For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡെക്കാവാതെ കിവികള്‍ 'സഹായിച്ചു'!! എന്നിട്ടും പഠിക്കാതെ സഞ്ജു, ഗില്ലിന്റെ പകുതി പോലുമില്ല

തിരുവനന്തപുരം: ഐസിസി ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ വാട്ടര്‍ബോയ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആവുമെന്ന് ഉറപ്പായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തം നാട്ടുകാരുടെയും ടീം മാനേജ്‌മെന്റിന്റെയും പൂര്‍ണ പിന്തുണ ലഭിച്ചിട്ടും അതിനോടു നീതി പുലര്‍ത്താനാവാതെ അദ്ദേഹം പുറത്തായി.

ആറു ബോളില്‍ ഒരു ഫോറടക്കം വെറും ആറു റണ്‍സ് മാത്രമേ സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച ലോക്കി ഫെര്‍ഗൂസനാണ് ഗ്രീന്‍ഫീല്‍ഡിനെ സ്തബ്ധരാക്കി സഞ്ജുവിനെ മടക്കിയത്. പതിവുപോലെ തുടക്കം മുതല്‍ ഒട്ടും ആതമവിശ്വാസത്തിലല്ല താരം കാണപ്പെട്ടത്. ഒടുവില്‍ പവര്‍പ്ലേയില്‍ തന്നെ പുറത്താവുകയും ചെയ്തു.

SANJU SAMSON- IND vs NZ

കിവികള്‍ 'കരുണ' കാട്ടി?

ന്യൂസിലാന്‍ഡ് തുടക്കത്തില്‍ തന്നെ 'കരുണ' കാണിച്ചില്ലായിരുന്നില്ലെങ്കില്‍ ഈ പരമ്പരയില്‍ രണ്ടാം തവണയും സഞ്ജു സാംസണ്‍ ഡെക്കായി ക്രീസ് വിട്ടേനെ. പക്ഷെ അവരുടെ സഹായമുണ്ടായിട്ടും മലയാളി താരത്തിന് ഇതു മുതലാക്കി വലിയൊരു ഇന്നിങ്്‌സ് കളിക്കാനായില്ല.

കൈല്‍ ജാമിസണെറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറിലാണ്‌സഞ്ജുവിനു സ്‌ട്രൈക്ക് നേരിടാന്‍ ആദ്യമായി അവസരം ലഭിച്ചത്. ആദ്യ ബോള്‍ 130 കിമി വേഗതയുള്ളതായിരുന്നു. സഞ്്ജു ഇതു കവര്‍ ഏരിയയിലേക്കു പുഷ് ചെയ്‌തെങ്കിലും റണ്ണില്ല.

സഞ്ജു മോശം ഫോമിലാണെന്നത് വ്യക്തമായി അറിമായിരുന്നും ന്യൂസിലാന്‍ഡ് നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ ഒരു സ്ലിപ്പ് ഫീല്‍ഡറെ പോലും നിര്‍ത്തിയില്ല. ഈ കാരണത്താല്‍ മാത്രമാണ് രണ്ടാമത്തെ ബോളില്‍ പൂജ്യത്തിനു പുറത്താവേണ്ടിയിരുന്ന സഞ്ജു കഷ്ടിച്ച് രക്ഷപ്പെട്ടത്. ബാറ്റില്‍ എഡ്ജായ ബോള്‍ ഫസ്റ്റ് സ്ലിപ്പ് ഏരിയയിലൂടെ ബൗണ്ടറിയിലെത്തുകയായിരുന്നു.

ഇവിടെ ഒരു ഫീല്‍ഡറുണ്ടായിരുന്നെങ്കില്‍ ഉറച്ച ക്യാച്ചാണിത്. പക്ഷെ അത്തരമൊരു കെണിയൊരുക്കാതെ മലയാളി താരത്തിന് സാന്റ്‌നര്‍ ആയുസ് നീട്ടിക്കൊടുത്തു. പക്ഷെ ഇതു മുതലാക്കാനാവാതെ തൊട്ടടിത്ത ബോളില്‍ സഞ്ജു തന്റെ വിക്കറ്റും ദാനം ചെയ്തു.

മൂന്നാം ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു സ്റ്റേഡിയത്തെ മുഴുവന്‍ സ്തബ്ധരാക്കിയ സഞ്ജുവിന്റെ പുറത്താവല്‍. ഫുള്‍ ലെങ്ത്ത് ബോളാണ് ഫെര്‍ഗൂസന്‍ എറിഞ്ഞത്. ബാക്ക് ഫൂട്ടിലേക്കു വന്ന ശേഷം അദ്ദേഹം ഒരു ലോഫ്റ്റഡ് ഡ്രൈവിനു ശ്രമിക്കുകയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ നേരെ ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ നേരെ ഡെവന്‍ ജേക്കബ്‌സിന്റെ കൈകളില്‍ അവസാനിക്കുകയും ചെയ്തു.

SANJU SAMSON-IND vs NZ

നാണക്കേടിന്റെ റെക്കോര്‍ഡ്

അഞ്ചു മല്‍സരങ്ങളുടെ ഈ പരമ്പരയില്‍ സഞ്ജു സാംസണിനു നേടാനായത് വെറും 46 റണ്‍സ് മാത്രമാണ്. 10, 6, 0, 24, 6 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ഇതോടെ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡും മലയാളി താരത്തെ തേടിയെത്തി.

അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഏറ്റവും കുറച്ച് റണ്‍സെടുത്ത ഇന്ത്യന്‍ ഓപ്പണറായാണ് സഞ്ജു മാറിയത്. കഴിഞ്ഞ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരേ സഞ്ജു തന്നെ നേടിയ 51 റണ്‍സായിരുന്നു നേരത്തേയുള്ള നാണക്കേടിന്റെ റെക്കോര്‍ഡ്.

സ്വന്തം പേരിലുള്ള ഈ റെക്കോര്‍ഡ് അദ്ദേഹം ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുകയാണ്. സഞ്ജു കഴിഞ്ഞാല്‍ ഈ ലിസ്റ്റിലെ മറ്റുള്ളവര്‍ റുതുരാജ് ഗെയ്ക്വാദ് (96), ശുഭ്മന്‍ ഗില്‍ (102 & 132), യശസ്വി ജയ്‌സ്വാള്‍ (138) എന്നിവരാണ്.

Story first published: Saturday, January 31, 2026, 20:09 [IST]
Other articles published on Jan 31, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+