For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Odi: സഞ്ജുവിനെ വീണ്ടും തഴഞ്ഞു! പകരം ഹൂഡ പ്ലേയിങ് 11, ആരാധക രോഷം

സഞ്ജു സാംസണിന് പകരം സ്പിന്‍ ഓള്‍റൗണ്ടറായ ദീപക് ഹൂഡയെയാണ് ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്

1

ഹാമില്‍ട്ടന്‍: ഇന്ത്യ സഞ്ജു സാംസണിനെ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. മോശം ഫോമിലുള്ള റിഷഭ് പന്തിന് തുടരെ അവസരം ലഭിക്കുമ്പോഴും സഞ്ജു സാംസണ് സ്ഥാനം ബെഞ്ചില്‍ത്തന്നെ. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സഞ്ജു സാംസണിന് അവസരം നല്‍കിയിരുന്നു. 36 റണ്‍സുമായി ശരാശരി പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. എന്നാല്‍ രണ്ടാം ഏകദിനത്തിനുള്ള പ്ലേയിങ് 11 നിന്ന് സഞ്ജു തഴയപ്പെട്ടിരിക്കുകയാണ്.

സഞ്ജു സാംസണിന് പകരം സ്പിന്‍ ഓള്‍റൗണ്ടറായ ദീപക് ഹൂഡയെയാണ് ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. ഒരു മത്സരത്തില്‍ അവസരം നല്‍കി തൊട്ട് പിന്നാലെ ഇന്ത്യ സഞ്ജുവിനെ തഴയുകയാണ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി അവസരം ലഭിക്കാതെ സഞ്ജുവിനെ തഴയുന്നത് ആരാധക രോഷം ഉയര്‍ത്തിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ വലിയ വിമര്‍ശനം ടീം മാനേജ്‌മെന്റിനെതിരേ ഉയര്‍ത്തുന്നു.

എന്തുകൊണ്ട് ദീപക് ഹൂഡ പ്ലേയിങ് 11?

സഞ്ജു സാംസണിന്റെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങളെല്ലാം മികച്ചതാണ്. 66ന് മുകളിലാണ് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. എന്നിട്ടും എന്തുകൊണ്ട് സഞ്ജുവിന് പകരം ദീപക് ഹൂഡ പ്ലേയിങ് 11 എത്തിയത്?. കാരണം ഹൂഡ ഓള്‍റൗണ്ടറാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയാന്‍ കഴിവുള്ള മറ്റ് ബാറ്റ്‌സ്മാന്‍മാരൊന്നുമില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന ഏക താരം ഹൂഡയാണ്. ആദ്യ മത്സരത്തില്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നിരുന്നു.

1

റിഷഭിനെ എന്തുകൊണ്ട് നിലനിര്‍ത്തി?

ദീപക് ഹൂഡയെ പ്ലേയിങ് 11 എത്തിക്കാന്‍ എന്തുകൊണ്ട് റിഷഭ് പന്തിനെ പുറത്താക്കിക്കൂടാ എന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഇടം കൈയന്‍മാരുടെ ബാലന്‍സ് നിലനിര്‍ത്താന്‍ റിഷഭ് പന്തിനെ പരിഗണിക്കേണ്ടതായുണ്ട്. അതുകൊണ്ടാണ് മോശം ഫോമിലായിട്ടും റിഷഭിനെ ഇന്ത്യ പ്ലേയിങ് 11 നിന്ന് പുറത്താക്കാത്തത്. ഇന്ത്യയുടെ എക്‌സ്ഫാക്ടര്‍ താരമെന്ന വിശേഷണം ലഭിക്കുമ്പോഴും റിഷഭിന്റെ പരിമിത ഓവര്‍ പ്രകടനങ്ങളെല്ലാം മോശമാണ്. എന്നിട്ടും താരത്തിന് കൂടുതല്‍ അവസരം ലഭിക്കുന്നത് ഈ കാരണംകൊണ്ടാണ്.

സഞ്ജുവിനോട് കാട്ടുന്നത് അനീതി

ഇന്ത്യ അവസരം നല്‍കുമ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം സഞ്ജു കാഴ്ചവെക്കുന്നു. എന്നാല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്നത് സഞ്ജുവിന്റെ പോരായ്മ തന്നെയാണ്. കിവീസിനെതിരായ ഒന്നാം ഏകദിനത്തിലും സഞ്ജുവിന് കൈയടി നേടാന്‍ അവസരമുണ്ടായിരുന്നു. അവസാന ഓവറുകളില്‍ വമ്പനടികള്‍ നടത്തി ഇന്ത്യയെ 330ന് മുകളില്‍ സ്‌കോറിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സഞ്ജുവിന് ടീമില്‍ തുടരാമായിരുന്നു. എന്നാല്‍ സഞ്ജു ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിന പരമ്പരയിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിനായില്ലെന്നത് വലിയ പ്രശ്‌നം തന്നെയാണ്.

1

ശര്‍ദുല്‍ ഠാക്കൂറിന്റെ സീറ്റ് തെറിച്ചു

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടായിരുന്ന ശര്‍ദുല്‍ ഠാക്കൂറിനും രണ്ടാം മത്സരത്തില്‍ പ്ലേയിങ് 11 സ്ഥാനമില്ല. ശര്‍ദുലിന് പകരം പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാറാണ് ടീമിലേക്കെത്തിയത്. അനുഭവസമ്പത്ത് കൂടുതല്‍ ശര്‍ദുലിനാണെങ്കിലും ദീപക് ശര്‍ദുലിനെക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നു. നന്നായി സ്വിങ് കണ്ടെത്തുന്ന ബൗളറാണ് ദീപക്. അതുകൊണ്ട് തന്നെ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കന്‍. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ ഇംപാക്ട് സൃഷ്ടിക്കാനാവാത്ത സാഹചര്യത്തില്‍ ഇന്ത്യ ദീപക് ചഹാറിന് അവസരം നല്‍കുകയായിരുന്നു.

പ്ലേയിങ് 11

ഇന്ത്യ-ശിഖര്‍ ധവാന്‍ (ര), ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്, യുസ്വേന്ദ്ര ചഹാല്‍.

ന്യൂസീലന്‍ഡ്- ഫിന്‍ അലന്‍, ഡെവോന്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ (ര), ഡാരില്‍ മിച്ചല്‍, ടോം ലാദം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, മിച്ചല്‍ ബ്രേസ്വെല്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍

Story first published: Sunday, November 27, 2022, 7:47 [IST]
Other articles published on Nov 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+