For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND v NZ: റുതുരാജ്, വെങ്കടേഷ്, ഹര്‍ഷല്‍, ആവേശ് ഇന്ത്യന്‍ ടീമിലെത്തും! സീനിയേഴ്‌സിനു വിശ്രമം

മൂന്നു ടി20കളിലാണ് ഇന്ത്യ കളിക്കുന്നത്

1

ഐസിസിയുടെ ടി20 ലോകകപ്പിനു പിന്നാലെ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പുതുമുഖങ്ങള്‍പ്പെട്ട യുവനിരയെ ഇന്ത്യ പരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ മല്‍സരങ്ങളും ബയോ ബബള്‍ ആധിക്യവും കാരണം തളര്‍ന്നതിനാല്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് മൂന്നു ദിവസത്തിനകമാണ് ഇന്ത്യ- കിവീസ് പരമ്പരയ്ക്കു തുടക്കമാവുന്നത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകളും ആദ്യം ഏറ്റുമുട്ടുന്നത്.

ക്യാപ്റ്റന്‍ കോലിയുള്‍പ്പെടെയുള്ളവര്‍ കുറച്ചു കാലമായി ബയോ ബബ്‌ളിനുള്ളില്‍ തന്നെയാണ്. ഐപിഎല്ലിന്റെ ആദ്യപാദം ഇന്ത്യയില്‍ പാതിവഴിയില്‍ നിര്‍ത്തിയതിനു പിന്നാലെ താരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടിലേക്കു തിരിച്ചിരുന്നു. ഫൈനലിനു ശേഷം ഇംഗ്ലണ്ടുമായി നാലു ടെസ്റ്റുകളുകളും ഇന്ത്യ കളിച്ചു. ഇതു കഴിഞ്ഞ ശേഷമാണ് താരങ്ങള്‍ ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തിനായി യുഎഇയിലെത്തിയത്. ഇനി ഐപിഎല്‍ കഴിയുന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിനുള്ള ദേശീയ ടീമിന്റെ അടുത്ത ബയോ ബബ്‌ളിലേക്കു മാറും.

2

നാലു മാസത്തിനിടെ ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം സീനിയര്‍ താരങ്ങളും തുടര്‍ച്ചയായ മൂന്നാമത്തെ ബയോ ബബ്‌ളിനകത്താണ്. ലോകകപ്പിനു ശേഷം അതുകൊണ്ടു തന്നെ കളിക്കാര്‍ ബയോ ബബ്‌ളില്‍ നിന്നും പുറത്തു കടക്കാനായിരിക്കും ആഗ്രഹിക്കുന്നത്. ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് ബ്രേക്കെടുത്ത് പുത്തനുണര്‍വോടെ തിരിച്ചെത്തുകയാവും സീനിയര്‍ താരങ്ങളുടെ ലക്ഷ്യമെന്നും സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ബിസിസിഐയോടു പ്രതികരിച്ചു.

സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കുന്നതിനാല്‍ തന്നെ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ യുവനിരയെ പരീക്ഷിക്കാനിയിരിക്കും ബിസിസിഐയുടെ ശ്രമം. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള മിക്ക താരങ്ങള്‍ക്കും ദേശീയ ടീമില്‍ ഇടം ലഭിച്ചേക്കും. റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍, ഉമ്രാന്‍ മാലിക്ക് എന്നിവരടക്കമുള്ളവര്‍ക്കു ടീമിലേക്കു നറുക്കുവീഴും.

3

നവംബര്‍ 17, 19, 21 തിയ്യതികളിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20കള്‍ നടക്കുന്നത്. ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ടി20 പരമ്പരയ്ക്കു ശേഷം രണ്ടു ടെസ്റ്റുകളിലും ഇരുടീമുകളും ഏറ്റുമുട്ടുന്നുണ്ട്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായിരിക്കും ഈ പരമ്പര. നവംബര്‍ 25 മുതല്‍ കാണ്‍പൂരിലായിരിക്കും ആദ്യ ടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയിലും നടക്കും.

Story first published: Thursday, October 14, 2021, 18:07 [IST]
Other articles published on Oct 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+