For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: നാട്ടില്‍ ടി20 ക്യാപ്റ്റനായി രോഹിത് 'പുപ്പുലി', തോറ്റത് ഒരു തവണ മാത്രം, കണക്കുകളിതാ

ജയ്പൂര്‍: വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനായി രോഹിത് ശര്‍മ എത്തിയിരിക്കുകയാണ്. ഇന്നാരംഭിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ രോഹിത് ടി20 ക്യാപ്റ്റനെന്ന നിലയില്‍ പുതിയൊരു കാല്‍വെപ്പ് നടത്തുകയാണ്. ഏറെ നാളുകളായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിട്ടുള്ള രോഹിത് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച രോഹിത് എന്ന മാന്ത്രിക നായകനിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. കൂട്ടിന് രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനും കൂടി ചേരുമ്പോള്‍ ഇന്ത്യക്ക് വാനോളം പ്രതീക്ഷകള്‍. ന്യൂസീലന്‍ഡിനെതിരായ പരമ്പര അലമാരയിലെത്തിച്ച് അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിലേക്കുള്ള മുന്നൊരുക്കം ഗംഭീരമാക്കാനാവും രോഹിതും സംഘവും ശ്രമിക്കുക.

ടി20 നായകനെന്ന നിലയില്‍ നാട്ടില്‍ ഗംഭീര റെക്കോഡാണ് രോഹിത്തിനുള്ളത്. ഒമ്പത് തവണ അദ്ദേഹം ഇന്ത്യയെ നാട്ടില്‍ ടി20യില്‍ നയിച്ചപ്പോള്‍ തോറ്റത് ഒരു തവണ മാത്രമാണ്. ഏഴാമത്തെ മത്സരത്തിലാണ് രോഹിത്തിനിലെ ക്യാപ്റ്റന് പിഴച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ നാട്ടില്‍ കളിച്ച അവസാന രണ്ട് ടി20യിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായി.

rohitsharma

ക്യാപ്റ്റന്‍സി ഒരിക്കലും തന്റെ ബാറ്റിങ്ങിനെ ബാധിക്കില്ലെന്ന് രോഹിത് പലവട്ടം തെളിയിച്ചതാണ്. ന്യൂസീലന്‍ഡിനെതിരായ ടി20 മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. 29 ശരാശരിയിലും 136 സ്‌ട്രൈക്കറേറ്റിലും 352 റണ്‍സാണ് രോഹിത് നേടിയത്. വിരാട് കോലിയുടെ പേരില്‍ 311 റണ്‍സാണുള്ളത്. എന്നാല്‍ 35 ശരാശരിയിലും 139 സ്‌ട്രൈക്കറേറ്റിലുമാണ് അദ്ദേഹത്തിന്റെ പ്രകടനം. 426 റണ്‍സുമായി കോളിന്‍ മണ്‍റോയും 358 റണ്‍സുമായി കെയ്ന്‍ വില്യംസനുമാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ളത്. ഇവരെ മറികടക്കാന്‍ ഇത്തവണ രോഹിത്തിന് മുന്നില്‍ അവസരമുണ്ട്.

ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പോരാട്ടത്തില്‍ കൂടുതല്‍ തവണ ടോപ് സ്‌കോററായവരുടെ റെക്കോഡില്‍ രോഹിത് ശര്‍മ, കോളിന്‍ മണ്‍റോ, ബ്രണ്ടന്‍ മക്കല്ലം എന്നിവര്‍ തുല്യരാണ്. മൂന്ന് പേരും നാല് തവണ വീതം ടോപ് സ്‌കോററായിട്ടുണ്ട്. ഇത്തവണ രോഹിത് ശര്‍മക്ക് ഒരു മത്സരത്തിലെങ്കിലും ടോപ് സ്‌കോററാവാന്‍ സാധിച്ചാല്‍ ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ അദ്ദേഹത്തിനായേക്കും.

നാട്ടില്‍ ടി20യില്‍ കൂടുതല്‍ തവണ കളിയിലെ താരമെന്ന റെക്കോഡില്‍ വിരാട് കോലിക്കും യുവരാജ് സിങ്ങിനുമൊപ്പമെത്താനും രോഹിത്തിന് അവസരമുണ്ട്. കോലിയും യുവരാജും നാല് തവണ വീതം നാട്ടിലെ ടി20യില്‍ കളിയിലെ താരമായി. രോഹിത് ശര്‍മ മൂന്ന് തവണയാണ് കളിയിലെ താരമായത്. ശിഖര്‍ ധവാനും മൂന്ന് തവണ കളിയിലെ താരമായിട്ടുണ്ട്. ഇന്ന് കളിയിലെ താരമായാല്‍ രോഹിത്തിന് ഈ റെക്കോഡിലെ ഒന്നാം സ്ഥാനക്കാരുടെ പട്ടികയിലേക്കെത്താനാവും. ഒരു തവണ കൂടി കളിയിലെ താരമായാല്‍ ന്യൂസീലന്‍ഡിനെതിരേ ടി20യില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ചാവുന്നവരില്‍ ജസ്പ്രീത് ബുംറക്കൊപ്പമെത്താന്‍ രോഹിത്തിനാവും. ബുംറ രണ്ട് വട്ടവും രോഹിത് ഒരു വട്ടവുമാണ് ഈ നേട്ടത്തിലെത്തിയത്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും കിവീസിനെതിരേ ഒരു തവണ കളിയിലെ താരമായിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും 100 ആണ് ടി20 നായകനെന്ന നിലയിലെ രോഹിത്തിന്റെ വിജയ ശതമാനം. ബംഗ്ലാദേശിനെതിരേ 83,ശ്രീലങ്കയ്‌ക്കെതിരേ 80, ന്യൂസീലന്‍ഡിനെതിരേ 50 എന്നിങ്ങനെയാണ് രോഹിത്തിന്റെ വിജയ ശതമാനം. ന്യൂസീലന്‍ഡിനെതിരേ നാല് മത്സരത്തില്‍ നയിച്ചപ്പോള്‍ രണ്ട് വീതം ജയവും തോല്‍വിയും വഴങ്ങി.

Story first published: Wednesday, November 17, 2021, 21:51 [IST]
Other articles published on Nov 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+