For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

12 മാസത്തിനിടെ ഇത് രണ്ടാം തവണ, സഞ്ജുവിന്റെ ശരിക്കുള്ള പ്രശ്‌നം പിടികിട്ടി!! കാര്യം നിസാരമല്ല

തിരുവനന്തപുരം: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണിനെ ഇനി കാണില്ലെന്നത് 99 ശതമാനവും ഉറപ്പായിരിക്കുകയാണ്. നേരിയ സാധ്യത നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ മുന്നിലുള്ള അവസാനത്തെ പിടിവള്ളിയായിരുന്നു കാര്യവട്ടത്ത് നടന്ന അവസാനത്തെ അങ്കം.

പക്ഷെ അതും മുതലാക്കാന്‍ സഞ്ജുവിനായില്ല. ആറു ബോളില്‍ വെറും ആറു റണ്‍സ് മാത്രമെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. പരമ്പരയില്‍ സഞ്ജുവിനു ആകെ നേടാനായത് വെറും 46 റണ്‍സ് മാത്രം. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ എക്കാലത്തെയും മോശം പ്രകടനം കൂടിയാണിത്.

SANJU SAMSON- IND vs NZ

യഥാര്‍ഥത്തില്‍ എന്താണ് സഞ്ജുവിന്റെ ബാറ്റിങ് ഫോം ഈ രീതിയില്‍ കൂപ്പുകുത്താനുള്ള കാരണം? ഇതേക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണിങ് ബാറ്ററായ ആകാശ് ചോപ്ര. അവസാനത്തെ മല്‍സരത്തിനു ശേഷം ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിന് പിഴയ്ക്കുന്നതെന്ത്?

സഞ്ജു സാംസണ്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന കാര്യത്തില്‍ ഒരേ തരത്തിലുള്ള പാറ്റേണ്‍ സൃഷ്ടിച്ചെടുത്തിരിക്കുകയാണെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. കഴിഞ്ഞ 12 മാസത്തിനിടെയുള്ള സഞ്ജു സാംസണിന്റെ പുറത്താവലുകളെടുത്താല്‍ രണ്ടാം തവണയാണ് ഒരേ തരത്തിലുള്ള പാറ്റേണ്‍ കാണുന്നതെന്ന് എനിക്കു തോന്നുന്നു.

എല്ലാം തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാദ്യം നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെയാണ്. വളരെ അപൂര്‍വ്വമായി മാത്രമേ ഒരു ടോപ് ക്ലാസ് ബാറ്റര്‍, പ്രത്യേകിച്ചും ടി20യില്‍ ഇങ്ങനെയൊരു പാറ്റേണുണ്ടാക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ സാധിക്കുകയുള്ളൂ.

ഇംഗ്ലണ്ടിനെതിരേ അഞ്ചു തവണയും ഒരേ രീതിയില്‍ സഞ്ജു ഔട്ടായി, ഷോര്‍ട്ട് ബോളില്‍ ഡീപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു. പേസിനെതിരേയുള്ള അദ്ദേഹത്തിന്റെ പുറത്താവലുകളെടുത്താല്‍ എല്ലാത്തിലും ഒരേ പാറ്റേണ്‍ കാണാനാവുമെന്നും ചോപ്ര വിലയിരുത്തി.

ന്യൂസിലാന്‍ഡിനെതിരായ പ്രകടനം

ന്യൂസിലാന്‍ഡിനെതിരേ ഇപ്പോള്‍ സമാപിച്ച ടി20 പരമ്പരയെടുത്താല്‍ സഞ്ജു സാംസണിന്റെ പുറത്താവലില്‍ മറ്റൊരു തരത്തിലുള്ള പാറ്റേണായിരിക്കും കാണാന്‍ സാധിക്കുക. ബൗളര്‍ പന്തെറിയുന്നതിനു മുമ്പ് തന്നെ അദ്ദേഹം ബാക്ക്ഫൂട്ടില്‍ വളരെ പിറകിലേക്കു പോവുന്നു. അതിനു ശേഷം ഷോട്ട് കളിക്കാനും ശ്രമിക്കുന്നു. പക്ഷെ ഫ്രണ്ട് ഫൂട്ട് എവിടേക്കും മൂവ് ചെയ്യാതെ ഒരിടത്തു തന്നെയാണ്.

ഈ കാരണത്താല്‍ സഞ്ജു ഓരോ തവണ ഷോട്ട് കളിക്കുമ്പോഴും ബാറ്റിന്റെ പൊസിഷന്‍ ക്ലോസായ രീതിയിലേക്കും പോവുന്നു. തിരുവനന്തപുരത്തെ ഈ മല്‍സരത്തില്‍ ബാറ്റില്‍ എഡ്ജായിട്ടും സ്ലിപ്പില്‍ ഫീല്‍ഡറില്ലാത്തതിനാലാണ് അദ്ദേഹം തുടക്കത്തില്‍ രക്ഷപ്പെട്ടത്.

SANJU SAMSON- IND vs NZ

കഴിഞ്ഞ കളിയില്‍ വളരെ നേരത്തേ തന്നെ സഞ്ജുവിന്റെ ബാറ്റ് ക്ലോസായി മാറിയിരുന്നു. അങ്ങനെ വീണ്ടുമൊരു പാറ്റേണ്‍ അദ്ദേഹം സൃഷ്ടിച്ചെടുക്കുകയും ചെയ്തുവെന്നും ചോപ്ര വിശദമാക്കി. റണ്‍സിന്റെ അഭാവത്തേക്കാള്‍ പുറത്തായതില്‍ ഒരേ തരത്തിലുള്ള പാറ്റേണാണ് സഞ്ജുവിന്റെ വിധി കുറിച്ചതെന്നും അദ്ദേഹം പറയുന്നു.

ന്യൂസിലാന്‍ഡിനെതിരേ കളിച്ച അഞ്ചിന്നിങ്‌സുകളില്‍ ഒന്നില്‍ പോലും സഞ്ജുവിന് 25 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പരിതാപകരമായ കാര്യം. 9.20 എന്ന ദയനീയ ശരാശരിയില്‍ 135.29 സ്‌ട്രൈക്ക് റേറ്റില്‍ വെറും 46 റണ്‍സാണ് പരമ്പരയിലെ സമ്പാദ്യം. 10, 6, 0, 24, 6 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

അടുത്ത ശനിയാഴ്ച വൈകീട്ട് അമരിക്കയുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. പരിക്കില്‍ നിന്നും മുക്തനായ തിലക് വര്‍മ ഈ മല്‍സരത്തില്‍ കളിച്ചില്ലെങ്കില്‍ മാത്രമാണ് സഞ്ജുവിനു നേരിയ പ്രതീക്ഷയ്ക്കു വകയുള്ളത്. മറിച്ചാണെങ്കില്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാവുക ഇഷാന്‍ കിഷനായിരിക്കും.

Story first published: Sunday, February 1, 2026, 8:14 [IST]
Other articles published on Feb 1, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+