Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രോഹിത്തിന് എന്തു പറ്റി? ക്യാപ്റ്റന്‍സി ശരിയല്ല!! തുറന്നടിച്ച് മുന്‍ താരങ്ങള്‍

പൂനെ: നൂസിലാന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‌സിക്കെതിര രൂക്ഷവിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ആദ്യ സെഷനില്‍ ഒട്ടും അഗ്രസീവായ ക്യാപ്റ്റന്‍സിയല്ല അദ്ദേഹം കാഴ്ചവച്ചതെന്നും വളരെ ഡിഫന്‍സീവായാണ് അദ്ദേഹം കാണപ്പെട്ടതെന്നുമെന്നാണ് മുന്‍ താരങ്ങളുടെ വിലയിരുത്തല്‍. കമന്ററിക്കിടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍, മുന്‍ സൂപ്പര്‍ താരവും കോച്ചുമായ രവി ശാസ്ത്രി, മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവരാണ് കമന്ററിക്കിടെ രോഹിത്തിനെ വിമര്‍ശിച്ചത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് മൂന്നാം സെഷനില്‍ 72 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ആറു വിക്കറ്റിനു 233 റണ്‍സെടുത്തിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ ഫിലിപ്‌സും (8) മിച്ചെല്‍ സാന്റ്‌നറുമാണ് (21) ഇപ്പോള്‍ ക്രീസിലുള്ളത്. ഇന്ത്യക്കായി ആര്‍ അശ്വിനും വാഷിങ്ടണ്‍ സുന്ദറും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ROHIT SHARMA

ഡിഫന്‍സീവ് ക്യാപ്റ്റന്‍സി

രണ്ടാം ടെസ്റ്റിനെക്കുറിച്ച് ജിയോ സിനിമയില്‍ കമന്ററിക്കിടെയാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ ദിനേശ് കാര്‍ത്തിക് വിമര്‍ശിച്ചത്. ഈ മല്‍സരത്തില്‍ തുടക്കം മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വളരെയധികം ഡിഫന്‍സീവായിട്ടാണ് കാണപ്പെട്ടതെന്നായിരുന്നു ദിനേശ് കാര്‍ത്തികിന്റെ നിരീക്ഷം. ഒരുപാട് സിംഗിളുകള്‍ ഇന്ത്യ വിട്ടുനല്‍കിയതായും ഡിക്കെ പറഞ്ഞു. കമന്ററി പാനലില്‍ തനിക്കൊപ്പമുണ്ടായിരുന്ന രവി ശാസ്ത്രിയുടെ അഭിപ്രായം അദ്ദേഹം തേടുകയും ചെയ്തു.

ശാസ്ത്രിയും ഇതു തന്നെ ശരിവയ്ക്കുകയാണ് ചെയ്തത്. വളരെയധികം ഡിഫന്‍സീവായിട്ടാണ് ആദ്യത്തെ സെഷനില്‍ ഇന്ത്യ കാണപ്പെട്ടത്. ആദ്യത്തെ സെഷനില്‍ ബോള്‍ ഡ്രിപ്പ് ചെയ്തിരുന്ന സമയത്തു വളരെയധികം ഡിഫന്‍സീവായിട്ടുള്ള ഫീല്‍ഡാണ് രോഹിത് ശര്‍മ സെറ്റ് ചെയ്തത്. ലോങ്ഓണിനെയും ലോങ്ഓഫിനെയുമെല്ലാം പിറകിലേക്കു വലിച്ചത് ശരിയായിരുന്നില്ലെന്നും ശാസ്ത്രി കുറ്റപ്പെടുത്തി.

ഗവാസ്‌കറും ഹാപ്പിയല്ല

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ സുനില്‍ ഗവാസ്‌കറും ഒട്ടും ഹാപ്പിയല്ല. ആദ്യത്തെ സെഷനില്‍ അഗ്രസീവ് ക്യാപ്റ്റന്‍സിയിലൂടെ ന്യൂസിലാന്‍ഡിനെ ഒതുക്കുന്നതിനു പകരം വളരെ ഡിഫന്‍സീവായിട്ടാണ് അദ്ദേഹം ടീമിനെ നയിച്ചതെന്നുമാണ് ഗവാസ്‌കറുടെ നിരീക്ഷണം. ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 19ാമത്തെ ഓവറിനിടെയാണ് അദ്ദേഹം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറ്റപ്പെടുത്തിയത്.

ഒരു ലോഫ്റ്റഡ് ഷോട്ട് കളിക്കുന്നതിനു മുമ്പ് സ്പിന്നര്‍മാര്‍ക്കെതിരേ നിങ്ങള്‍ ലോങ്ഓഫിലും ലോങ് ഓണിലും ഫീല്‍ഡറെ നിര്‍ത്തുകയാണെങ്കില്‍ ആ ക്യാപ്റ്റന്‍സിയെ ഡിഫന്‍സീവ് ക്യാപ്റ്റനെന്നായിരിക്കും വിളിക്കുക. രോഹിത് ശര്‍മ ഡിഫന്‍സീവ് ക്യാപ്റ്റനാണ്, കൂടാതെ നെഗറ്റീവ് നായകനുമാണ്. ഈ ഘട്ടത്തില്‍ ബൗണ്ടറികള്‍ തടയാനാണ് രോഹിത് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

പിന്നീട് ഫീല്‍ഡ് ക്രമീകരണത്തില്‍ രോഹിത് ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഗവാസ്‌കര്‍ അതിനെ പ്രശംസിക്കുകയും ചെയ്തു. ഇതു നല്ലൊരു ഫീല്‍ഡ് ക്രമീകരണമാണ്. കാരണം ബോള്‍ ടേണ്‍ ചെയ്യുന്നതിനാല്‍ ലോങ്ഓണില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തിയിരിക്കുകയാണ്. മിഡ് ഓഫിനെ അകത്തേക്കു വിളിച്ചിരിക്കുന്നു. ഈ തരത്തിലായിരിക്കണം ഫീല്‍ഡ് സെറ്റ് ചെയ്യേണ്ടതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, ആകാശ്ദീപ്, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, വില്ല്യം ഒറൂക്കി.

Story first published: Thursday, October 24, 2024, 15:37 [IST]
Other articles published on Oct 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+