For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എല്ലാത്തിനും കാരണം ബട്‌ലര്‍? സഞ്ജുവിന്റെ സംശയം അന്ന് തുടങ്ങി!! ചോപ്ര പറഞ്ഞത് വൈറല്‍

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഫോം കണ്ടെത്താനാവാതെ വലയവെ അതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. കിവികള്‍ക്കെതിരേ തുടര്‍ച്ചയായി മൂന്നിങ്‌സുകളിലും ദുരന്തമായതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലാണ് മലയാളി താരം.

കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നേരത്തേ ആദ്യ രണ്ടു മല്‍സരങ്ങളില്‍ 10, ആറ് എന്നിങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇതോടെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ സഞ്ജുവിനു അവസരം ലഭിക്കുമോയെന്നതും സംശയമായിരിക്കുകയാണ്.

SANJU SAMSON

മോശം ഫോമിന് കാരണമെന്ത്?

കഴിഞ്ഞ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയിലെ മോശം പ്രകടനം സഞ്ജു സാംസണിന്റെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കിയന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. ജോസ് ബട്‌ലര്‍ നയിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കിയെങ്കിലും സഞ്ജു മറക്കാനാഗ്രഹിക്കുന്ന പരമ്പരയായിരിക്കും ഇത്.

തിലക് വര്‍ മടങ്ങിയെത്തിയാല്‍ സഞ്ജു സാംസണിനു ഉറപ്പായും ഇന്ത്യന്‍ ടീമിന് പുറത്തിരിക്കേണ്ടതായി വരും. ആദ്യത്തെ കാര്യം സഞ്ജു റണ്‍സ് നേടിയില്ലെന്നതാണ്, രണ്ടാമത്തേത്് ഇഷാന്‍ കിഷനെ ഒഴിവാക്കുക അസാധ്യമായി മാറിയെന്നതുമാണ്. സഞ്ജുവിനെ സംബന്ധിച്ച് സമയം പോയിക്കൊണ്ടിരിക്കുകയാണ്.

അദ്ദേഹത്തിന്റെ കരിയറിലേക്കും ലഭിച്ച അവസരങ്ങളിലേക്കും നോക്കിയാല്‍ ബംഗ്ലാദേശിനെതിരേ തുടങ്ങുകയും സൗത്താഫ്രിക്കയ്‌ക്കെതിരേ അത് തുടരുകയും ചെയ്തുവെന്നു കാണാം. ഏഴു കളികളില്‍, ഇതില്‍ മൂന്നിലും സെഞ്ച്വറികള്‍. അതില്‍ തന്നെ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികള്‍. അദ്ദേഹം രാജ്യത്തിന്റെ അഭിമാനവുമായിരുന്നു. സഞ്ജുവിന് അര്‍ഹമായത് ലഭിച്ചുവെന്നു തോന്നിയ സമയമായിരുന്നു അത്.

പിന്നാലെയാണ് ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര വന്നത്. പക്ഷെ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ സഞ്ജു ഒരേ രീതിയില്‍ പുറത്തായി. അതാണ് അദ്ദേഹത്തിന്റെ മനസ്സില്‍ സ്വന്തം ബാറ്റിങിനെപ്പറ്റി സംശയത്തിന്റെ വിത്തുകള്‍ പാകിയത്. അതിനു ശേഷം പരിക്കുകാരണം ഐപിഎല്ലിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് വന്നത് ഏഷ്യാ കപ്പ്. സഞ്ജുവിനെ പുറത്തിരുത്തിയാല്‍ അതു ശരിയാവില്ലെന്ന കുറ്റബോധം കാരണം ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ കൈവിട്ടില്ല. പക്ഷെ സഞ്ജുവിനു ചേരാത്ത നമ്പറുകളില്‍ ബാറ്റ് ചെയ്യിപ്പിച്ചു. അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചെങ്കിലും അതു ശരിയായ തരത്തിലുള്ളതായിരുന്നില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

പരമ്പരയിലുടനീളം ശരീരം ലക്ഷ്യം വച്ചുള്ള ഷോര്‍ട്ട് ബോളുകളെറിഞ്ഞാണ് സഞ്ജുവിനെ ബട്‌ലറും ഇംഗ്ലണ്ടും പൂട്ടിയത്. പുള്‍ ഷോട്ടിനു ശ്രമിച്ച് അദ്ദേഹം തുടരെ ഔട്ടായി കൊണ്ടിരിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഓപ്പണിങ് മുതല്‍ വ്യത്യസ്ത പൊസിഷനുകളിലായി 14 ഇന്നിങ്‌സുകളിലാണ് സഞ്ജു ഇന്ത്യക്കായി കളിച്ചത്. പക്ഷെ വെറും 17 ശരാശരിയില്‍ നേടാനായത് കേവലം 238 റണ്‍സാണ്. 126.59 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു ഫിഫ്റ്റി മാത്രമേ ഉതിലുള്ളൂ. ഒമാനെതിരായ ഏഷ്യാ കപ്പ് മല്‍സരത്തിലാണ് മൂന്നാമാനായി ക്രീസിലെത്തി സഞ്ജു ഫിഫ്റ്റി കുറിച്ചത്.

ഏഷ്യാ കപ്പ് മുതല്‍ സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയിലെ മൂന്നാം ടി20യില്‍ വരെ ഓപ്പണറായി ബാറ്റ് വീശിയത് വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന ശുഭ്മന്‍ ഗില്ലായിരുന്നു. എന്നാല്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ താരം പതറി. ഇതോടെയാണ് പരമ്പരയ്ക്കു പിന്നാലെ ഗില്ലിനെ ഒഴിവാക്കി പകരം സഞ്ജുവിനെ വീണ്ടും ഓപ്പണിങിലേക്കു തിരികെ കൊണ്ടുവന്നത്.

അഭിഷേകിന് വിശ്രമം വേണോ?

അഭിഷേക് ശര്‍മയ്ക്കു വിശ്രമം നല്‍കിയാല്‍ മാത്രമേ സഞ്ജു സാംസണിനെയും ഇഷാന്‍ കിഷനെയും ഇന്ത്യക്കു ഒരുമിച്ച് കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി സഞ്ജുവും ഇഷാനും പരസ്പരം മല്‍സരിക്കട്ടെ.

ABHISHEK SHARMA

ന്യൂസിലാന്‍ഡുമായി തിരുവനന്തപുരത്ത് നടക്കുന്ന അവസാന ടി20യില്‍ വരെ രണ്ടു പേരും ഒരുമിച്ച് കളിക്കണം. അതിനു ശേഷം ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹമല്‍സരത്തിനു മുമ്പ് ഇവരില്‍ ആരെ വേണമെന്നതില്‍ കോളെടുക്കാം
ഇതു സംഭവിച്ചേക്കാം.

പക്ഷെ അഭിഷേക് ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണെന്ന് മറക്കരുത്. ഇപ്പോള്‍ നല്ല താളത്തിലാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. ബ്രേക്ക് നല്‍കി അതു തെറ്റിക്കുന്നത് നന്നായിരിക്കില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 26, 2026, 10:44 [IST]
Other articles published on Jan 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+