For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സ്പിന്നിനെതിര സച്ചിനും ദ്രാവിഡും വേറെ ലെവല്‍, ഇപ്പോഴുള്ളവര്‍ക്ക് പറ്റില്ല!! വിമര്‍ശനം

പൂനെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിമര്‍ശിച്ച് മുന്‍ കിവി പേസര്‍ സൈമണ്‍ ഡൂള്‍. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 259 റണ്‍സ് റണ്‍സിനു മറുപടിയില്‍ ഇന്ത്യ വെറും 156 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യയുടെ പത്ത് വിക്കറ്റുകളില്‍ ഒമ്പതും സ്വന്തമാക്കിയത് സ്പിന്നര്‍മാരായിരുന്നു.

ഏഴു വിക്കറ്റുകള്‍ പിഴുത സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്‍റ്നറാണ് ഇന്ത്യയുടെ കഥ കഴിച്ചത്. 19.4 ഓവറില്‍ ഒരു മെയ്ഡനടക്കം 53 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ഏഴു പേരെ മടക്കിയത്. മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ് രണ്ടു വിക്കറ്റുകളും പിഴുതു. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് സ്പിന്‍ ബൗളിങിനെതിരേയുള്ള ഇന്ത്യന്‍ താരങ്ങളുടെ ദൗര്‍ബല്യത്തെ ഡൂള്‍ ചോദ്യം ചെയ്തത്.

ROHIT SHARMA

സച്ചിനും ദ്രാവിഡുമെല്ലാം മിടുക്കര്‍

ആധുനിക ക്രിക്കറ്റിലെ ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കുന്നവരാണെന്നു ഒരു ധാരണയുണ്ട്. ഇതു തെറ്റാണൈന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സൈമണ്‍ ഡൂള്‍. മികച്ച സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളെല്ലാം കുഴപ്പത്തിലാവുന്നതായും അദ്ദേഹം പറയുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ വളരെയധികം മിടുക്കരായിരുന്നു. അതിനു മുമ്പുള്ള ഇന്ത്യന്‍ താരങ്ങളും ഇതേ കഴിവുള്ളവരാണ്. ആ നാളുകളൊക്കെ കഴിഞ്ഞു പോയി. പക്ഷെ നിലവിലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു സ്പിന്നര്‍മാര്‍ക്കെതിരേ ഈ മിടുക്കില്ല. നല്ലൊരു സ്പിന്നര്‍ ബൗള്‍ ചെയ്യാന്‍ എത്തിയാലുടന്‍ അവര്‍ പതറും. ഐപിഎല്ലിലും നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്.

ടേണിങ് ട്രാക്കുകളില്‍ ശക്തമായ ബാറ്റിങ് നിരയെ വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു കഴിയും. മികച്ച സ്പിന്‍ ബൗളിങ് നിരയുള്ള ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെയും അവസ്ഥ ഇതു തന്നെയാണ്. ഐപിഎല്ലില്‍ ടേണിങ് ട്രാക്കുകള്‍ വരുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ അതിനെതിരേ പരാതിപ്പെടുകയാണെന്നും സൈമണ്‍ ഡൂള്‍ വിശദമാക്കി.

VIRAT KOHLI

പരാജയഭീതിയില്‍ ഇന്ത്യ

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയഭീതിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമുള്ളത്. വാഷിങ്ടണ്‍ സുന്ദറിന്റെ ഏഴു വിക്കറ്റ് മികവില്‍ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിനെ 259 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതോടെ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡ് കൈക്കലാക്കുമെന്നും എല്ലാവരും കണക്കുകൂട്ടി. പക്ഷെ മറുപടി ബാറ്റിങില്‍ ഇന്ത്യയും തകര്‍ന്നടിയുകയായിരുന്നു. രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ വെറും 156 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ക്കു പോലും 40 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ല. 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 46 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും 30 റണ്‍സ് വീതവും നേടി. 103 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ഇന്ത്യക്കു വഴങ്ങേണ്ടി വന്നത്.

തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങാരംഭിച്ച ന്യൂസിലാന്‍ഡ് 17 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റിനു 76 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതു വിക്കറ്റുകള്‍ ശേഷിക്കെ 179 റണ്‍സിന്റെ മികച്ച ലീഡ് അവര്‍ കൈക്കലാക്കി കഴിഞ്ഞു. 17 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയെയാണ് ഇന്ത്യ മടക്കിയത്. 35 റണ്‍സുമായി ക്യാപ്റ്റന്‍ ടോം ലാതവും 23 റണ്‍സെടുത്ത വില്‍ യങുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

Story first published: Friday, October 25, 2024, 13:58 [IST]
Other articles published on Oct 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+