍ വലുയൊരു ഇന്നിങ്‌സായിരിക്കും ലക്ഷ്യമിടുക. കരിയര്‍ ബെസ്റ്റ് ഫോമിലുള്ള കോലിയില്‍ നിന്നും മറ്റൊരു മാച്ച് വിന്നിങ്‌സാണ് ടീം ആഗ്രഹിക്കുന്നത്.

നാലാമനായി വൈസ് ക്യാപ്റ്റനും മറ്റൊരു സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരാണ് ബാറ്റിങിനെത്തുക. പരിക്ക് ഭേദമായി അദ്ദേഹം തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ആദ്യ ഏകദിനം. 49 റണ്‍സുമായി മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ ശ്രേയസിനു സാധിക്കുകയും ചെയ്തു.

വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് കഴിഞ്ഞ മല്‍സരത്തില്‍ അഞ്ചാമനായി പരീക്ഷക്കപ്പെട്ടത്്. പക്ഷെ ബാറ്റിങില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. അഞ്ചു ബോളില്‍ നാലു റണ്‍സ് മാത്രമെടുത്ത് ജഡ്ഡു ക്രീസ് വിട്ടു.

രണ്ടാമങ്കത്തില്‍ അദ്ദേഹത്തെ ആറിലേക്കു മാറ്റി സൂപ്പര്‍ താരം കെഎല്‍ രാഹുലിനെ അഞ്ചാം നമ്പറിലേക്കു ഇന്ത്യ തിരികെ കൊണ്ടുവന്നേക്കും. മികച്ച ഫോമിലുള്ള അദ്ദേഹത്തിനു കൂടുതല്‍ ബോളുകള്‍ നേരിടാന്‍ അവസരം ലഭിക്കേണ്ടതും പ്രധാനമാണ്. ജഡ്ഡുവിനു ശേഷം ഏഴാമനായി മറ്റൊര സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ കാണില്ല.

NITISH REDDY

കാരണം കഴിഞ്ഞ മല്‍സരത്തിനിടെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ബാറ്റ് ചെയ്യവെ റണ്‍സ് ഓടിയെടുക്കാനാവാതെ വാഷി മുടന്തുന്നതും കണ്ടിരുന്നു. സ്‌കാനിങിനു ശേഷം മാത്രമേ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.

ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായതിനാല്‍ അദ്ദേഹത്തെ കളിപ്പിച്ച് അനാവശ്യ റിസ്‌കെടുക്കാനും ഇന്ത്യ ആഗ്രഹിക്കില്ല. വാഷിങ്ണിനു പകരം സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയാവും ടീമിലേക്കു വരുന്നത്. തുടര്‍ട്ട് എട്ടാമനായി പേസര്‍ ഹര്‍ഷിത് റാണയുണ്ടാവും.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തന്നെ കളിക്കും. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുഹമ്മദ് സിറാജായിരിക്കും. പക്ഷെ കഴിഞ്ഞ കളിയിലെ ഫ്‌ളോപ്പായ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം അര്‍ഷ്ദീപ് സിങിനെ ഇന്ത്യ തിരികെ കൊണ്ടു വന്നേക്കുകയും ചെയ്യും.

രണ്ടാമങ്കത്തിലെ സാധ്യതാ 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അ്ര്‍ഷ്ദീപ് സിങ്, മുഹമ്ദ് സിറാജ്.

Story first published: Monday, January 12, 2026, 12:03 [IST]
Other articles published on Jan 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+