Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: വേണ്ടെന്നു കോലി തടഞ്ഞു, കേള്‍ക്കാതെ രോഹിത്!! വന്‍ അബദ്ധം, വീഡിയോ

പൂനെ: ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം വലിയ മണ്ടത്തരം കാണിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടീമംഗവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ അഭിപ്രായം കേള്‍ക്കാതിരുന്നതാണ് അദ്ദേഹത്തെ വലിയൊരു പിഴവിലേക്കു നയിച്ചത്. നിര്‍ണായകമായ ഒരു റിവ്യു ആദ്യ സെഷനില്‍ തന്നെ ഇന്ത്യ പാഴാക്കുകയും ചെയ്തു.

ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ഈ മല്‍സരത്തില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ വിജയത്തോടെ പരമ്പര കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടൊണ് കിവികള്‍ ഇറങ്ങിയത്. എന്നാല്‍ ബെംഗളൂരുവിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയതിനാല്‍ ഇന്ത്യക്കു ഈ മല്‍സരം ജയിച്ചേ തീരൂ.

INDIA TEST

രോഹിത്തിന്റെ അബദ്ധം

രവീന്ദ്ര ജഡേജയെറിഞ്ഞ 25ാമത്തെ ഓവറിലായിരുന്നു സംഭവം. ന്യൂസിലാന്‍ഡ് അപ്പോള്‍ രണ്ടു വിക്കറ്റിനു 76 റണ്‍സെന്ന നിലയിലായിരുന്നു. ഡെവന്‍ കോണ്‍വേ (38*), വില്‍ യങ് (18*) എന്നിവരായിരുന്നു അപ്പോള്‍ ക്രീസില്‍. മിഡില്‍ സ്റ്റംപ് ഏരിയയില്‍ ഒരു ഫ്‌ളാറ്റ് ലെങ്ത് ബോളായിരുന്നു ജഡേജയെറിഞ്ഞത്. കോണ്‍വേ അതു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ടേണ്‍ ചെയ്ത ബോള്‍ നേരെ കാലില്‍ പതിക്കുകയായിരുനന്നു.

പിന്നാല ജഡേജയുടെയും ഇന്ത്യന്‍ താരങ്ങളുടെയും എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളുകയായിരുന്നു. വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ അഭിപ്രായം തേടുകയാണ് രോഹിത് ചെയ്തത്. പക്ഷെ റിഷഭ് ആത്മവിശ്വാസത്തിലായിരുന്നില്ല കാണപ്പെട്ടത്. ബോള്‍ ലെഗ് സ്റ്റംപിന് പുറത്തു കൂടിയാണ് പോവുന്നതെന്നും ഒറ്റനോട്ടത്തില്‍ വ്യക്തവുമായിരുന്നു.

കോലിയുടെ അഭിപ്രായം പരിഗണിക്കാതെ രോഹിത് റിവു എടുക്കുന്നു. വീഡിയോ കാണാം

റിവ്യു എടുക്കുന്നതിനെക്കുറിച്ച് റിഷഭുമായി രോഹിത് സംസാരിക്കവെ വിരാട് കോലി അടുത്തേക്കു വന്നു. റിവ്യു എടുക്കേണ്ടെന്നു അദ്ദേഹം ആംഗ്യവും കാണിച്ചെങ്കിലും ഇതു ശ്രദ്ധിക്കാതെ രോഹിത് റിവ്യു എടുക്കുകയായിരുന്നു.

പക്ഷെ ഈ തീരുമാനം വലിയ അബദ്ധമാണെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു. റീപ്ലേ പരിശോധിച്ചപ്പോള്‍ ബോള്‍ ട്രാക്കിങില്‍ പന്ത് ലെഗ് സ്റ്റംപിനു പുറത്തു കൂടിയാണ് പോവുകയെന്നു വ്യക്തമായതോടെ ഇന്ത്യയുടെ അപ്പീല്‍ തേര്‍ഡ് അംപയര്‍ തള്ളുകയും ചെയ്തു.

ന്യൂസിലാന്‍ഡ് മികച്ച ടോട്ടലിലേക്ക്

പൂനെയില്‍ പുരോഗമിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്. ആദ്യ ദിനം രണ്ടാം സെഷനില്‍ 43 ഓവറുകള്‍ കഴിയുമ്പോള്‍ അവര്‍ രണ്ടു വിക്കറ്റിനു 137 റണ്‍സെന്ന നിലയിലാണുള്ളത്. ഫിഫ്റ്റിയോടെ ഓപ്പണര്‍ ഡെവന്‍ കോണ്‍വേയും (76*) കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ രചിന്‍ രവീന്ദ്രയുമാണ് (21*) ഇപ്പോള്‍ ക്രീസിലുള്ളത്.

മൂന്നാം വിക്കറ്റില്‍ ഈ ജോടി 61 റണ്‍സ് ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 113 ബോളുകളില്‍ നിന്നാണിത്. ക്യാപ്റ്റന്‍ ടോ ലാതം (15), വില്‍ യങ് (18) എന്നിവരാണ് പുറത്തായത്. രണ്ടു വിക്കറ്റുകളും ആര്‍ അശ്വിനാണ്.

VIRAT KOHLI CONWAY

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, ആകാശ്ദീപ്, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, വില്ല്യം ഒറൂക്കി.

Story first published: Thursday, October 24, 2024, 13:04 [IST]
Other articles published on Oct 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+