For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: നാണംകെട്ട് ടീം ഇന്ത്യ!! 12 വര്‍ഷത്തിനു ശേഷമാദ്യം, ഇനി ഫൈനല്‍ കാണുമോ?

പൂനെ: ആരാധകര്‍ ഭയന്നതു തന്നെ പൂനയില്‍ സംഭവിച്ചു. ന്യസിലാന്‍ഡുമായിള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്കു നാണംകെട്ട തോല്‍വി. രണ്ടു ദിവസം ബാക്കിനില്‍ക്കെ 113 റണ്‍സിന്റെ ദയനീയ പരാജയമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും നേരിട്ടത്. ഇതോടെ മൂന്നു ടെസ്റ്റകളുടെ പരമ്പരയും ഇന്ത്യക്കു നഷ്ടമായി, അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച മുതല്‍ മുംബൈയിലെ വാംഖഡെയില്‍ നടക്കും.

359 റണ്‍സിന്റെ ദുഷ്‌കരമായ വിജയലക്ഷ്യമാണ് ബാറ്റിങ് കടുപ്പമായിരുന്ന പിച്ചില്‍ കിവികള്‍ ഇന്ത്യക്കു നല്‍കിയത്. ബാറ്റിങ് നിര ക്ലിക്കായിരുന്നെങ്കില്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പതിവുപോലെ ഇന്ത്യന്‍ ബാറ്റിങ് വീണ്ടും വന്‍ ദുരന്തമായി. 245 റണ്‍സിനു ഇന്ത്യന്‍ ടീം ഓള്‍ഔട്ടാവുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യക്കു നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമായത്. ഇതിനു മുമ്പ് 2012ല്‍ ഇംഗ്ലണ്ടിനോടാണ് അവസാനമായി ഒരു ടെസ്റ്റ് പരമ്പര കൈവിട്ടത്.

SANTNER

കറങ്ങി വീണ് ടീം ഇന്ത്യ

ന്യൂസിലാന്‍ഡിനെ വീഴ്ത്താന്‍ ഒരുക്കിയ സ്പിന്‍ കെണിയില്‍ ഇന്ത്യ സ്വയം കുരുങ്ങുകയായിരുന്നു. 359 റണ്‍സിന്റെ ലക്ഷ്യത്തിലേക്കു വളരെ പോസിറ്റീവും അഗ്രസീവുമായാണ് ഇന്ത്യ തുടങ്ങിയതെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (77) മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തില്ല. 65 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ശുഭ്മന്‍ ഗില്‍ (23) വാഷിങ്ടണ്‍ സുന്ദര്‍ (21), ആര്‍ അശ്വിന്‍ (18), വിരാട് കോലി (17) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. നായകന്‍ രോഹിത് ശര്‍മ (8) വീണ്ടും ഫ്‌ളോപ്പായപ്പോള്‍ റിഷഭ് പന്ത് (0), സര്‍ഫറാസ് ഖാന്‍ (9) എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകളുമായി ഇന്ത്യയുടെ കഥ കഴിച്ച മിച്ചെല്‍ സാന്റ്‌നാണ് രണ്ടാമിന്നിങ്‌സിലും ടീമിന്റെ അന്തകനായത്. ആറു വിക്കറ്റുകള്‍ അദ്ദേഹം നേടി.

റണ്‍ചേസില്‍ ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ജയ്‌സ്വാള്‍ ജോടി 34 റണ്‍സെടുത്തിരുന്നു. രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍-ഗില്‍ ജോടി 64 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ ജയം സ്വപ്‌നം കാണാന്‍ തുടങ്ങി. എന്നാല്‍ ലഞ്ച് ബ്രേക്കിനു ഗില്‍ പുറത്തായതോടെ ഇന്ത്യയുടെ പതനം തുടങ്ങി. 71 റണ്‍സിനിടെ ആറു വിക്കറ്റുകളാണ് ഇന്ത്യ കൈവിട്ടത്. ഇതോടെ ഇന്ത്യ ഏഴിനു 167ലേക്കും കൂപ്പുകുത്തി. ഇതോടെ കളിയും കൈവിടുകയായിരുന്നു.

NEWZEALAND

ന്യൂസിലാന്‍ഡ് 255ന് പുറത്ത്

അഞ്ചു വിക്കറ്റിനു 198 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം ന്യൂസിലാന്‍ഡ് രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ചത്. 57 റണ്‍സ് കൂടി നേടുമ്പോഴേക്കും അവരുടെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി പിഴുത് 255ല്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ടോം ലാതമിന്റെ (86) ഫിഫ്റ്റിയാണ് രണ്ടാമിന്നിങ്‌സില്‍ കിവികള്‍ക്കു കരുത്തായത്.

133 ബോളുകള്‍ നേരിട്ട അദ്ദേഹം 10 ഫോറുകളടിച്ചു. ഗ്ലെന്‍ ഫിലിപ്‌സാണ് (48*) മറ്റൊരു പ്രധാന സ്‌കോറര്‍. ടോം ബ്ലെണ്ടല്‍ 41 റണ്‍സും സ്‌കോര്‍ ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകളോടെ കസറിയ വാഷിങ്ടണ്‍ സുന്ദര്‍ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ നേടി. രവീന്ദ്ര ജഡേജ മൂന്നും ആര്‍ അശ്വിന്‍ രണ്ടും വിക്കറ്റുകളെടുത്തു.

നേരത്തേ ഒന്നാമിന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡ് ഇന്ത്യക്കു വഴങ്ങേണ്ടതായി വന്നിരുന്നു. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 259 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ വെറും 156 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. രവീന്ദ്ര ജഡേജ (38), യശസ്വി ജയ്‌സ്വാള്‍ (30), ശുഭ്മന്‍ ഗില്‍ (30) എന്നിവരുടെ ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര വന്‍ ദുരന്തമായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡെക്കായപ്പോള്‍ വിരാട് കോലിക്കു ഒരു റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടു പേരും ബൗള്‍ഡാവുകയായിരുന്നു. ഏഴു വിക്കറ്റുകള്‍ കടപുഴക്കിയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നറാണ് ഇന്ത്യയുടെ അന്തകനായി മാറിയത്. ഗ്ലെന്‍ ഫിലിപ്‌സ് രണ്ടു വിക്കറ്റുകളും നേടി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, ആകാശ്ദീപ്, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, വില്ല്യം ഒറൂക്കി.

Story first published: Saturday, October 26, 2024, 6:49 [IST]
Other articles published on Oct 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+