For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: മിച്ചെല്‍ മാജിക്ക്!! ഇന്ത്യയെ അടിച്ചൊതുക്കി, രണ്ടാമങ്കം കിവികള്‍ക്ക്

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലേക്കു ഗംഭീര തിരിച്ചുവവരവ് നടത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് ഡു ഓര്‍ ഡൈ ആയിരുന്ന രണ്ടാമങ്കത്തില്‍ ഏഴു വിക്കറ്റിനാണ് അവര്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. നിര്‍ണായകമായ അടുത്ത പോരാട്ടം ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കും.

കെഎല്‍ രാഹുല്‍ പൊരുതി നേടിയ സെഞ്ച്വറിയിലേറി 285 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവികള്‍ക്കു ഇന്ത്യ നല്‍കിയത്. എന്നാല്‍ ഡാരില്‍ മിച്ചെലിന്റെ (131*) എട്ടാം സെഞ്ച്വറിയും വില്‍ യങിന്റെ (87) ഇന്നിങ്‌സും കിവികളുടെ വിജയം എളുപ്പമാക്കി. 47.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ വിജയ റണ്‍സ് കുറിച്ചു.

MITCHELL YOUNG

117 ബോളില്‍ 11 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മിച്ചെലിന്റെ ഇന്നിങ്‌സ്. യങ് 98 ബോളില്‍ ഏഴു ഫോറുകളടിച്ചു. മൂന്നാം വിക്കറ്റില്‍ മിച്ചെല്‍ - യങ് ജോടി 152 ബോളില്‍ വാരിക്കൂട്ടിയ 162 റണ്‍സാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്.

രാഹുലിലേറി ഇന്ത്യ

ഒരു ഘട്ടത്തില്‍ 260 റണ്‍സ് പോലും കടക്കുമോയെന്നു സംശയിച്ച ഇന്ത്യയെ ഏഴു വിക്കറ്റിന് 284 റണ്‍സെന്ന വിന്നിങ് ടോട്ടലിലെത്തിച്ചത് കെഎല്‍ രാഹുലിന്റെ ഗംഭീര സെഞ്ച്വറിയാണ്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 112 റണ്‍സുമായി പുറത്താവാതെ നിന്നു. 92 ബോളില്‍ 11 ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 56 റണ്‍സോടെ മികച്ച സംഭാവ നല്‍കി.

മറ്റാരും തന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 30 റണ്‍സ് തികച്ചില്ല. രവീന്ദ്ര ജഡേജ (27), രോഹിത് ശര്‍മ (24), വിരാട് കോലി (23), നിതീഷ്‌കുമാര്‍ റെഡ്ഡി (20) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനുറങ്ങിയ ഇന്ത്യക്കു മികച്ച തുടക്കമാണ് രോഹിത്- ഗില്‍ സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ 70 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. എന്നാല്‍ അശ്രദ്ധമായ ഒരു ഷോട്ട് കളിട്ട് രോഹിത് പുറത്തായതോടെ കിവികള്‍ കളിയിലേക്കു തിരിച്ചുവവന്നു. പിന്നീട് കൂട്ടത്തകര്‍ച്ചയാണ് ടീമിനു നേരിട്ടത്.

KL RAHUL

48 റണ്‍സിനിടെ രോഹിത്, ഗില്‍, ശ്രേയസ് കോലി എന്നിവരെല്ലാം പുറത്തായതോടെ ഇന്ത്യ നാലു വിക്കറ്റിനു 118ലേക്കു വീണു. ഇതോടെ ടീമിന്റെ റണ്‍റേറ്റും ഇടിഞ്ഞു. അഞ്ചാം വിക്കറ്റില്‍ രാഹുല്‍- ജഡേജ ജോടി നേടിയ 73 റണ്‍സാണ് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. ജഡ്ഡു മടങ്ങിയ ശേഷം അടുത്ത വിക്കറ്റില്‍ നിതീഷിനൊപ്പം 57 റണ്‍സ് ചേര്‍ക്കാനും രാഹുലിനു കഴിഞ്ഞു. ഇതാണ് ടീമിനെ 250 കടത്തിയത്.

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യക്കു ബാറ്റിങ്. ടോസിനു ശേഷം കിവി നായകന്‍ മൈക്കല്‍ ബ്രേസ്വെല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ ടീമുകളില്‍ ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങിയത്.

പരിക്കു കാരണം വാഷിങ്ടണ്‍ സുന്ദര്‍ പിന്‍മാറിയപ്പോള്‍ പകരം നിതീഷ് കുമാര്‍ റെഡ്ഡി ടീമിലേക്കു വന്നു. മറുഭാഗത്ത് ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ആദിത്യ അശോകിനെ ഒഴിവാക്കിയ കിവികള്‍ പകരം പുതുമുഖ സ്പിന്നര്‍ ജയ്ഡന്‍ ലെനോക്‌സിനെയും കളിപ്പിക്കുകയായിരുന്നു.

അതേസമയം, ആദ്യ ഏകദിനത്തില്‍ ഒരോവര്‍ ബാക്കിനില്‍ക്കവെയായിരുന്നു ഇന്ത്യയുടെ ആവേശോജ്വല വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 300 റണ്‍സാണ്.

മറുപടിയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി വിരാട് കോലി (93) ഇന്ത്യന്‍ ജയത്തിന് അടിത്തറിയട്ടു. കോലി പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീണെങ്കിലും ഇന്ത്യ അല്‍പ്പം വിയര്‍ത്ത് വിജയവും പൂര്‍ത്തിയാക്കി. ഗില്ലും (56) ശ്രേയസ് അയ്യരുമാണ് (49) മറ്റു പ്രധാന സ്‌കോറര്‍മാര്‍.

പ്ലെയിങ് 11

ഇന്ത്യ-ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, ഹെന്‍ട്രി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപറ്റന്‍), സക്കാറി ഫോക്‌സ്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ജയ്ഡന്‍ ലെനോക്‌സ്.

Story first published: Wednesday, January 14, 2026, 10:59 [IST]
Other articles published on Jan 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+