IND vs NZ: ലോകകപ്പില്‍ ഇനി ബെഞ്ചിലിരിക്കും!! അവസരം തുലച്ചു, ഇവര്‍ക്ക് കിട്ടിയത് 8ന്റെ പണി
ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പര അവസാനിച്ചതോടെ വരാനാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ഇലവന്റെ ചിത്രവും തെളിഞ്ഞിരിക്കുകയാണ്. ടീമിന്റെ പെര്‍ഫെക്ട് കോമ്പിനേഷന്‍ കണ്ടെത്താന്‍ കോച്ച് ഗൗതം ഗംഭീറിനു ലഭിച്ച അവസാന അവസരം കൂടിയായിരുന്നു ഈ പരമ്പര.
അഞ്ചു മല്‍സരഘങ്ങളിലും വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിച്ച ഗംഭീര്‍ ആരൊക്കെയാണ് തന്റെ ലോകകപ്പ് ഇലവനില്‍ നിന്നും തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. ലോകകപ്പ് സ്‌ക്വാഡിലുള്ളവര്‍ക്കു തങ്ങളുടെ കഴിവ് തെളിയിക്കാനും അതു വഴി ലോകകപ്പില്‍ കളിക്കാനുള്ള സുവര്‍ണാവസരം കൂടിയായിരുന്നു ഇത്.

ഭൂരിഭാഗം പേരും ഇതു ശരിക്കും മുതലാക്കിയപ്പോള്‍ അവസരങ്ങളെല്ലാം തുലച്ച് സ്വയം കുഴിയില്‍ ചാടിയവരുമുണ്ട്. കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതു കാരണം ലോകകപ്പ് ഇലവനില്‍ സ്ഥാനമുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞവര്‍ ആരൊക്കെയാണെന്നു നോക്കാം.
വന്‍ ഫ്‌ളോപ്പായവര്‍ ആരെല്ലാം?
ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ദുരന്തമെന്ന് വിൡക്കാവുന്നയാള്‍ മലയാളി സൂപ്പര്‍ താരവും ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ്. വെറും അഞ്ചു കളികള്‍ കൊണ്ടു തന്നെ അദ്ദേഹം തന്റെ വിധിയും കുറിച്ചിരിക്കുകയാണ്.
ലോകകപ്പില്‍ ഇനി വാട്ടര്‍ബോയ് ആയി മാത്രമേ ഇനി സഞ്ജുവിനെ കാണാനിടയുള്ളൂ. തിലക് വര്‍മയ്ക്കു പരിക്കു കാരണം പുറത്തിരിക്കേണ്ടതു കൊണ്ട് മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഇഷാന്‍ കിഷനാണ് അദ്ദേഹത്തിന്റെ ചീട്ട് കീറിയത്. കിട്ടുന്ന അവസരങ്ങള്‍ മുതലാക്കിയാല്‍ തലവര തന്നെ മാറ്റാമെന്ന് സഞ്ജുവിനു അദ്ദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു.

ഫസ്റ്റ് ചോയ്‌സ് കീപ്പറായ സഞ്ജു അഞ്ചിന്നിങ്‌സുകളില്‍ നിന്നും വെറും 46 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഇഷാന്‍ നാലിന്നിങ്‌സുകളില്‍ അടിച്ചെടുത്തത് 212 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാവട്ടെ വെറും 24 റണ്‍സ് മാത്രം.
ഇനി ലോകകപ്പില്‍ ഇഷാന് നറുക്കുവീഴുമ്പോള്‍ സ്വന്തം പിടിപ്പുകേട് കാരണം സഞ്ജുവിന് ഇനി പുറത്തിരുന്ന് കളി കാണേണ്ടിയും വരും. സഞ്ജു കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരേ അവസരം കളഞ്ഞു കുളിച്ചതു കാരണം പണി കിട്ടിയ മറ്റു രണ്ടു പേര്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയുമാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറായ കുല്‍ദീപിന് ഇത്തവണ ബെഞ്ചിലാവും സ്ഥാനം.
ന്യൂസിലാന്‍ഡിനെതിരേ മൂന്നു മല്‍സരങ്ങളിലാണ് കുല്‍ദീപിനെ ടീം പരീക്ഷിച്ചത്. വിക്കറ്റെടുക്കുന്നതില്‍ പതറിയ അദ്ദേഹം റണ്‍സും ഒരുപാട് വഴങ്ങി. മൂന്നിങ്‌സുകളില്‍ നിന്നും കുല്‍ദീപിന് വീഴ്ത്താനായത് വെറും നാലു വിക്കറ്റുകളാണ്.
9.63 എന്ന മോശം ഇക്കോണമി റേറ്റിലാണിത്. ലഭിച്ച അവസങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിയെ പിന്തള്ളി ലോകകപ്പിലെ ഫസ്റ്റ് ചോയ്‌സാവാന്‍ അദ്ദേഹത്തിനു സാധിച്ചേനെ. ഹര്‍ഷിത്തിനും ഈ പരമ്പരയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല. മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹത്തെ ടീം പരീക്ഷിച്ചു നോക്കിയത്.
പക്ഷെ തികഞ്ഞ പരാജയമായി തീര്‍ന്നു. 11.27 എന്ന ദയനീയ ശരാശരിയില്‍ വെറും രണ്ടു വിക്കറ്റുകളാണ് ഹര്‍ഷിത്തിനു ലഭിച്ചത്. അര്‍ഷ്ദീപ് സിങുമായാണ് ലോകകപ്പ് ഇലവനിലെ സ്ഥാനത്തിനായി അദ്ദേഹം പോരടിക്കുന്നത്. പക്ഷെ ഏഴയലത്തു പോലുമെത്താന്‍ ഹര്‍ഷിത്തിന് സാധിച്ചില്ല. അര്‍ഷ്ദീപ് എട്ടു വിക്കറ്റുകള്‍ പരമ്പരയില്‍ പോക്കറ്റിലാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications