Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: കോലിയുടെ സ്ഥാനത്തിന് പോര് മുറുകും, ശ്രേയസിന് വെല്ലുവിളി- സൂര്യ ടെസ്റ്റ് ടീമില്‍

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരേ വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ സ്ഥാനത്തിനു വേണ്ടി പോര് മുറുമെന്നുറപ്പായി. നേരത്തേ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാതിരുന്ന സൂര്യകുമാര്‍ യാദവിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി താരം ഇനിയും അരങ്ങേറിയിട്ടില്ല. ഇത്തവണ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തിനു നറുക്കുവീഴാന്‍ സാധ്യതയുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ സൂര്യ ഇനി ടെസ്റ്റിലും സ്ഥിരസാന്നിധ്യമാവമെന്ന പ്രതീക്ഷയിലാണ്.

നേരത്തേ നടന്ന കിവീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ എല്ലാ കളിയിലും സൂര്യ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. രണ്ടു മല്‍സരങ്ങളില്‍ കോലിയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലായിരുന്നു താരമിറങ്ങിയത്. ജയ്പൂരില്‍ നടന്ന ആദ്യ കളിയില്‍ 40 ബോളില്‍ 62 റണ്‍സുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച സൂര്യ പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 രഹാനെ നയിക്കും

രഹാനെ നയിക്കും

കാണ്‍പൂരിലെ ഒന്നാം ടെസ്റ്റില്‍ കോലി ഇന്ത്യക്കായി കളിക്കുന്നില്ല. പകരം അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുക. ടെസ്റ്റില്‍ കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ യുവതാരം ശ്രേയസ് അയ്യര്‍ അരങ്ങേറുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ സൂര്യയും ടെസ്റ്റ് ടീമിന്റെ ഭാഗമായതോടെ ശ്രേയസിനു ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. മികച്ച ഫോമിലുള്ള സൂര്യയ്ക്കു ഇന്ത്യ പ്രഥമ പരിഗണന നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ശ്രേയസിന്റെ ടെസ്റ്റ് അരങ്ങേറ്റം വൈകും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റില്‍ സംഘത്തില്‍ സൂര്യയുമുണ്ടായിരുന്നു. പക്ഷെ താരത്തിന് അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല.

 ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്ററാണ് സൂര്യ. 77 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 5326 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 14 സെഞ്ച്വറികളും 26 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 2010-11 സീസണിലായിരുന്നു മുംബൈയ്ക്കു വേണ്ടി സൂര്യയുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ഡല്‍ഹിക്കെതിരായ കളിയില്‍ 73 റണ്‍സുമായി അദ്ദേഹം തിളങ്ങുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയിട്ടുള്ള സ്ഥിരതയാര്‍ന്ന പ്രകടനമാണ് സൂര്യയെ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ കുറച്ചു സീസണുകളായി മുംബൈയുടെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ബാറ്റര്‍ കൂടിയാണ് അദ്ദേഹം.

 അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരേ

അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരേ

ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം. ഇതുവരെ 11 മല്‍സരങ്ങലില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 34.85 ശരാശരിയില്‍ 244 റണ്‍സെടുത്തിട്ടുണ്ട്. 155.4 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും സൂര്യയ്ക്കുണ്ട്. ജൂലൈയിലായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം. ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലൂടെയായിരുന്നു ഇത്. മൂന്നു കളികളില്‍ നിന്നും 62 ശരാശരിയില്‍ 124 റണ്‍സ് സൂര്യ നേടി. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ ടെസ്റ്റ് ടീമിലേക്കു സൂര്യക്കു വഴി തുറക്കുകയായിരുന്നു. ആഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുകയും ചെയ്തു. പക്ഷെ സൂര്യക്കു പരമ്പരയിലെ നാലു ടെസ്റ്റുകളിലും പുറത്തിരിക്കേണ്ടി വന്നു. ആകര്‍ഷകമായ, ഒപ്പം അഗ്രസീവുമായ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന സൂര്യക്കു ഏറെ ആരാധകരുണ്ട്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനും താരത്തിന്റെ ബാറ്റിങ് ശൈലി ഇഷ്ടമാണ്. ടെസ്റ്റില്‍ മികച്ചൊരു അഗ്രസീവ് ബാറ്റ്‌സ്മാന്റെ അഭാവം ഏറെക്കാലമായി ഇന്ത്യ അലട്ടുകയാണ്. ഈ റോളിന് ഏറ്റവും അനുയോജ്യനായ താരം കൂടിയാണ് സൂര്യ.

Story first published: Tuesday, November 23, 2021, 11:55 [IST]
Other articles published on Nov 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+