Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: റുതുവിന് ഇനി ഒരു വഴി മാത്രം!! എങ്കില്‍ ടീമിന്റെ ഭാഗമാവാം, ശ്രീകാന്തിന്റെ ഉപദേശമിങ്ങനെ

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും റുതുരാജ് ഗെയ്ക്വാദിനെ തഴഞ്ഞത് ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. ഞായറാഴ്ചയാണ് കിവികള്‍ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ച ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു റുതുരാജ്. പരിക്കുകാരണം ശ്രേയസ് അയ്യര്‍ക്കു പിന്‍മാറേണ്ടി വന്നതോടെ നാലാം നമ്പറില്‍ അദ്ദേഹത്തിനു നറുക്കുവീഴുകയായിരുന്നു. അവസാന മല്‍സരത്തില്‍ കന്നി സെഞ്ച്വറിയോടെ അദ്ദേഹം മിന്നിക്കുകയും ചെയ്തു.

RUTURAJ GAIKWAD

റുതുരാജ് ചെയ്യേണ്ടതെന്ത്?

ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് റുതുരാജ് ഗെയ്ക്വാദിനെ തഴഞ്ഞതിനെ കെ ശ്രീകാന്ത് വിമര്‍ശിച്ചത്. ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ഇനി ഒരു വഴി മാത്രമേ റുതുവിനു മുന്നിലുള്ളൂയെന്നു തമാശരൂപേണ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഞാന്‍ എംഎസ് ധോണിയോടൊപ്പം കളിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങിമെല്ലാം വശമുണ്ടെന്നും റുതുരാജ് ഗെയ്ക്വാദിനു വേണമെങ്കില്‍ പറയാം. ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ അവനു മുന്നിലുള്ള ഏക വഴിയും ഇതു മാത്രമാണ്.

ശ്രേയസ് അയ്യര്‍ക്കു ഏകദിനത്തില്‍ സ്ഥാനമുറപ്പാണ്. അതുകൊണ്ടു തന്നെ അവനെ ഉള്‍പ്പെടുത്തുകയും വേണം. പക്ഷെ 15 അംഗ സ്‌ക്വാഡില്‍ റുതുരാജും വേണമായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം അവനെയാണ് ടീമിലെടുക്കേണ്ടിയിരുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

സെഞ്ച്വറി നേടിയാല്‍ പോലും നിങ്ങള്‍ക്കു ഇന്ത്യന്‍ ടീമില്‍ അവസരമില്ലെന്നാണ് റുതുരാജ് ഗെയ്ക്വാദ് തഴയപ്പെട്ടതില്‍ നിന്നും വ്യക്തമാവുന്നത്. ഇനി അവന് വീണ്ടും ഒന്നില്‍ നിന്നും തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടത് ആവശ്യമാണ്.

കാരണം സൗത്താഫ്രിക്കയ്‌ക്കെതിരേ റുതുരാജ് നേടിയ സെഞ്ച്വറിയെപ്പറ്റി അവര്‍ മറക്കും. ആ സെഞ്ച്വറിക്കു പിന്നാലെ അവന്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലൂടെ ഇനി വീണ്ടും റുതുരാജ് ഫോം തുടരുകയാണ് വേണ്ടതെന്നും ശ്രീകാന്ത് ഉപദേശിക്കുന്നു.

ഇപ്പോള്‍ പുരോഗമിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് റുതുരാജ് നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 64ന് മുകളില്‍ ശരാശരിയോടെ 120.65 സ്‌ട്രൈക്ക് റേറ്റില്‍ 257 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.

RUTURAJ GAIKWAD

കളിപ്പിച്ചില്ലെങ്കിലും ടീമിലെടുക്കൂ

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ കളിക്കാന്‍ അവസരം നല്‍കിയില്ലെങ്കിലും 15 അംഗ സ്‌ക്വാഡില്‍ റുതുരാജ് ഗെയ്ക്വാഡിനെ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന അഭിപ്രായമാണ് കെ ശ്രീകാന്തിനുളള്ളത്. നിലവില്‍ സ്‌ക്വാഡിന്റെ ഭാഗമായ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പോലെ റുതുവും ടീമില്‍ വേണ്ടിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ യശസ്വി ജയ്‌സ്വാളിനും ഇടം ലഭിക്കാന്‍ പോവുന്നില്ല. പക്ഷെ കുറഞ്ഞത് റിസര്‍വ് ലിസ്റ്റിലെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ട്. ടീമിന്റെ പ്ലാനുകളില്‍ അവനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് 15 അംഗ സ്‌ക്വാഡിലെ സ്ഥാനം കാണിക്കുന്നത്.

പക്ഷെ ഈയൊരു സെലക്ഷനിലൂടെ റുതുരാജ് ഗെയ്ക്വാദിനെ ടീം പ്ലാനുകളില്‍ നിന്നും അവര്‍ ഒഴിവാക്കിയിരിക്കുകയാണ്. നിങ്ങള്‍ ഒരു സിസ്റ്റത്തില്‍ നിന്നും ഈ തരത്തില്‍ ഒഴിവാക്കപ്പെടുമ്പോള്‍ പൊതുജനവും സെലക്ടര്‍മാരുമെല്ലാം റുതുരാജിനെ മറക്കുകയും ചെയ്യും. ഇതു തീര്‍ച്ചയായും വലിയ അനീതിയാണ്.

ഒരു അന്താരാഷ്ട്ര മല്‍സരത്തിലെ മികച്ച പ്രകടനം പാഴായിരിക്കുകയാണ്. വളരെ ആയാസത്തോടെ നേടിയ സെഞ്ച്വറിയാണ് ഫലമില്ലാതെ പോയിരിക്കുന്നത്. എല്ലാവരുടെയും ഓര്‍മകള്‍ കുറവാണ്. അതുകൊണ്ടു തന്നെ റുതുരാജിനെ അവര്‍ പെട്ടെന്നു മറക്കുകയും ചെയ്യുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 5, 2026, 7:34 [IST]
Other articles published on Jan 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+