IND vs NZ: റുതുരാജ് പുറത്ത്!! സിറാജ് റിട്ടേണ്‍സ്, ഷമിയില്ല; ഇന്ത്യന്‍ ഏകദിന ടീം പ്രഖ്യാപിച്ചു
ന്യൂസിലാന്‍ഡുമായി ഈ മാസം 11 മുതല്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കില്‍ നിന്നും മുക്തനായ സ്റ്റാര്‍ ബാറ്ററും വൈസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. മറ്റൊരു പ്രധാന മാറ്റം സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന്റെ മടങ്ങിവരാണ്.
എന്നാല്‍ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. കൂടാതെ റിഷഭ് പന്തിനു പകരം മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനെ തിരികെ വിളിച്ചേക്കുമന്നു സൂചനകളുണ്ടായിരുന്നെങ്കിലും സെലക്ടര്‍മാര്‍ ഇതിനു തയ്യാറായില്ല.

ശ്രേയസ് ടീമിലുണ്ടെങ്കിലും മുഴുവന്‍ മല്‍സരങ്ങളിലു കളിക്കാനിറങ്ങുമോയെന്ന കാര്യം സംശയമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ.
സൗത്താഫ്രിക്കയ്‌തെിരേ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ചില മാറ്റങ്ങളുമായാണ് ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയിറങ്ങുക. ശ്രേയസിനു പകരം ഏകദിന പരമ്പരയില്‍ നാലാമനായി ഇറങ്ങുകയും അവസാന കളിയില്‍ കന്നി സെഞ്ച്വറി കുറിക്കുകയും ചെയ്ത റുതുരാജ് ഗെയ്ക്വാദ് ടീമില്‍ നിന്നും തഴയപ്പെട്ടു. അദ്ദേഹത്തെ കൂടാതെ തിലക് വര്‍മ, ധ്രുവ് ജുറേല്‍ എന്നിവരും ടീമില്‍ നിന്നും ഒഴിവാക്കപ്പട്ടു.
ഏകദിന ടീമിലേക്കുള്ള സിറാജിന്റെ മടങ്ങിവരവ് തീര്‍ത്തും അപ്രതീക്ഷിതമാണ്. സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു ടീമില്‍ ഇടമില്ലായിരുന്നു. അതിനു മുമ്പുള്ള ഓസ്‌ട്രേലിയന്‍ പ്യടനത്തിലാണ് സിറാജ് അവസാനമായി കളിച്ചത്.
സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും റിഷഭിനു ബെഞ്ചിലായിരുന്നു സ്ഥാനം. പകരം താല്‍ക്കാലിക ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലാണ് ടീമിനായി വിക്കറ്റ് കാത്തത്. ന്യൂസിലാന്‍ഡിനെതിരേ റിഷഭ് തഴയപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പകരം ഇഷാന്‍ കിഷനു കോള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു.

കാരണം ആഭ്യന്തര ക്രിക്കറ്റില്‍ അത്രയും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇഷാനെ അവഗണിച്ച സെലക്ഷന്‍ കമ്മിറ്റി റിഷഭില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. അതേസമയം, അടുത്ത ഞായറാഴ്ച വഡോദരയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം. രണ്ടാമങ്കം 14ന് രാജ്‌കോട്ടിലും മൂന്നാമത്തെ കളി 18ന് ഇന്‍ഡോറിലുമാണ്.
ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ്, യശസ്വി ജയ്‌സ്വാള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications