ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി സര്‍ഫറാസ് ഖാന്‍. രണ്ടാം ഇന്നിങ്‌സില്‍ 90.9 സ്‌ട്രൈക്ക് റേറ്റിലാണ് സര്‍ഫറാസ് സെഞ്ച്വറി പ്രകടനം നടത്തിയിരിക്കുന്നത്. 13 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ സര്‍വാധിപത്യം കാട്ടിയാണ് താരം കന്നി ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത്. പരമ്പരാഗത ടെസ്റ്റ് ശൈലിയുടെ പൊളിച്ചെഴുത്താണ് സര്‍ഫറാസിന്റെ ബാറ്റിങ്. ന്യൂസീലന്‍ഡ് സ്പിന്നര്‍മാരേയും പേസര്‍മാരേയും ഒരുപോലെ കടന്നാക്രമിച്ചാണ് സര്‍ഫറാസ് സെഞ്ച്വറി നേടിയിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മിന്നിച്ചിട്ടും സെലക്ടര്‍മാരാല്‍ തഴയപ്പെട്ട സര്‍ഫറാസ് വളരെ വൈകിയാണ് ടീമിലേക്കെത്തിയത്. അവസാന ഇംഗ്ലണ്ട് പരമ്പരയിലൂടെ ടീമിലേക്ക് എത്തിപ്പെട്ട സര്‍ഫറാസ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികവ് കാട്ടിയിരുന്നു. ഇപ്പോള്‍ ന്യൂസീലന്‍ഡിനെതിരേ ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് സര്‍ഫറാസിന് അവസരം ലഭിച്ചത്. ഈ അവസരം മുതലാക്കി തകര്‍പ്പന്‍ സെഞ്ച്വറി നേടാന്‍ സര്‍ഫറാസിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ആക്രമണോത്സക ഇന്നിങ്‌സ്
സര്‍ഫറാസ് ഖാന്‍ ആദ്യ ഇന്നിങ്‌സില്‍ ഡെക്കിനാണ് പുറത്തായത്. വമ്പന്‍ ഷോട്ടിന് ശ്രമിച്ച താരം പുറത്തായത് ഡെവോണ്‍ കോണ്‍വേയുടെ ഉജ്ജ്വല ക്യാച്ചിലാണെന്ന് പറയാം. ആദ്യ ഇന്നിങ്‌സിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പലിശയടക്കം വീട്ടുന്ന പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ പോസിറ്റീവായി കളിച്ച താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുകയാണെന്ന് പറയാം.
മോശം പന്തുകളെ കടന്നാക്രമിക്കാന്‍ ഭയമില്ലാത്ത താരം ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കുന്ന ബാറ്റ്‌സ്മാന്‍ കൂടിയാണ്. ഇന്ത്യക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ബാറ്റിങ്ങുകൊണ്ട് ഉയരാന്‍ സര്‍ഫറാസ് ഖാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 356 എന്ന വമ്പന്‍ ലീഡ് വഴങ്ങിയതിനാല്‍ ഇന്ത്യക്ക് മുന്നില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ഇന്ത്യയുടെ ഗെയിം പ്ലാനെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ഫറാസ് ഖാന് സാധിച്ചുവെന്ന് പറയാം.

എഴുന്നേറ്റ് നിന്ന് കൈയടിച്ച് താരങ്ങള്‍
തന്റെ കന്നി സെഞ്ച്വറി നേട്ടത്തെ ആവേശകരമായിത്തന്നെയാണ് സര്‍ഫറാസ് ആഘോഷിച്ചത്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ അസാധ്യ കഴിവുള്ള താരമാണ് സര്‍ഫറാസ്. ഇത് ആഭ്യന്തര ക്രിക്കറ്റില്‍ പല തവണ കാചട്ടാനും സര്‍ഫറാസിനായിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പവും ഈ മികവ് അദ്ദേഹം തുടരുന്നു. ചെറിയ സമയംകൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുണ്ടെന്നതാണ് സര്‍ഫറാസിന്റെ പ്രധാന സവിശേഷത.
ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന സവിശേഷത ആക്രമണോത്സകതയാണ്. ഈ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് സര്‍ഫറാസ്. കളത്തില്‍ വിജയത്തിനായി എല്ലാ ശ്രമങ്ങളും നടത്തുന്ന സര്‍ഫറാസിന്റെ ഈ വളര്‍ച്ചക്ക് പിന്നില്‍ കഠിനാധ്വാനത്തിന്റേയും തഴയപ്പെടലുകളുടേയും കഥയുണ്ട്. അതുകൊണ്ടുതന്നെ സര്‍ഫറാസിന്റെ ഈ ബാറ്റിങ് പ്രകടനം എല്ലാവരേയും ഒരുപോലെ ആവേശത്തിലാക്കിയെന്ന് പറയാം.
ഗില്‍ തല്‍ക്കാലം പുറത്തിരിക്കട്ടെ
ഇന്ത്യ മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെയാണ് കളിപ്പിക്കുന്നത്. പരിക്കേറ്റ ഗില്‍ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്നപ്പോള്‍ പകരക്കാരനായി സര്‍ഫറാസിന് അവസരം ലഭിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഗില്‍ തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ സെഞ്ച്വറി നേടിയാലും സര്‍ഫറാസിനെ ഇന്ത്യ പുറത്തിരുത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സര്‍ഫറാസിന്റെ പ്രകടനം അതി ഗംഭീരമാണ്.
അതുകൊണ്ടുതന്നെ ഇന്ത്യ ഗില്ലിനെ പുറത്തിരുത്തി സര്‍ഫറാസിനെത്തന്നെ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഗില്‍ പതിയെ റണ്‍സുയര്‍ത്തുന്ന ക്ലാസിക് ബാറ്റ്‌സ്മാനാണ്. എന്നാല്‍ സര്‍ഫറാസ് ഭയമില്ലാതെ റണ്‍സുയര്‍ത്തുന്നവനാണ്. ഗംഭീര്‍ ആഗ്രഹിക്കുന്നത് സര്‍ഫറാസിനെപ്പോലെയുള്ള താരങ്ങള്‍ കൂടുതല്‍ ടീമിലേക്ക് വരാനാണ്. അതുകൊണ്ടുതന്നെ സര്‍ഫറാസ് പ്ലേയിങ് 11 തുടരുമെന്ന് തന്നെ കരുതാം.