For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: വീക്ക്‌നെസ് പിടികിട്ടി!! ഗംഭീര്‍ ചെയ്യേണ്ടത് ഇത്ര മാത്രം, തന്ത്രം പറഞ്ഞ് മഞ്ജരേക്കര്‍

മുംബൈ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് വാംഖഡെയില്‍ പുരോഗമിക്കവെ കോച്ച് ഗൗതം ഗംഭീറിനു നിര്‍ണായക ഉപദേശവുമായി മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഈ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ ശക്തമായ നിലയില്‍ നിന്ന ശേഷം തുടരെ വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യക്കു ചെറിയ ലീഡുമായി തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഒന്നാമിന്നിങ്‌സില്‍ വെറും 28 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യക്കു കൈക്കലാക്കാന്‍ സാധിച്ചത്.

അഞ്ചു വിക്കറ്റുകളെടുത്ത സ്പിന്നര്‍ അജാസ് പട്ടേലാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. എന്തുകൊണ്ടാണ് ഈ ടെസ്റ്റില്‍ സ്പിന്‍ ബൗളിങിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ പതറിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മഞ്ജരേക്കര്‍. റിഷഭ് പന്തൊഴികെ ഇന്ത്യയുടെ മറ്റു ബാറ്റര്‍മാരെല്ലാം ഒരേ രീതിയിലാണ് ഔട്ടായതെന്നും അദ്ദേഹം വിലയിരുത്തുന്നു. എക്‌സിലാണ് മഞ്ജരേക്കര്‍ ഇതേക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുന്നത്.

RPOHIT SHARMA GAMBHIR

ബാറ്റിങ് കോച്ച് എന്തു ചെയ്യണം?

ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 235 റണ്‍സിനു മറുപടിയില്‍ ഇന്ത്യ രണ്ടാംദിനം 263 റണ്‍സിനു ഓള്‍ട്ടാവുകയായിരുന്നു. ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുടെ ഫിഫ്റ്റികള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഗില്ലിനു അര്‍ഹിച്ച സെഞ്ച്വറി വെറും 10 റണ്‍സ് മാത്രമകലെ നഷ്ടമാവുകയായിരുന്നു. റിഷഭാവട്ടെ 60 റണ്‍സിനും പുറത്തായി. രോഹിത് ശര്‍മ (18), വിരാട് കോലി (4), യശസ്വി ജയ്‌സ്വാള്‍ (30), രവീന്ദ്ര ജഡേജ (14), സര്‍ഫറാസ് ഖാന്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയായിരുന്നു എക്‌സിലൂടെ ഇന്ത്യന്‍ ടീമിനു സഞ്ജയ് മഞ്ജരേക്കര്‍ തന്ത്രമുപദേശിച്ചത്. തുടക്കക്കാര്‍ക്കു വേണ്ടി, സ്പിന്നര്‍മാര്‍ക്കെതിരേ ബാക്ക് ഫൂട്ടില്‍ കളിക്കുന്നതിന്റെ അദ്ഭുതത്തെക്കുറിച്ചു ഇന്ത്യന്‍ താരങ്ങള്‍ക്കു ബാറ്റിങ് കോച്ച് പരിചയപ്പെുത്തി കൊടുക്കണം. അതു അതിജീവനം എളുപ്പമാക്കി തീര്‍ക്കും, കൂടാതെ റണ്‍ സ്‌കോറിങും ഇതു അനായാസമാക്കും. റിഷഭ് പന്തൊഴികെ പ്രധാനപ്പെട്ട മുഴുവന്‍ ബാറ്റര്‍മാരും സ്പിന്നിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ കളിച്ചാണ് ഔട്ടായതെന്നുമായിരുന്നു എക്‌സില്‍ മഞ്ജരേക്കര്‍ കുറിച്ചത്.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ജയ്‌സ്വാള്‍, ഗില്‍, സിറാജ്, സര്‍ഫറാസ്, ആര്‍ അശ്വിന്‍ എന്നിവരെയെല്ലാം പുറത്താക്കിയത് സ്പിന്നര്‍ അജാസ് പട്ടേലായിരുന്നു. റിഷഭ് പന്തിനെ ഇഷ് സോധിയും രവീന്ദ്ര ജഡേജയെ ഗ്ലെന്‍ ഫിലിപ്‌സും പുറത്താക്കുകയും ചെയ്തു. ഒരേയൊരു വിക്കറ്റാണ് പേസര്‍ക്കു വീഴ്ത്താനായത്. രണ്ടു പേര്‍ റണ്ണൗട്ടാക്കുകയും ചെയ്തു.

അജാസിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചാണ് ഗില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബോള്‍ ടേണ്‍ ചെയ്യുകയും തുടര്‍ന്നു എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പില്‍ ക്യാച്ച് ചെയ്യപ്പെടുകയുമായിരുന്നു. അശ്വിനും ജഡേജയും ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചാണ് എഡ്ജായി ഫസ്റ്റ് സ്ലിപ്പില്‍ ക്യാച്ച് സമ്മാനിച്ചത്. അശ്വിനും ഇതേ രീതിയില്‍ തന്നെയായിരുന്നു വിക്കറ്റ് കൈവിട്ടത്.

INDIAN TEST TEAM

റണ്‍ചേസിനൊരുങ്ങി ഇന്ത്യ

മൂന്നാം ടെസ്റ്റില്‍ റണ്‍ചേസിനായി ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. മൂന്നാംദിനം ആദ്യത്തെ സെഷനില്‍ തന്നെ ഇന്ത്യ രണ്ടാമിന്നിങ്‌സിനു ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 28 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങിയ കിവികള്‍ രണ്ടാംദിനം ഒമ്പതു വിക്കറ്റിനു 171 റണ്‍സെടുത്താണ് കളി അവസാനിപ്പിച്ചത്.

ഒരു വിക്കറ്റ് മാത്രം ശേഷിക്കെ കിവികള്‍ക്കു 143 റണ്‍സിന്റെ ലീഡാണുള്ളത്. സ്പിന്നര്‍മാരെ അകമഴിഞ്ഞു തുണയ്ക്കുന്ന വാംഖഡെയിലെ പിച്ചില്‍ വളരെ ശ്രദ്ധയോടെ ബാറ്റ് ചെയ്യാനായാല്‍ മാത്രമേ ഈ ടെസ്റ്റില്‍ ജയിച്ചുകയറാന്‍ ഇന്ത്യന്‍ ടീമിനു സാധിക്കുകയുള്ളൂ.

Story first published: Sunday, November 3, 2024, 7:12 [IST]
Other articles published on Nov 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+