Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്മര്‍ദ്ദമുണ്ടാക്കുന്നത് അവന്‍!! സഞ്ജുവിന്റെ മനസ്സില്‍ ഈ ചോദ്യം മാത്രം, എല്ലാം പറഞ്ഞ് ആദ്യ കോച്ച്

ഇന്ത്യന്‍ കുപ്പായത്തില്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുകയാണ് മലയാളി സൂപ്പര്‍ താസം സഞ്ജു സാംസണ്‍. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ അദ്ദേഹം ഇപ്പോള്‍ ടൂര്‍ണമെന്റിലുടനീളം ബെഞ്ചില്‍ ഇരിക്കേണ്ടി വരുമോയെന്ന ആശങ്കയിലുമാണ്.

ഇതിനു പ്രധാന കാരണം ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ദയനീയ പ്രകടനമാണ്. നാലു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ വലയുകയാണ് സഞ്ജു. നാലിന്നിങ്‌സുകളിലെ ആകെ സമ്പാദ്യം വെറും 40 റണ്‍സ് മാത്രം. ഇതോടെ ഹോംഗ്രൗണ്ടായ കാര്യവട്ടത്തെ അഞ്ചാം ടി20 അദ്ദേഹത്തിനു ഡു ഓര്‍ഡൈ ആയി മാറുകയും ചെയ്തിട്ടുണ്ട്.

SANJU BJJU GEORGE

ബാറ്റിങില്‍ ഈ തരത്തില്‍ സഞ്ജു ബുദ്ധിമുട്ടാനുള്ള പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബാല്യകാല കോച്ചായ ബിജു ജോര്‍ജ്. തന്റെ പ്രിയ ശിഷ്യന്‍ വൈകാതെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.

സഞ്ജുവിന് സമ്മര്‍ദ്ദമുണ്ട്

ഇന്ത്യന്‍ ടീമിനായി കളിക്കവെ സഞ്ജു സാംസണിനു ഇപ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടെന്നു തന്നെയാണ് ബിജു ജോര്‍ജിന്റെ അഭിപ്രായം. ഇതിനു പ്രധാന കാരണം ടീമിലെ ബാക്കപ്പ് കീപ്പറും മുന്‍നിര ബാറ്ററുമായ ഇഷാന്‍ കിഷന്റെ മികച്ച ഫോമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കുകയായിരുന്നു ബിജു.

ഇഷാന്‍ കിഷന്‍ നന്നായി പെര്‍ഫോം ചെയ്യുന്നതിന്റെ ചെറിയ സമ്മര്‍ദ്ദം സഞ്ജു സാംസണിനുണ്ടായിരിക്കും. പക്ഷെ അതു അവന് ഭീഷണിയല്ല, മറിച്ച് അതൊരു റഫറന്‍സായിട്ടാവും സഞ്ജു കാണുക. ഇഷാന് നന്നായി ചെയ്യുമെങ്കില്‍ തനിക്കു എന്തു കൊണ്ട് പറ്റില്ല? സഞ്ജുവിന്റെ മനസ്സിലുള്ള ഒരേയൊരു ചോദ്യവും ഇതായിരിക്കുമെന്ന് ബിജു ജോര്‍ജ് വ്യക്തമാക്കി.

മുന്‍നിരയില്‍ കളിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടായിരിക്കും. മാത്രമല്ല, മല്‍സരരംഗത്തുള്ളയാള്‍ മുന്നോട്ടു കയറി വരുമ്പോള്‍ അതു കൂടുതല്‍ മികച്ച പ്രകടനത്തിനായി പുഷ് ചെയ്യും. പക്ഷെ നിങ്ങള്‍ മുന്‍നിരയില്‍ കളിക്കുകയാണെങ്കിള്‍ അവിടെ തുടരാന്‍ എന്താണോ ചെയ്യുന്നത് അതു പ്രധാനവുമാണെന്നും ബിജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സഞ്ജു തിരിച്ചുവരവും

സഞ്ജു സാംസണ്‍ മികച്ച ഇന്നിങ്‌സുകളുമായി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റില്‍ തിളങ്ങാനുള്ള ക്ലാസുമുണ്ടെന്നും ബിജു ജോര്‍ജ് പറയുന്നു.

വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലൂടെ സഞ്ജു സാംസണ്‍ ശക്തമായി തിരിച്ചുവരുമെന്ന ഉറച്ച തോന്നലും വിശ്വാസവും എനിക്കുണ്ട്. അവന്‍ തീര്‍ച്ചയായും ടീമിനു വേണ്ടി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തുക തന്നെ ചെയ്യും. ഫോമെന്നത് താല്‍ക്കാലികമാണ്, പക്ഷെ ക്ലാസെന്നത് സ്ഥിരമായി അവിടെ തന്നെയുണ്ടാവുകയും ചെയ്യും.

സഞ്ജുവും അഭിഷേക് ശര്‍മയും എല്ലാ മല്‍സരങ്ങളിലും സ്‌കോര്‍ ചെയ്യണമെന്നില്ല. കാരണം അവര്‍ ഇംപാക്ട് പ്ലെയേഴ്‌സാണ്. കളിക്കുന്ന എല്ലാ മല്‍സരങ്ങളിലും രണ്ടു പേരും സെഞ്ച്വറികള്‍ നേടിയെന്നു വരില്ല. പക്ഷെ നേടാന്‍ സാധിക്കുകയാണെങ്കില്‍ ലോകത്തിലെ ഏതു ടീമിനെതിരേയും ഇന്ത്യയെ വിജയിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നും ബിജു വിശദമാക്കി.

SANJU SAMSON

ബാറ്റിങിലെ സ്ഥിരതയില്ലായ്മ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ സ്ഥിരതയില്ലായ്മ സഞ്ജു സാംസണിന് വലിയൊരു പ്രശ്‌നം തന്നെയാണെന്നു ബിജു ജോര്‍ജും തുറന്നു സമ്മതിക്കുന്നു. പക്ഷെ അതിനു പ്രധാന കാരണം ടീമില്‍ ഒരിക്കലും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചില്ലെന്നതു തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ താരമെന്ന നിവയില്‍ സഞ്ജുവിന്റെ കരിയറെടുത്താല്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങള്‍ ഒരിക്കലും ലഭിച്ചിട്ടില്ലെന്നു കാണാം. പക്ഷെ ഇപ്പോള്‍ അതു കിട്ടുന്നുണ്ട്. ഇതിന്റെ ക്രെഡിറ്റ് ടീം മാനേജ്‌മെന്റിനുമാണ്.

സ്വന്തം പ്രതിഭയോടു സഞ്ജു ഇനിയും പൂര്‍ണമായി നീതി പുലര്‍ത്തിയിട്ടില്ല. പക്ഷെ സ്വന്തം കഴിവിലെ സംശയം കാരണമാണ് അവന്‍ ഇപ്പോള്‍ പതറുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. തന്റെ യഥാര്‍ഥ താളം കണ്ടെത്താനാണ് സഞ്ജു ശ്രമിക്കുന്നത്. അതു വരികയും ചെയ്ുമെന്നും ആദ്യകാല കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 31, 2026, 9:46 [IST]
Other articles published on Jan 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+