For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: റിഷഭിന്റെ ചീട്ട് കീറും!! പകരം സഞ്ജുവല്ല, സൂപ്പര്‍ പേസറുമില്ല? സൂചനകളിങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു ചെറിയൊരു ബ്രേക്കാണ്. അടുത്ത മാസ 11 മുതല്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യ അടുത്തതായി കളിക്കുക. ഈ പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അടുത്തയാഴ്ച ടീമിനെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭ്മന്‍ ഗില്ലിനു കീഴില്‍ ശക്തമായ ടീമിനെയാവും കിവികള്‍ക്കെതിരേ ഇന്ത്യ അണിനിനിരത്തുക. സ്‌ക്വാഡിനെക്കുറിച്ചുളള ചില പ്രധാനപ്പെട്ട അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

RISHABH PANT

എന്തൊക്കെ പ്രതീക്ഷിക്കാം

ഇന്ത്യന്‍ ഏകദിന ടീമില്‍ സംഭവിച്ചേക്കാവുന്ന ഏറ്റവും വലിയ മാറ്റം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒഴിവാക്കപ്പെട്ടേക്കുമെന്നതാണ്. നിലവില്‍ കെഎല്‍ രാഹുലിനു പിന്നിലായി ഏകദിനത്തില്‍ ബാക്കപ്പ് കീപ്പറാണ് അദ്ദേഹം. പക്ഷെ ന്യൂസിലാന്‍ഡിനെതിരേ ഈ റോളില്‍ റിഷഭിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.

റിഷഭിനു പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ലെന്നും വ്യക്തമായിരിക്കുകയാണ്. രണ്ടു വര്‍ഷത്തിലേറെയായി അദ്ദേഹം ഏകദിന ടീമിനു പുറത്താണ്. അവസാനമായി കളിച്ച മല്‍സരത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ചിട്ടും പിന്നീടൊരിക്കും സഞ്ജുവിനു അവസരം ലഭിച്ചില്ലെന്നതാണ് നിരാശാജനകമായ കാര്യം.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി മലയാളി താരത്തിനു ടീമില്‍ ഇടം ലഭിച്ചെങ്കിലും കിവികളുമായുള്ള ഏകദിന പരമ്പരയില്‍ ഇതിന്റെ മുന്‍തൂക്കം ലഭിക്കില്ല. ടി20 പ്ലാനുകളില്‍ നിന്നും സഞ്ജു ഇപ്പോള്‍ ഏറെക്കുറെ പുറത്തായിരിക്കുകയാണ്. അതുകൊണ്ടു തന്നെ റിഷഭിനെ ഒഴിവാക്കിയാലും അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയില്ല.

ഇഷാന്‍ കിഷനായിരിക്കും കിവികള്‍ക്കെതിരേ ബാക്കപ്പ് കീപ്പറായി ഇന്ത്യന്‍ ടീമിലെത്തിയേക്കുക, ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമാണ് അദ്ദേഹത്തിനു പ്ലസ് പോയിന്റാവുന്നത്. കൂടാതെ രാഹുലിനെപ്പോലെ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.

റിഷഭിനെപ്പോലെ ഏകദിന ടീമില്‍ നിന്നും റുതുകരാജ് ഗെയ്ക്വാദും ഒഴിവാക്കപ്പെട്ടേക്കുമെന്നതാണ് അടുത്ത വലിയ അപ്‌ഡേറ്റ്. സൗത്താഫ്രിക്കയുമായുള്ള അവസാന ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. അവസാന കളിയില്‍ കന്നി സെഞ്ച്വറി കുറിക്കാനും റുതുവിനായിരുന്നു. ശ്രേയസ് അയ്യരുടെ അഭാവമാണ് അദ്ദേഹത്തിനു നാലാം നമ്പറില്‍ അവസരമൊരുക്കിയത്.

എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായ ശ്രേയസ് പരിശീലനം പുനരാരംരംഭിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹം ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതയും കൂടുതലാണ്. ഇതാണ് റുതുവിന്റെ സ്ഥാനത്തിനു ഭീഷണിയായിരിക്കുന്നത്.

MOHAMMAD SHAMI

പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് അടുത്ത പരമ്പരയിലും പ്രതീക്ഷിക്കേണ്ടതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട അപ്‌ഡേറ്റ് വരുന്നത്. പരിക്കു ഭേദമായി തിരിച്ചെത്തിയ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും അദ്ദേഹം നിരന്തരം അവഗണിക്കപ്പെടുകയാണ്. ന്യൂസിലാന്‍ഡിനെതിരേയും വലിയ നിരാശയാണ് ഷമിയെ കാത്തിരിക്കുന്നത്.

ടി20 ലോകകപ്പ് തൊട്ടരികെയെത്തിയതിനാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയ്ക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുകയും ചെയ്യും. ഹാര്‍ദിക്കിന്റെഅങാവത്തില്‍ സീം ബൗളിങ് ഓള്‍റൗണ്ടറായി ടീമില്‍ അവസരം ലഭിക്കുക യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിക്കായിരിക്കും.

Story first published: Sunday, December 28, 2025, 10:34 [IST]
Other articles published on Dec 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+