Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: വിക്കറ്റ് കാക്കാന്‍ ജുറേല്‍! ബാക്കപ്പാര്? ടീം ഇന്ത്യയില്‍ വന്‍ അഴിച്ചുപണി വരുന്നു

പൂനെ: ന്യൂസിലാന്‍ഡുമായുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച തുടങ്ങാനിരിക്കെ റിഷഭ് പന്തിന്റെ പരിക്ക് ടീം ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുകയാണ്. പൂനെയില്‍ നടക്കാനിരിക്കുന്ന രണ്ടാമങ്കത്തില്‍ അദ്ദേഹം കളിക്കാനിടയില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ബെംഗളൂരുവിലെ ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് റിഷഭിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.

മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 0-1നു പിന്നിട്ടുനില്‍ക്കെ ടീമിന്റെ തുറുപ്പുചീട്ട് കൂടിയായ റിഷഭിനേറ്റ പരിക്ക് ഇന്ത്യക്കു വലിയ ആഘാതമായിട്ടുണ്ട്. പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാമങ്കത്തില്‍ ഇന്ത്യക്കു എന്തു വില കൊടുത്തും ജയിച്ചേ തീരൂ. റിഷഭിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കു വിട്ടിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍.

RISHABH PANT

റിഷഭിനു പകരം ജുറേല്‍

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടെസ്റ്റില്‍ റിഷഭ് പന്തിനു വിശ്രമം അനുവദിക്കുകയാണെങ്കില്‍ യുവതാരം ധ്രുവ് ജുറേലായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു വരുന്നത്. നേരത്തേ ബെംഗളൂരുവിലെ ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പിങില്‍ നിന്നും റിഷഭ് മാറിനിന്നപ്പോള്‍ പകരക്കാരനായി ഈ റോളിലെത്തിയത് ജുറേലായിരുന്നു.

രണ്ടാംദിനത്തിന്റെ അവസാനത്തെ സെഷനിലായിരുന്നു വിക്കറ്റ് കീപ്പിങിനിടെ റിഷഭിന്റെ കാല്‍മുട്ടിനു പരിക്കേറ്റത്. നേരത്തേ കാറപകടത്തില്‍ പരിക്കു പറ്റിയ അതേ കാലില്‍ തന്നെയാണ് വീണ്ടും പരിക്ക് സംഭവിച്ചിരിക്കുന്നത്. തുടര്‍ന്നു കളിക്കളത്തില്‍ തുടരാന്‍ സാധിക്കാതെ റിഷഭ് മുടന്തി ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. പിന്നീട് വിക്കറ്റ് കീപ്പിങിനായി റിഷഭ് മടങ്ങിയെത്തുകയും ചെയ്തിരുന്നില്ല.

അതിനുശേഷം വിക്കറ്റ് കീപ്പിങ് പൂര്‍ണമായും ജുറേല്‍ ഏറ്റെടുക്കുകയായിരുന്നു. പക്ഷെ പരിക്ക് വകവയ്ക്കാതെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി റിഷഭ് ബാറ്റിങിനിറങ്ങിയിരുന്നു. 99 റണ്‍സോടെ കസറുകയും ചെയ്തു. പക്ഷെ കാലിലെ പരിക്ക് അത്ര നിസാരമല്ലെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

റിഷഭിനെ ധൃതി പിടിച്ച് കളിപ്പിക്കില്ല

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട താരമാണ് റിഷഭ് പന്ത്. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയയാണ് ഇന്ത്യ അടുത്തതായി കളിക്കാനിരിക്കുന്നത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഈ പരമ്പര നവംബര്‍ അവസാനത്തോടെയാണ് തുടങ്ങുന്നത്. ഈ പരമ്പരയില്‍ റിഷഭിന്റെ സേവനം ഇന്ത്യക്കു കൂടിയേ തീരു.

ഈ കാരണത്താലാണ് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നത്. അജിത് അഗാര്‍ക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. റിഷഭിനു വിശ്രമം നല്‍കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ഗൗതം ഗംഭീറും രോഹിത് ശര്‍മയും തീരുമാമെടുക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

DHRUV JUREL

പരിക്ക് പൂര്‍ണമായി ഭേദാവുന്നതിനു മുമ്പ് റിഷഭിനെ ധൃതി പിടിച്ച് കളിപ്പിക്കാന്‍ ഗംഭീറും രോഹിത്തും തീര്‍ച്ചയായും തയ്യാറാവില്ല. കാരണം ഇതു പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കും. രണ്ടാം ടെസ്റ്റിലും റിഷഭിനെ കളിപ്പിച്ചാല്‍ അതു പരിക്ക് കൂടുതല്‍ മോശമാക്കാനിടയുണ്ട്. ഇതു കാരണം ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര അദ്ദേഹത്തിനു നഷ്ടമായേക്കുകയും ചെയ്യും. അതിനാല്‍ ജുറേല്‍ തന്നെയാവും അടുത്ത ടെസ്റ്റില്‍ വിക്കറ്റ് കാക്കുകയെന്നു ഉറപ്പായിരിക്കുകയാണ്.

റിഷഭ് പിന്‍മാറിയേക്കും

രണ്ടാം ടെസ്റ്റില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലും റിഷഭ് പന്ത് കളിക്കുന്ന കാര്യം സംശയമാണ്. അടുത്ത രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തിനു പൂര്‍ണ വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചേക്കും. ഇതു പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടത്ത് കൂടുതല്‍ ഫ്രഷായി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാന്‍ റിഷഭിനെ സഹായിക്കുകയും ചെയ്യും.

ശേഷിച്ച രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തിനു വിശ്രമം നല്‍കിയാല്‍ ധ്രുവ് ജുറേലിന്റെ ബാക്കപ്പായി ഇന്ത്യക്കു മറ്റൊരു വിക്കറ്റ് കീപ്പറെ ടീമിലേക്കു കൊണ്ടുവരേണ്ടതായി വരും. മലയാളി താരം സഞ്ജു സാംസണിനു ഈ റോളിലേക്കു നറുക്കുവീഴാനിടയുണ്ട്.

അവസാനമായി കളിച്ച റെഡ് ബോള്‍ ബാച്ചിലും ടി20യിലും സെഞ്ച്വറിയോടെ അദ്ദേഹം കസറിയിരുന്നു. നിലവില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുകയാണ് സഞ്ജു. ദേശീയ ടീമിലേക്കു വിളിയെത്തിയാല്‍ ഇപ്പോള്‍ കര്‍ണാടകയുമായി നടക്കുന്ന മല്‍സരശേഷം അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും ചെയ്യും.

Story first published: Monday, October 21, 2024, 11:58 [IST]
Other articles published on Oct 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+