Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഉറപ്പിക്കാന്‍ വരട്ടെ!! ലോകകപ്പില്‍ ഓപ്പണറായി ഇഷാന്‍? ചോപ്രയുടെ മുന്നറിയിപ്പ്

ഐസിസി ടി20 ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ഇന്ത്യന്‍ ഓപ്പണറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനു മുന്നറിയിപ്പുമായി ആകാശ് ചോപ്ര. ലോകകപ്പില്‍ സഞ്ജുവിനു ഓപ്പണിങ് റോള്‍ ലഭിക്കുമെന്നു യാതൊരു ഉറപ്പും ഇപ്പോഴുമില്ലെന്നും ചിലപ്പോള്‍ ഇഷാന്‍ കിഷന്‍ ഈ റോളിലേക്കു വന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20ക്കു ശേഷം ഇഎസ്പിഎന്‍ ക്രിക്ക്ഇന്റഫോയിലെ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ചോപ്ര ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്. ഈ മല്‍സരത്തില്‍ സഞ്ജു തീര്‍ത്തും നിരാശപ്പെടുതത്തിയിരുന്നു. ബാറ്റിങിനൊപ്പം വിക്കറ്റിനു പിന്നിലും അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.

SANJU SAMSON

രണ്ടിലൊരാള്‍ കളിക്കും

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസണ്‍ തന്നെയാവും കളിക്കുകയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇപ്പോഴില്ലെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

ലോകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തന്നെ ആവുമോയെന്നതില്‍ എനിക്ക് ഇപ്പോഴും 100 ശതമാനം ഉറപ്പില്ല. കാരണം ഈ റോളിലേക്കു ടോസ് സഞ്ജുവും ഇഷാന്‍ കിഷനും തമ്മിലായിരിക്കും. ന്യൂസിലാന്‍ഡുായുള്ള അടുത്ത കുറച്ചു മല്‍സരങ്ങളാണ് ഇക്കാര്യത്തില്‍ നമുക്ക് വ്യക്തമായ ഉത്തരം നല്‍കുകയെന്നും ചോപ്ര വ്യക്തമാക്കി.

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ സഞ്ജുവും ഇഷാനും ബാറ്റിങില്‍ ഒരുപോലെ നിരാശപ്പെടുത്തിയിരുന്നു. ഏഴു ബോളില്‍ രണ്ടു ഫോറടക്കം 10 റണ്‍സാണ് സഞ്ജു നേടിയത്. ഇഷാവാനാവട്ടെ അഞ്ചു ബോളില്‍ രണ്ടു ഫോറോടെ എട്ടും റണ്‍സ് നേടി ക്രീസ് വിടുകയായിരുന്നു.

കൈല്‍ ജാമിസണിന്റെ ബൗളിങില്‍ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച സഞ്ജുവിനെ മിഡ് വിക്കറ്റില്‍ രചിന്‍ രവീന്ദ്രയാണ് സിംപിള്‍ ക്യാച്ചിലൂടെ മടക്കിയത്. എന്നാല്‍ 2023നു ശേഷം ആദ്യമായി ദേശീയ ടീമിനു വേണ്ടി കളിച്ച ഇഷാനെ പുറതത്താക്കിയത് ജേക്കബ് ടഫിയാണ്. കവര്‍ ഏരിയയില്‍ മാര്‍ക്ക് ചാപ്പ്മാനാണ് അദ്ദേഹത്തെ പിടികൂടിയത്. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും സഞ്ജുവിന്റെയും ഇഷാന്റെയും പ്രകടനം അത്രം മികച്ചതായിരുന്നില്ല.

ISHAN KISHAN

ഡെവന്‍ കോണ്‍വേയെ പുറത്താക്കാന്‍ അര്‍ഷ്ദീപ് സിങിന്റെ ബൗളിങില്‍ സഞ്ജു ഒരു ഡൈവിങ് ക്യാച്ചെടുത്തെങ്കിലും അതിനു ശേഷം ചില പിഴവുതള്‍ വരുത്തി. ടീമിന്‍െ വിലപ്പെട്ട രണ്ടു റിവ്യുയും ആദ്യ 10 ഓവറിനിടെ നഷ്ടമാവാനുള്ള പ്രധാന കാരണക്കാരന്‍ സഞ്ജുവാണ്. ഇതില്‍ രണ്ടാമത്തെ റിവ്യു സഞ്ജുവിന്റെ നിര്‍ബന്ധം കാരണം മാത്രമാണ് നായകന്‍ സൂര്യകുമാര്‍ യാദവെടുത്തത്.

ഇതു മാത്രമല്ല, വെറും 39ല്‍ റണ്‍സില്‍ പുറത്താവേണ്ടിയിരുന്ന ഗ്ലെന്‍ ഫിലിപ്‌സിനെ 78 വരെയെത്തിച്ചത് സഞ്ജുവിന്റെ ഗുരുതര വീഴ്ചയാണ്. റിങ്കു സിങിന്റെ ത്രോയില്‍ ഫിലിപ്‌സിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം അദ്ദേഹം കളഞ്ഞു കുളിച്ചിരുന്നു.

ഇഷാനും ഫീല്‍ഡിങില്‍ വലിയൊരു പിഴവ് വരുത്തി. അര്‍ഷ്ദീപെറിഞ്ഞ 19ാം ഓവറില്‍ ഡാരില്‍ മിച്ചെലിന്റെ ഒരു സിംപിള്‍ ക്യാച്ചാണ് ഡീപ്പ് മിഡ് വിക്കറ്റില്‍ ഇഷാന്‍ താഴെയിട്ടത്. പക്ഷെ സഞ്ജുവിന്റേതു പോലെ ഈ അബദ്ധത്തിന് ഇന്ത്യക്കു വലിയ നല്‍കേണ്ടി വന്നില്ല.

Story first published: Thursday, January 22, 2026, 11:44 [IST]
Other articles published on Jan 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+