For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 9 വര്‍ഷത്തിനു ശേഷം ഇതാദ്യം!! രോഹിത് 'ഡെക്ക്മാനോ'? മുന്നില്‍ കോലി മാത്രം

പൂനെ: ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടുമൊരു ഡെക്ക് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് ഹിറ്റ്മാന്‍ ഡെക്കായി മടങ്ങിയത്. ഒമ്പതു ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെയാണ് നിരാശനായി രോഹിത് ക്രീസ് വിട്ടത്.

അതേസമയം, രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പൊരുതുകയാണ്. കിവികളുടെ ഒന്നാമിന്നിങ്‌സ് 259 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിനു 16 റണ്‍സെന്ന നിലയാണ്. ഒമ്പതു വിക്കറ്റുകള്‍ ശേഷിക്കെ അവര്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 243 റണ്‍സ് കൂടി വേണം. ശുഭ്മന്‍ ഗില്ലും (10) യശസ്വി ജയ്‌സ്വാളുമാണ് (6) ക്രീസിലുള്ളത്.

ROHIT SHARMA

സച്ചിനൊപ്പം രോഹിത്

പൂനെ ടെസ്റ്റില്‍ ഡെക്കായി മടങ്ങിയതോതോടെ നാണക്കേടിന്റെ ഒരു റെക്കോര്‍ഡിനൊപ്പവും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എത്തിയിരിക്കുകയാണ്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിയത്. 34ാം തവണയാണ് ടെസ്റ്റില്‍ രോഹിത് പൂജ്യത്തിനു പുറത്തായത്. നേരത്തേ സച്ചിനും 34 തവണയാണ് ഡെക്കായിട്ടുള്ളത്.

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരില്‍ കൂടുതല്‍ തവണ ഡെക്കായവരുടെ ലിസ്റ്റില്‍ സച്ചിനൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയാണ് ഇപ്പോള്‍ രോഹിത്. ഇനി മുന്നിലുള്ളത് നിലവിലെ ടീമംഗം കൂടിയായ റണ്‍മെഷീന്‍ വിരാട് കോലിയാണ്. 38 തവണ ഡെക്കായാണ് അദ്ദേഹം നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡിട്ടത്. കോലിയുടെ ഈ റെക്കോര്‍ഡ് രോഹിത് തകര്‍ക്കുമോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

9 വര്‍ഷത്തിനു ശേഷം

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ഡെക്കിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്വന്തം നാട്ടിലെ ഒരു ടെസ്റ്റില്‍ അദ്ദേഹം ഡെക്കായിരിക്കുന്നത്. അതു മാത്രമല്ല ഗോള്‍ഡന്‍ ഡെക്ക് മുതല്‍ 2, 3, 4, 5, 6, 7, 8, 9, 10 എന്നിങ്ങനെ ബോളുകള്‍ നേരിട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് പൂജ്യത്തിന് പുറത്തായിട്ടുണ്ടെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

ROHIT SHARMA

വെറ്ററന്‍ പേസര്‍ ടിം സൗത്തിയാണ് പൂനെ ടെസ്റ്റില്‍ രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ അദ്ദേഹത്തിന്റെ വിക്കറ്റെടുത്ത ബൗളറെന്ന സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയുടെ റെക്കോര്‍ഡിനൊപ്പം സൗത്തിയും എത്തിയിരിക്കുകയാണ്.

വിവിധ ഫോര്‍മാറ്റുകളിലായി 14ാം തവണയാണ് രോഹിത്തിനെ അദ്ദേഹം മടക്കിയത്. ഇപ്പോള്‍ സൗത്തിയും ഈ നമ്പറിനൊപ്പമെത്തി. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ആഞ്ചലോ മാത്യൂസാണ് (10 തവണ) ഈ ലിസ്റ്റില്‍ തൊട്ടു താഴെയുള്ളത്.

ഇന്ത്യ പൊരുതുന്നു

രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനൊപ്പമെത്താന്‍ പൊരുതുകയാണ് ടീം ഇന്ത്യ. 259 റണ്‍ലാണ് ഒന്നാമിന്നിങ്‌സില്‍ ടോം ലാതമിനും സംഘത്തിനും നേടാനായത്. ഡെവന്‍ കോണ്‍വേ (76), രചിന്‍ രവീന്ദ്ര (65) എന്നിവരുടെ ഫിഫ്റ്റികളാണ് കിവികളെ ഇതിനു സഹായിച്ചത്. 141 ബോളില്‍ 11 ഫോറുള്‍പ്പെട്ടതാണ് കോണ്‍വേയുടെ ഇന്നിങ്‌സ്. രചിന്‍ 105 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു.

വാലറ്റത്തു മിച്ചെല്‍ സാന്റ്‌നറാണ് (33) കിവികളുടെ മറ്റൊരു സ്‌കോറര്‍. ഒരു ഘട്ടത്തില്‍ കിവികള്‍ മൂന്നു വിക്കറ്റിനു 197 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ 62 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കടപുഴക്കുകയായിരുന്നു. ഏഴു വിക്കറ്റുകള്‍ പിഴുത വാഷിങ്ടണ്‍ സുന്ദറാണ് ന്യൂസിലാന്‍ഡിന്റെ കഥ കഴിച്ചത്. ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി.

Story first published: Thursday, October 24, 2024, 17:39 [IST]
Other articles published on Oct 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+