Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: തിരിച്ചുവരാന്‍ ഇന്ത്യ, സഞ്ജു പുറത്താവും! ടീമില്‍ മൂന്ന് മാറ്റം, സാധ്യതാ 11 ഇതാ

1

ഹാമില്‍ട്ടന്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ ഹാമില്‍ട്ടനില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരം ഏഴ് വിക്കറ്റിന് തോറ്റ ഇന്ത്യ പരമ്പരയില്‍ 1-0ന് പിന്നിലാണ്. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ തിരിച്ചുവരേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണെന്ന് പറയാം. തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്നതിനാല്‍ അഭിമാന മത്സരത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7 മണിമുതല്‍ ഹാമില്‍ട്ടനിലാണ് മത്സരം. ഡിഡി സ്‌പോര്‍ട്‌സിലും ആമസോണ്‍ പ്രൈമിലും മത്സരം തത്സമയം കാണാം.

ആദ്യ മത്സരത്തിലെ പിഴവുകള്‍ നികത്തി തിരിച്ചെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളിങ് നിരയാണ് തീര്‍ത്തും നിറം മങ്ങിയത്. അതുകൊണ്ട് തന്നെ ഈ വിടവ് നികത്താനുറച്ചാവും ഇന്ത്യ രണ്ടാം മത്സരത്തിലിറങ്ങുക. നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജുവിന് പകരം ഹൂഡ

ഇന്ത്യയെ ആദ്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. ബാറ്റിങ് നിരയില്‍ പന്തെറിയാന്‍ കഴിവുള്ള താരങ്ങളില്ലാതെ വരുമ്പോള്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരിലേക്ക് മാത്രം ഇന്ത്യക്ക് ഒതുങ്ങേണ്ടി വരും. ഇത് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വലിയ തലവേദനയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പന്തെറിയുന്ന ഒരു ബൗളറെയെങ്കിലും പ്ലേയിങ് 11 ആവിശ്യമാണ്. അങ്ങനെ വരുമ്പോള്‍ ഇന്ത്യ സഞ്ജു സാംസണെ പുറത്തിരുത്തി ദീപക് ഹൂഡക്ക് പകരം അവസരം നല്‍കിയേക്കും. ഹൂഡ സ്പിന്‍ എറിയാന്‍ കഴിയുന്ന ഓള്‍റൗണ്ടറാണ്. ആദ്യ മത്സരത്തില്‍ സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ഥാനം നഷ്ടമാവാനാണ് സാധ്യത കൂടുതല്‍.

1

ശര്‍ദുലിന് പകരം ദീപക്

ശര്‍ദുല്‍ ഠാക്കൂര്‍ സീനിയര്‍ പേസ് ഓള്‍റൗണ്ടറാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനാവുന്നതില്‍ ലോര്‍ഡ് എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് ശര്‍ദുല്‍. എന്നാല്‍ ആദ്യ മത്സരത്തില്‍ വലിയൊരു ഇംപാക്ട സൃഷ്ടിക്കാന്‍ ശര്‍ദുലിനായില്ല. ഇന്ത്യയുടെ ബൗളിങ് നിരയുടെ ശക്തി ഉയര്‍ത്തേണ്ടതുള്ളതായതിനാല്‍ ശര്‍ദുലിന് പകരം ദീപക് ചഹാറിനെ ഇന്ത്യ പരിഗണിച്ചേക്കും. ദീപക് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനും ബാറ്റുകൊണ്ട് കരുത്തുകാട്ടാന്‍ ശേഷിയുള്ളവുമാണ് ദീപക്. അതുകൊണ്ട് തന്നെ ദീപക്കിനെപ്പോലൊരു ഓള്‍റൗണ്ടറെ ഇന്ത്യക്കാവശ്യമാണെന്ന് തന്നെ പറയാം.

1

ചഹാലിന് പകരം കുല്‍ദീപ്

സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലിന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. ചഹാലിന്റെ തന്ത്രങ്ങള്‍ എതിരാളികള്‍ക്ക് മനപാഠം. അതുകൊണ്ട് തന്നെ ചഹാലിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ പരീക്ഷിക്കാനും സാധ്യതകളേറെ. കുല്‍ദീപിന്റെ സമീപകാല പ്രകടങ്ങളെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ കുല്‍ദീപിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും. ചഹാല്‍ ആദ്യ മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ് 67 റണ്‍സാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല. അതുകൊണ്ട് തന്നെ കുല്‍ദീപിന് അവസരം ലഭിച്ചേക്കും.

സാധ്യതാ 11

ഇന്ത്യ- ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ/സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍/ ദീപക് ചഹാര്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹാല്‍

ന്യൂസീലന്‍ഡ്- ഫിന്‍ അലന്‍, ഡെവോന്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ടോം ലാദം, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍

Story first published: Saturday, November 26, 2022, 15:53 [IST]
Other articles published on Nov 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+