തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയുടെ കൊട്ടിക്കലാശത്തിനു കേരളമൊരുങ്ങി. അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ശനിയാഴ്ച രാത്രി ഏഴു മണിക്ക്് തിരുവവന്തപുരം ഗ്രീന്‍ഫീല്‍ഡ്. സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്.
മല്‍സരഫലം അപ്രസക്തമാണെങ്കിലും ജയത്തോടെ തന്നെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ആഗ്രഹിക്കുക. പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 3-1ന് മുന്നിട്ടുനില്‍ക്കുകയാണ്. ഹാട്രിക് ജയത്തോടെ ഇന്ത്യ പരമ്പര പിടിച്ചെടുത്തപ്പോള്‍ നാലാമങ്കത്തില്‍ ന്യൂസിലാന്‍ഡ് തിരിച്ചടിക്കുകയായിരുന്നു.

കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഇന്ത്യക്കു വ്യത്യസ്ത ടീമുകളെയാണ് കണ്ടത്. അവസാന മല്‍സരത്തിലും പുതിയ ലുക്കിലുള്ള ടീമിനെ തന്നെ പ്രതീക്ഷിക്കാം. തിരുവന്തപുരം വേദിയാവുന്ന അഞ്ചാമങ്കത്തില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.
നാട്ടിലെങ്കിലും സഞ്ജു ട്രാക്കിലാവുമോ?
ന്യൂസിലാന്‍ഡുമായുള്ള ഈ പരമ്പരയിലെ ആദ്യത്തെ നാലു ടി20കളിലും തിളങ്ങാനായില്ലെങ്കിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു അവസാനമായി ഒരവസരം കൂടി ഇന്ത്യ നല്‍കിയേക്കും. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തന്റെ കരിയര്‍ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇത്.
ഒരു സെഞ്ച്വറിയോ, അല്ലെങ്കില്‍ 80 പ്ലസ് റണ്‍സോ നേടാനായെങ്കില്‍ മാത്രമേ ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇവനില്‍ സഞ്ജു സ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളൂ, അതിനു സാധിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിലുടനീളം അദ്ദേഹം ബെഞ്ചിലായിരിക്കും. 10, 6, 0, 24
എന്നിങ്ങനെയാണ് കഴിഞ്ഞ നാലിന്നിങ്‌സുകളിലെ സ്‌കോറുകള്‍.
സഞ്ജുവും അഭിഷേക് ശര്‍മയുമായിരിക്കും ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ കളിക്കുക.മൂന്നാംനമ്പറില്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തും. പരിക്കു കാരണം കഴിഞ്ഞ മല്‍സത്തില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചിരുന്നു.
പക്ഷെ ഈ പരിക്ക് അത്ര സാരമുള്ളതല്ല. അടുത്ത കളിയില്‍ ഇഷാനെ ഇലവനില്‍ ഉറപ്പായും പ്രതീക്ഷിക്കാം. അതിനു ശേഷം നാലാം നമ്പറില്‍ ബാറ്റിങിനെത്തുക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരിക്കും.
ടീമിലെ മാറ്റങ്ങളെന്തൊക്കെ?
ഇന്ത്യന്‍ അഞ്ചാം നമ്പറില്‍ കളിക്കുക ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയാണ്. പക്ഷെ ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കണ്ടേക്കില്ല. ലോകകപ്പിനു മുമ്പ് അദ്ദേഹത്തിനു ചെറിയൊരു ബ്രേക്ക് നല്‍കിയേക്കും. പകരം ഈ പൊസിഷനിലെത്തുക ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും വൈസ് ക്യാപ്്റ്റനുമായ അക്ഷര്‍ പട്ടേലായിരിക്കും.

ആദ്യ ടി20യില്‍ ബൗളിങിനിടെ പരിക്കേറ്റ അദ്ദേഹത്തിനു അവസാന മൂന്നു കളിയും നഷ്ടമായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നും മോചിതനായ അവസാന മല്‍സരത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. അക്ഷര്‍ കഴിഞ്ഞാല്‍ പിന്നാലെ ഏഴാമനായി ഫിനിഷറായ റിങ്കു സിങിനെ കാണാം.
ബൗളിങ് നിര
ബൗളിങ് നിരയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ത്യക്കായി എട്ടാം നമ്പറില്‍ കളിക്കുക പേസര്‍ ഹര്‍ഷിത് റാണയായിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ബറ്റിങില്‍ ടീമിനു കൂടുതല്‍ ആഴവും നല്‍കും. കഴിഞ്ഞ കളിയില്‍ ഫ്‌ളോപ്പായെങ്കിലും അഞ്ചാമങ്കത്തില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാനിയിരിക്കും ഹര്‍ഷിത്തിന്റെ ശ്രമം.
സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ വരുണ്‍ ചക്രവര്‍ത്തി തിരിച്ചെത്തും. കഴിഞ്ഞ രണ്ടു കളിയിലും അദ്ദേഹത്തിനു ബ്രേക്ക് നല്‍കിയിരുന്നു. വരുണ്‍ മടങ്ങിയെത്തിയാല്‍ മറ്റൊരു സൂപ്പര്‍ സ്പിന്നറായ കുല്‍ദീപ് യാദവിന് വിശ്രമവും ഇന്ത്യ നല്‍കിയേക്കും. വരുണിനൊപ്പം ടീമിലെ മറ്റൊരു സ്പിന്നര്‍ രവി ബിഷ്‌നോയ് ആയിരിക്കും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി ചുമതല അര്‍ഷ്ദീപ് സിങിനും ഇന്ത്യ നല്‍കിയേക്കും.
ഇന്ത്യയുടെ സാധ്യതാ 11
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.