Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 2 തവണ ആയുസ്സ് നീട്ടിക്കിട്ടി! എന്നിട്ടും ദുരന്തമായി രോഹിത്, ഇനി ടീമില്‍ വേണോ?

മുംബൈ: ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഫ്‌ളോപ്പിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നന്നായി തുടങ്ങിയ അദ്ദേഹം വാംഖഡെയില്‍ 18 റണ്‍സ് മാത്രമെടുത്താണ് ക്രീസ് വിട്ടത്. 18 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറുകളുമുള്‍പ്പെട്ടിരുന്നു. ഈ പരമ്പരയില്‍ നേരത്തേ കളിച്ച നാലിന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ രോഹിത് നേടിയിട്ടുള്ളൂ.

അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ തന്റെ ഹോംഗ്രൗണ്ട് കൂടിയായ വാംഖഡെയില്‍ വലിയൊരു ഇന്നിങ്‌സ് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ 20 റണ്‍സ് തികയ്ക്കും മുമ്പ് രോഹിത്തിനെ കിവി പേസര്‍ മാറ്റ് ഹെന്‍ട്രി മടക്കുകയായിരുന്നു.

ഹെന്‍ട്രിയുടെ ബൗളില്‍ കിവി നായകന്‍ ടോം ലാതമാണ് അദ്ദേഹത്തെ പിടികൂടിയത്. പരമ്പരയില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ബാറ്റിങില്‍ നിറംമങ്ങിയ രോഹിത്തിനെതിരേ രൂക്ഷവിമര്‍ശങ്ങളും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ROHIT SHARMA

രണ്ടു തവണ രക്ഷപ്പെട്ടു

മുംബൈയിലെ വാംഖഡെയില്‍ രണ്ടു തവണ ആയുസ് നീട്ടിക്കിട്ടിയിട്ടും അതു മുതലാക്കാന്‍ സാധിക്കാതെയാണ് രോഹിത് ശര്‍മ ചെറിയ സ്‌കോറിനു മടങ്ങിയത്. ന്യൂസിലാന്‍ഡിന്റെ പിഴവ് കാരണമാണ് തുടക്കത്തില്‍ രണ്ടു തവണ പുറത്താവലില്‍ നിന്നും രോഹിത് രക്ഷപ്പെട്ടത്. മാറ്റ് ഹെന്‍ട്രിയെറിഞ്ഞ അഞ്ചാമത്തെ ഓവറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ രക്ഷപ്പെടല്‍.

അഞ്ചാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറിയോടെയാണ് രോഹിത് തുടങ്ങിയത്. രണ്ടാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. മൂന്നാമത്തേത് ലെഗ് സ്റ്റംപിനു പുറത്തേക്കു ഒരു ഷോര്‍ട്ട് ബോളായിരുന്നു ഹെന്‍ട്രി പരീക്ഷിച്ചത്. രോഹിത് ഇതു പുള്‍ ഷോട്ടിലൂടെ സിക്‌സറിലേക്കു പായിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ് ഏരിയയിലൂടെ ഓടിയെത്തിയ വില്‍ ഒറൂക്കി ബൗണ്ടറി ലൈനിന് അരികില്‍ വച്ച് ക്യാച്ചിനു ശ്രമിക്കുകയായിരുന്നു. പന്ത് അദ്ദേഹത്തിന്റെ കൈളിലേക്കു വന്നെങ്കിലും അതു വഴുതി മാറി. രണ്ടാം ശ്രമത്തില്‍ ക്യാച്ചിനു ശ്രമിച്ചെങ്കിലും ഇതും കൈകളിലൊതുങ്ങിയില്ല.

സ്പിന്നര്‍ അജാസ് പട്ടേല്‍ എറിഞ്ഞ അടുത്ത ഓവറില്‍ രോഹിത് ഒരിക്കല്‍ക്കൂടി കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. ഓഫ്‌സ്റ്റംപ് ഏരിയയില്‍ വന്ന ബോള്‍ രോഹിത് മുന്നോട്ട് കയറി കളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടി ഉയരുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ടോം ബ്ലെണ്ടലിന്റെ കൈകളില്‍ ഒതുങ്ങേണ്ടിയിരുന്ന ബോളാണിത്. പക്ഷെ അദ്ദേഹത്തിന്റെ ഗ്ലൗസില്‍ തട്ടിയ ശേഷം സ്ലിപ്പിലുണ്ടായിരുന്ന ടിം സൗത്തിക്കു മുകളിലൂടെ ബോള്‍ പിറകിലേക്കു പോവുകയായിരുന്നു.

പക്ഷെ തൊട്ടടുത്ത ഓവറില്‍ തന്നെ രോഹിത് പുറത്താവുകയും ചെയ്തു. ഏഴാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളിലാണ് അദ്ദേഹത്തെ ഹെന്‍ട്രി വീഴ്ത്തിയത്. ഓണ്‍സൈഡിലേക്കു ഷോട്ടിനു ശ്രമിച്ച രോഹിത്തിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ ടോതം പിടികൂടുകയായിരുന്നു.

ROHIT SHARMA

രോഹിത് വിരമിക്കൂ

ഇന്ത്യന്‍ കുപ്പായത്തില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന രോഹിത് ശര്‍മയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസവുമാണ് ഉയരുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാനുള്ള മിടുക്ക് ഇപ്പോഴില്ലെങ്കില്‍ വിരമിക്കൂടെയാണ് ആരാധകര്‍ അദ്ദേഹത്തോടു ആവശ്യപ്പെടുന്നത്.

ഇന്ത്യന്‍ ടീമിനു രോഹിത് ശര്‍മ ഇപ്പോള്‍ വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. രണ്ടു ക്യാച്ചുകള്‍ പാഴാക്കിയിട്ടു പോലും അദ്ദേഹത്തിനു റണ്ണെടുക്കാന്‍ സാധിക്കുന്നില്ലെന്നതു നിരാശാജനകമാണ്. വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് വിരമിക്കുകയാണ് ചെയ്യേണ്ടതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു.

സ്വന്തം നാട്ടില്‍ രോഹിത് ശര്‍മയുടെ അവസാനത്തെ ടെസ്റ്റായിരിക്കും ന്യൂസിലാന്‍ഡിലേത്. ഇനിയൊരു ടെസ്റ്റില്‍ കൂടി നമുക്കു ഇവിടെ അദ്ദേഹത്തെ കാണാന്‍ സാധിക്കില്ല. മുംബൈയിലെ വാംഖഡെയില്‍ പോലും രോഹിത്തിന് റണ്ണെടുക്കാന്‍ കഴിയുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

Story first published: Friday, November 1, 2024, 17:08 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+