For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND ns NZ: വാംഖഡെയില്‍ കിവികളുടെ ലീഡ് 150ലേക്ക്, ചേസ് ചെയ്യുമോ ഇന്ത്യ?

മുംബൈ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്. ബാറ്റിങ് അതീവ ദുഷ്‌കരമായിക്കൊണ്ടിരിക്കുന്ന വാംഖഡെ പിച്ചില്‍ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന റണ്‍ചേസിനു വേണ്ടിയാണ് ആരാധര്‍ കാത്തിരിക്കുന്നത്. ഒന്നാമിന്നിങ്‌സില്‍ 28 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് മാത്രം വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ന്യൂസിലാന്‍ഡ് രണ്ടാംദിനം നിര്‍ത്തുമ്പോള്‍ ഒമ്പതു വിക്കറ്റിനു 171 റണ്‍സെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് ശേഷിക്കെ 143 റണ്‍സിന്റെ ലീഡാണ് കിവികള്‍ക്കുള്ളത്.

മാറ്റ് ഹെന്‍ട്രിയുടെ (10) പുറത്താവലിനു പിന്നാലെയാണ് രണ്ടാംദിനത്തിലെ കളി അവസാനിച്ചത്. ഏഴു റണ്‍സോടെ അജാസ് പട്ടേലാണ് ഇപ്പോള്‍ ക്രീസില്‍. 150ന് മുകളില്‍ റണ്‍ചേസ് ഇവിടെ ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും. വില്‍ യങിന്റെ (51) ഇന്നിങ്‌സാണ് രണ്ടാമിന്നിങ്‌സില്‍ കിവികളെ രക്ഷിച്ചത്. മറ്റാരും തന്നെ 30 റണ്‍സ് പോലും തികച്ചില്ല. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റുകളെടുത്തു.

TOM LATHAM OUT

നിരാശപ്പെടുത്തി ഇന്ത്യ

ഒന്നാമിന്നിങ്‌സില്‍ 150 റണ്‍സിനു മുകളിലെങ്കിലും ലീഡ് ഇന്ത്യക്കു ലഭിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ തുടരെ വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യ കൂടാരംകയറുകയായിരുന്നു. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 235 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 263ന് പുറത്താവുകയായിരുന്നു.

നാലിനു 84 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നു കളി പുനരാരംഭിച്ചത്. ഒരു സമയത്തു അഞ്ചു വിക്കറ്റിനു 202 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ 61 റണ്‍സിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും ഇന്ത്യ കൈവിടുകയായിരുന്നു. ഇതോടെയാണ് 28 റണ്‍സിന്റെ നേരിയ ലീഡുമായി തൃപ്തിപ്പെടേണ്ടി വന്നത്. ശുഭ്മന്‍ ഗില്ലിന്റെയും (90) റിഷങ് പന്തിന്റെയും (60) ഫിഫ്റ്റികളാണ് ഇന്ത്യ ബാറ്റിങിനു കരുത്തേകിയത്.

146 ബോളുകള്‍ നേരിട്ട ഗില്‍ ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു. 59 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടങ്ങിയതാണ് റിഷഭിന്റെ ഇന്നിങ്‌സ്. പുറത്താവാതെ 38 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ന്യൂസിലാന്‍ഡിനായി അജാസ് പട്ടേല്‍ അഞ്ചു വിക്കറ്റുകളെടുത്തു.

നായകന്‍ രോഹിത് ശര്‍മ (18), യശസ്വി ജയ്‌സ്വാള്‍ (30), വിരാട് കോലി (4), നൈറ്റ് വാച്ച്മാനായെത്തിയ മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു ആദ്യദിനം നഷ്ടമായത്. ഒരു സമയത്തു ഇന്ത്യ ഒരു വിക്കറ്റിനു 77 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ ആറു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യ തകര്‍ച്ചയിലേക്കു വീഴുകയായിരുന്നു. ജയ്‌സ്വാളും സിറാജും അടുത്തടുത്ത ബോളില്‍ പുറത്തായപ്പോള്‍ തൊട്ടടുത്ത ഓവറില്‍ അനാവശ്യ സിംഗിളിനു ശ്രമിച്ച് കോലിയും വിക്കറ്റ് പാഴാക്കി.

കിവികളുടെ ഇന്നിങ്‌സ്

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ 235 റണ്‍സിലെത്തിച്ചത് രണ്ടു പേരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ്. 82 റണ്‍സെടുത്ത ഡാരില്‍ മിച്ചെലാണ് കിവികളുടെ ടോപ്‌സ്‌കോറര്‍. 129 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. 71 റണ്‍സ് നേടിയ വില്‍ യങാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

128 ബോളുകള്‍ നേരിട്ട താരം നാലു ഫോറും രണ്ടു സിക്‌സറുമടിച്ചു. നായകന്‍ ടോം ലാതം (28), ഗ്ലെന്‍ ഫിലിപ്‌സ് (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ മിന്നിച്ചത് രവീന്ദ്ര ജഡേജയും വാഷിങ്ണ്‍ സുന്ദറുമായിരുന്നു. ജഡ്ഡു അഞ്ചു പേരെ പുറത്താക്കിയപ്പോള്‍ വാഷി നാലു പേരെയും മടക്കി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്-ടോം ലാതം (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, വില്‍ യങ്്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, ഇഷ് സോധി, മാറ്റ് ഹെന്‍ട്രി, അജാസ് പട്ടേല്‍, വില്യം ഒറൂര്‍ക്കി.

Story first published: Saturday, November 2, 2024, 6:20 [IST]
Other articles published on Nov 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+