Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജൂ നീ എന്താണ് കാണിച്ചത്? ബൗള്‍ഡായത് വെറുതെയല്ല!! പഞ്ഞിക്കിട്ട് ഗവാസ്‌കര്‍

വിശാഖപട്ടണം: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായി സ്ഥാനമുറപ്പിക്കാനുള്ള ഒരവസരം കൂടി സഞ്ജു സാംസണ്‍ (Sanju Samson) തട്ടിത്തെറിപ്പിച്ചു. നാലാം ടി20യില്‍ റണ്‍ചേസില്‍ ടീം പതറവെ മാച്ച് വിന്നിങ് ഇന്നിങ്‌സോടെ ഹീറോയാവാനുള്ള അവസരമാണ് അദ്ദേഹത്തിനു ലഭിച്ചത്. പക്ഷെ സഞ്ജു ഇതു പാഴാക്കി.

24 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 15 ബോളുകള്‍ നേരിട്ട മലയാളി താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഒരു കിടിലന്‍ സിക്‌സറുമുണ്ടായിരുന്നു. ഫോമിലേക്കു മടങ്ങിയെത്തിയെന്ന സൂചന നല്‍കവെയാണ് കിവി നായകന്‍ മിച്ചെല്‍ സാന്റ്‌നറുടെ ബൗളിങില്‍ സഞ്ജു ബൗള്‍ഡായത്.

SANJU SAMSON

അദ്ദേഹം ബൗള്‍ഡായ രീതിയെ രൂക്ഷമായാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചത്. കമന്റിക്കിടെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് ടെക്‌നിക്കിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. ഗവാസ്‌കര്‍ ഇതേക്കുറിച്ച് പറഞ്ഞതെന്താണെന്നു നോക്കാം.

സഞ്ജുവിന്റെ പുറത്താവല്‍

ആദ്യത്തെ മൂന്നു ടി20കളില്‍ വെറും 16 റണ്‍സ് മാത്രമേ നേടാനയുളളൂവെന്നതിനാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ സഞ്ജു സാംസണിനു ഈ മല്‍സരം ഏറെ പ്രധാനപ്പെട്ടതുമായിരുന്നു. നേരിട്ട നാലാത്തെ ബോളില്‍ തന്നെ അദ്ദേഹം ആദ്യ ഫോറും കണ്ടെത്തി. കഴിഞ്ഞ കൡയില്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കിയ മാറ്റ് ഹെന്‍ട്രിക്കെതിരേയായിരുന്നു ഇത്.

ഇതേ ഓവറിലെ മൂന്നാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി കൂടി സഞ്ജു കണ്ടെത്തി. ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെയാണ് ഫ്‌ളിക്കിലൂടെ മലയാളി താരം ഫോറടിച്ചത്. അതിനു ശേഷം സ്പിന്നര്‍ ഇഷ് സോധിയെറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്നാമത്തെ ഫോറും സഞ്ജു അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു.

ഇതിനു ശേഷമായിരുന്നു ജേക്കബ് ടഫിയെറിഞ്ഞ അടുത്ത ഓവറില്‍ സഞ്ജുവിന്റെ കന്നി സിക്‌സറിന്റെ വരവ്. ലെഗ്സ്റ്റംപ് ലൈനില്‍ വന്ന ഓഫ് കട്ടര്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂലെടയാണ് അദ്ദേഹം സിക്‌സറിലേക്കു പറത്തിയത്. ഇതോടെ ഇന്നു സഞ്ജുവിന്റെ ദിവസമാവുമെന്നും എല്ലാവരും ഉറപ്പിച്ചു. പക്ഷെ ഏഴാം ഓവറില്‍ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു.

കിവി നായകനെറിഞ്ഞ ഓവറിലെ നാലാമത്തെ ബോളില്‍ സഞ്ജുവിന്റെ കുറ്റിയിളകി. ഒരു ലെങ്ത്ത് ബോളായിരുന്നു സാന്റ്‌നര്‍ എറിഞ്ഞത്. സഞ്ജു അതു ബാക്ക്ഫൂട്ടിലേക്കു വന്ന് കളിക്കാന്‍ ശ്രമിച്ചെങ്കിലും ടൈമിങ് പിഴച്ചതോടെ നേരെ വിക്കറ്റുകളിലു പതിച്ചു. ഞെട്ടലോടെനിന്ന സഞ്ജു നിരാശനായി ക്രീസ് വിടുകയുമായിരുന്നു.

ഗവാസ്‌കര്‍ കലിപ്പില്‍

സഞ്ജു സാംസണിന്റെ പുറത്താവലിനെ കമന്ററിക്കിടെ ഓണ്‍ എയറില്‍ അതി രൂക്ഷമായിട്ടാണ് സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചത്. സഞ്ജു, നീയെന്താണ് കാണിച്ചത്? സ്പിന്നര്‍മാര്‍ക്കെതിരേ ഈ തരത്തില്‍ ബാക്ക് ഫൂട്ടിലേക്കിറങ്ങി വിക്കറ്റുകള്‍ സംരക്ഷിക്കാതെ ഒരിക്കലും കളിക്കാന്‍ പാടില്ല.

SANJU SAMSON

ഈ ഷോട്ടിനു തയ്യാറെുക്കവെ യാതൊരു ഫുട്ട്‌വര്‍ക്കും സഞ്ജു നടത്തിയിട്ടില്ല.
ഇങ്ങനെ സംഭവിക്കുമ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേ ബൗള്‍ഡാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം ബോള്‍ ടേണ്‍ ചെയ്യുമ്പോള്‍ കണക്ടായില്ലെങ്കില്‍ സ്റ്റംപുകളില്‍ പതിക്കും. ഇവിടെ സംഭവിച്ചും ഇുതു തന്നെയാണെന്നു ഗവാസ്‌കര്‍ ആഞ്ഞടിച്ചു.

അദ്ദേഹത്തിനൊപ്പം കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ന്യൂസിലാന്‍ഡ് പേസര്‍ സൈമണ്‍ ഡൂളും സഞ്ജുവിനെ കുറ്റപ്പെടുത്തി. സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഒട്ടും ശരിയല്ല. ഒരു മുന്‍നിര ബാറ്ററില്‍ നിന്നും ഈ തരത്തിലുള്ള ബാറ്റിങ് സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Wednesday, January 28, 2026, 22:20 [IST]
Other articles published on Jan 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+