For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജു പറഞ്ഞത് കേട്ടില്ല, 'കുഴിയില്‍' ചാടി സൂര്യ!! ഇത്രയ്ക്കു വിലയില്ലേ? സംഭവമിങ്ങനെ

റായ്പൂര്‍: രണ്ടാം ടി20യില്‍ വമ്പന്‍ തുടക്കത്തിനു ശേഷം ന്യൂസിലാന്‍ഡിനെ പിടിച്ചുനിര്‍ത്തി മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഒരു ഘട്ടത്തില്‍ 220-230 റണ്‍സ്് അടിച്ചെടുക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന കിവികളെ ആറു വിക്കറ്റിന് 208 റണ്‍സെടുക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ. രണ്ടാമത്തെ 10 ഓവറുകളിലെ ഉജ്ജ്വല ബൗളിങാണ് റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്.

അതിനിടെ ഈ മല്‍സരത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ വാക്ക് കേള്‍ക്കാത്തത് കാരണം വലിയ മണ്ടത്തരം കാണിച്ചിരിക്കുകയാണ് നായകന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുവിന്റെ അഭിപ്രായം കേട്ടിരുന്നെങ്കില്‍ ഈ അബദ്ധം അദ്ദേഹത്തിനു സംഭവിക്കില്ലായിരുന്നു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു നോക്കാം.

SANJU SURYA

സൂര്യ കാണിച്ച അബദ്ധം

റായ്പൂരില്‍ നടന്ന കളിയില്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിലെ 11ാം ഓവറിലായിരുന്നു സംഭവം. മൂന്നു വിക്കറ്റിന് 111 റണ്‍സെന്ന ശക്തമായ നിലയിലാണ് കിവികള്‍ ഈ ഓവര്‍ ആരംഭിച്ചത്. 19 ബോളില്‍ 39 റണ്‍സുമായി രചിന്‍ രവീന്ദ്രയും ആറു ബോളില്‍ 12 റണ്ണെടുത്ത ഡാരില്‍ മിച്ചെലുമായിരുന്നു ക്രീസില്‍. രചിനാണ് ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്.

ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. തുടര്‍ന്നുള്ള രണ്ടു ബോളും വൈഡ്. അടുത്ത ബോളില്‍ രചിന്റെ ബൗണ്ടറി. മൂന്നാം ബോളില്‍ രചിന്‍ സിംഗിളെടുത്തു. നാലാം ബോളില്‍ മിച്ചെലിന്റെ ബാറ്റില്‍ നിന്നും ഡബിള്‍. അഞ്ചാം ബോളില്‍ കാല്‍മുട്ടിലൂന്നിയുള്ള ഷോട്ടിനാണ് മിച്ചെല്‍ ശ്രമിച്ചത്.

പക്ഷെ വരുണിന്റെ ഗൂഗ്ലി കണക്ക് ചെയ്യാന്‍ സാധിച്ചില്ല. താരത്തിന്റെ പിറകിലെ കാല്‍ത്തുടയിലാണ് ഇതു പതിച്ചത്. പിന്നാലെ വരുണിന്റെയും വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണിന്റെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളി. പിന്നാലെ റിവ്യു വേണമോയെന്ന കാര്യത്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഇവര്‍ക്ക് അരികിലേക്കു വന്ന് അഭിപ്രായവും തേടി.

അതിനിടെ ആ ബോള്‍ ഓഫ്‌സ്റ്റംപിന് പുറത്തല്ലേ പിച്ച് ചെയ്‌തെന്ന സംശടത്തില്‍ വരുണിനോടു സഞ്ജു വീണ്ടും വീണ്ടും ഇക്കാര്യം ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ വരുണ്‍ ഇതു കേള്‍ക്കാനോ, അഭിപ്രായം പറയാനോ തയ്യാറായില്ല. ബോളിനെപ്പറ്റി സഞ്ജു ഇതെല്ലാം പറയുമ്പോള്‍ സൂര്യ യും അരികിലുണ്ടായിരുന്നു.

റിവ്യു എടുക്കുന്ന കാര്യത്തില്‍ വിക്കറ്റ് കീപ്പറായ അദ്ദേഹം അത്തരമൊരു സംശയം പ്രകടിപ്പിക്കവെ ക്യാപ്റ്റന്‍ ഇതു വിശ്വസിക്കേണ്ടതായിരുന്നു. പക്ഷെ സൂര്യ സഞ്ജുവിന്റെ വാക്കു കേട്ടില്ല. വരുണിനു പോലും ഉറപ്പില്ലാതിരുന്നിട്ടും അദ്ദേഹം ആ റിവ്യു എടുക്കുകയായിരുന്നു. ഇതു വലിയ മണ്ടത്തരവുമായി തീര്‍ന്നു.

റീപ്ലേ പരിശോധിച്ചപ്പോള്‍ സഞ്ജു പറഞ്ഞത് തന്നെയാണ് ശരിയെന്നു വ്യക്തമായി. ബോള്‍ ഓഫ്സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തതെന്നു ബോള്‍ ട്രാക്കിങില്‍ തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ റിവ്യു തള്ളുകയും ചെയ്തു.

Story first published: Friday, January 23, 2026, 21:37 [IST]
Other articles published on Jan 23, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+