Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: മിന്നല്‍ ഗില്‍, ബൗളര്‍മാരും കസറി-റെക്കോഡ് ജയത്തോടെ പരമ്പര നേടി ഇന്ത്യ

1

അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ 168 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര 2-1ന് അലമാരയിലെത്തിച്ചത്. റണ്‍സ് അടിസ്ഥാനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടിയപ്പോള്‍ ന്യൂസീലന്‍ഡ് 12.1 ഓവറില്‍ 66 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ ശുബ്മാന്‍ ഗില്ലിന്റെയും (126*) നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയുടെയും പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഈ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിക്കുന്ന തരത്തിലായിരുന്ന ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ ഇന്ത്യക്ക് ഇഷാന്‍ കിഷനെ (1) നഷ്ടമായി. മൂന്ന് പന്ത് നേരിട്ട് ഒരു റണ്‍സെടുത്ത ഗില്ലിനെ മിച്ചല്‍ ബ്രേസ്വെല്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തിലേ പതറിച്ചയില്‍ നിന്ന് ശുബ്മാന്‍ ഗില്‍-രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി.

1

മൂന്നാമനായി ഇറങ്ങിയ ത്രിപാഠി അതിവേഗത്തില്‍ റണ്‍സുയര്‍ത്തി. 22 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 200 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ താരത്തെ ഇഷ് സോധിയാണ് പുറത്താക്കിയത്. സിക്‌സറിന് ശ്രമിച്ച ത്രിപാഠി ലോക്കി ഫെര്‍ഗൂസന് ബൗണ്ടറി ലൈനിനരികെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. ത്രിപാഠി പുറത്താവുമ്പോള്‍ 8.2 ഓവറില്‍ ഇന്ത്യ 2 വിക്കറ്റിന് 87 എന്ന മികച്ച നിലയിലായിരുന്നു.

സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് ഷോട്ടുകളോടെ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല. 13 പന്തില്‍ 24 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 1 ഫോറും 2 സിക്‌സും താരം പറത്തിയത്.

ഒരുവശത്ത് നിലയുറപ്പിച്ച ശേഷം ശുബ്മാന്‍ ഗില്‍ ആഞ്ഞടിച്ചു. നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ സാക്ഷിയാക്കി തന്റെ കന്നി ടി20 സെഞ്ച്വറിയും ശുബ്മാന്‍ പൂര്‍ത്തിയാക്കി. അവസാന ഓവറില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ ഹര്‍ദിക്കിനെ ഇന്ത്യക്ക് നഷ്ടമായി. 17 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 30 റണ്‍സാണ് ഹര്‍ദിക് നേടിയത്.

1

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഗില്‍ 63 പന്തില്‍ 126 റണ്‍സുമായി പുറത്താവാതെ നിന്നു. 12 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 200 സ്‌ട്രൈക്കറേറ്റിലാണ് ഗില്‍ കസറിയത്. ആദ്യത്തെ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായി വിമര്‍ശനം നേരിട്ട ഗില്‍ മൂന്നാം മത്സരത്തിലൂടെ എല്ലാ വിമര്‍ശകരുടെയും വായടപ്പിച്ചിരിക്കുകയാണ്.

ന്യൂസീലന്‍ഡിനായി മിച്ചല്‍ ബ്രേസ്വെല്‍, ബ്ലെയര്‍ ടിക്ക്‌നര്‍, ഇഷ് സോധി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ഹര്‍ദിക് ഫിന്‍ അലനെ (3) പുറത്താക്കി. സ്ലിപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് അലന്റെ മടക്കം. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ ഡെവോണ്‍ കോണ്‍വേയെ (1) അര്‍ഷദീപ് സിങ് ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു.

മാര്‍ക്ക് ചാപ്മാനെ (0) അക്കൗണ്ട് തുറക്കും മുമ്പെ അര്‍ഷദീപ് ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചപ്പോള്‍ അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിനെ (2) ഹര്‍ദിക്കിന്റെ പന്തില്‍ സ്ലിപ്പില്‍ സൂര്യകുമാര്‍ മറ്റൊരു തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി.

അഞ്ചാം ഓവര്‍ എറിയാനെത്തിയ ഉമ്രാന്‍ മാലിക് മിച്ചല്‍ ബ്രേസ്വെല്ലിനെ (7) ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 4.3 ഓവറില്‍ 21 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയിലേക്ക് കിവീസ് തകര്‍ന്നു. ഡാരില്‍ മിച്ചലും നായകന്‍ മിച്ചല്‍ സാന്റ്‌നറും ചേര്‍ന്ന് ചെറിയ ചെറുത്ത് നില്‍പ്പം നടത്തിയെങ്കിലും സാന്റ്‌നറെ (13) പുറത്താക്കി ശിവം മാവി കൂട്ടുകെട്ട് പൊളിച്ചു.

1

ഇതേ ഓവറില്‍ ഇഷ് സോധിയേയും (0) മാവി പുറത്താക്കി. ലോക്കി ഫെര്‍ഗൂസനെയും (0) ബ്ലെയര്‍ ടിക്കനറെയും (1) ഹര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ പൊരുതിനിന്ന ഡാരില്‍ മിച്ചലിനെ (35) ഉമ്രാന്‍ മാലിക്കും മടക്കിയതോടെ 12.1 ഓവറില്‍ 66 റണ്‍സില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടം അവസാനിച്ചു.

ഇന്ത്യക്കായി ഹര്‍ദിക് 4 ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

പ്ലേയിങ് 11-ഇന്ത്യ-ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ദിക് പാണ്ഡ്യ (c), ദീപക് ഹൂഡ, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്

ന്യൂസീലന്‍ഡ്-ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മിച്ചല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (c), ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്‌നര്‍, ബെഞ്ചമിന്‍ ലിസ്റ്റര്‍

Story first published: Wednesday, February 1, 2023, 16:18 [IST]
Other articles published on Feb 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+