Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഡിആര്‍എസിനു നന്ദി, ദുരന്തമായി അംപയറിങ്- പിഴച്ചത് ആറെണ്ണം! മൂന്നും ലാതമിനെതിരേ

കാണ്‍പൂര്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റില്‍ അംപയര്‍മാരുടെ അബദ്ധങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുന്നു. രണ്ടു ദിവസം കൊണ്ട് ഫീല്‍ഡ് അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായത് ആറു പിഴവുകളാണ്. ഡിആര്‍എസ് സഹായം തേടിയതു കൊണ്ടു മാത്രമാണ് ഇരുടീമുകളും ഇതില്‍ നിന്നും രക്ഷപ്പെട്ടത്.

 മൂന്നു ലാതമിനെതിരേ

മൂന്നു ലാതമിനെതിരേ

ആറെണ്ണത്തില്‍ മൂന്നും ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടോം ലാതമിനെതിരേയായിരുന്നു. മൂന്നു തവണ അംപയര്‍മാര്‍ അദ്ദേഹത്തിനെതിരേ ഔട്ട് വിധിച്ചിരുന്നു. എല്ലാ തവണയും ലാതം ഡിആര്‍എസ് വിളിക്കുകയും അംപയര്‍ക്കു തീരുമാനം മാറ്റേണ്ടി വരികയും ചെയ്യുകയായിരുന്നു. ഇന്ത്യക്കാരായ നിതിന്‍ മേനോനും അനില്‍ ചൗധരിയുമാണ് കളിയിലെ ഫീല്‍ഡ് അംപയര്‍മാര്‍. മറുനാടന്‍ മലയാളി കൂടിയായ നിതിന്‍ നേരത്തേ മികച്ച അംപയറിങിലൂടെ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള വ്യക്തിയാണ്. പക്ഷെ കാണ്‍പൂര്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും പിഴവുകളുണ്ടായത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. ചൗധരിയും വളരെ മികച്ച അംപയറായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 ലാതം ഫിഫ്റ്റിയടിച്ചു

ലാതം ഫിഫ്റ്റിയടിച്ചു

മൂന്നു തവണ അംപയറുടെ മോശം തീരുമാനങ്ങളെ അതിജീവിച്ചാണ് ലാതം അപരാജിത ഫിഫ്റ്റിയുമായി ക്രീസിലുള്ളത്. ഡിആര്‍എസിനു ശ്രമിക്കാതെ അദ്ദേഹം പവലിയനിലേക്കു മടങ്ങിയിരുന്നെങ്കില്‍ അതു ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോവുമായിരുന്നു. 165 ബോളില്‍ നാലു ബൗണ്ടറികളോടെയാണ് 50 റണ്‍സോടെ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ലാതം ക്രീസില്‍ നില്‍ക്കുന്നത്. അജിങ്ക്യ രഹാനെയും സംഘവും ഓരോ തവണ വിക്കറ്റ് നേടിയെന്നു ആഹ്ലാദിച്ചപ്പോഴും ലാതം ഡിആര്‍എസ് വിളിക്കുകയും ഇന്ത്യയെ നിരാശരാക്കുകയുമായിരുന്നു.
അംപയര്‍മാര്‍ക്കു രണ്ടു ദിവസം കൊണ്ടു സംഭവിച്ച അബദ്ധങ്ങള്‍ക്കെതിരേ പലരും സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ടെസ്റ്റില്‍ ഇതുവരെയും അംപയറിങ് വളരെ സാധാരണമായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര ട്വീറ്റ് ചെയ്തത്.

 വിമര്‍ശനം ശക്തം

വിമര്‍ശനം ശക്തം

ക്രിക്കറ്റ് ജേര്‍ണലിസ്റ്റായ ഡാനിയേല്‍ അലെക്‌സാണ്ടറും അംപയര്‍മാര്‍ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. രണ്ടാംദിനം ഇന്ത്യന്‍ അംപയര്‍മാര്‍ മൂന്നു തവണയാണ് ടോം ലാതമിനെതിരേ ഔട്ട് വിളിച്ചത്, എല്ലാം തെറ്റായ തീരുമാനങ്ങളായിരുന്നു, ഡിആര്‍എസിലൂടെ ഇതു തിരുത്തപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ ബാറ്റ് ചെയ്തു കൊണ്ടിരിക്കെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു അനുകൂലമായും അംപയര്‍മാര്‍ കോളുകള്‍ വിളിച്ചിരുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു.
കാണ്‍പൂര്‍ ടെസ്റ്റില്‍ ടോം ലാതം സെഞ്ച്വറിയടിക്കുകയാണെങ്കില്‍ ഇന്ത്യ നാട്ടില്‍ ഇനിയുള്ള ടെസ്റ്റുകളില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ വിസമ്മതിച്ചേക്കാമെന്നായിരുന്നു ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം പരിഹാരൂപേണ ട്വീറ്റ് ചെയ്തത്.

Story first published: Saturday, November 27, 2021, 15:41 [IST]
Other articles published on Nov 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+