Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: റിഷഭ് പന്ത് കളിക്കും, മുന്നില്‍ 2 ദിവസവും ഏഴ് വിക്കറ്റും; ഇന്ത്യക്ക് ജയിക്കാനാവുമോ?

ബംഗളൂരു: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. മൂന്നാം ദിനം പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 231 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യ ന്യൂസീലന്‍ഡിനെക്കാള്‍ 125 റണ്‍സിന് പിന്നിലാണ്. 70 റണ്‍സോടെ സര്‍ഫറാസ് ഖാന്‍ ക്രീസില്‍ തുടരുന്നുണ്ട്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 402 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.

ഏഴ് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ ശക്തമായ പ്രത്യാക്രമണം കാഴ്ചവെക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ല. പക്ഷെ ഇന്ത്യക്ക് ജയിക്കേണ്ടത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യക്ക് ഒന്നാം ടെസ്റ്റ് ജയിക്കാന്‍ സാധിക്കുമോ?. പരിശോധിക്കാം.

റിഷഭ് പന്ത് ബാറ്റിങ്ങിനിറങ്ങും

ഇന്ത്യക്കായി റിഷഭ് പന്ത് ബാറ്റിങ്ങിനിറങ്ങുമെന്ന സ്ഥിരീകണം ടീം മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്. വിക്കറ്റ് കീപ്പിങ് ചെയ്യുന്നതിനിടെ റിഷഭിന്റെ കാലിന് പരിക്കേറ്റിരുന്നു. മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കളം വിട്ടപ്പോള്‍ പകരം ദ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി എത്തിയത്. ഇതോടെ റിഷഭ് ബാറ്റ് ചെയ്യാനിറങ്ങുമോയെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഇപ്പോള്‍ റിഷഭ് ബാറ്റ് ചെയ്യാന്‍ ഫിറ്റാണെന്ന റിപ്പോര്‍ട്ട് വന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാവും.

റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങ് നാലാം ദിനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ന്യൂസീലന്‍ഡിന് മുന്നില്‍ 250ലധികം റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് വെക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കിവീസിനെ പ്രതിരോധിക്കുക പ്രയാസമാവും. അതുകൊണ്ടുതന്നെ കടന്നാക്രമിച്ച് കളിക്കാനാവും ഇന്ത്യ നാലാം ദിനവും ശ്രമിക്കുക. മൂന്നാം ദിനത്തിലെ അതേ താളത്തോടെ ഇന്ത്യക്ക് കളിക്കാന്‍ സാധിച്ചാല്‍ നാലാം ദിനം മികച്ച ലീഡിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കും.

sarfaraz khan

സര്‍ഫറാസ് ക്രീസില്‍ തുടരേണ്ടത് അത്യാവശ്യം

നാലാം ദിനം സര്‍ഫറാസ് ഖാന്‍ എത്ര നേരം ക്രീസില്‍ തുടരുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സര്‍ഫറാസിന് സാധിക്കുന്നുണ്ട്. അനായാസമായി റണ്‍സുയര്‍ത്താന്‍ സര്‍ഫറാസിന് സാധിക്കുന്നുണ്ടെന്ന് പറയാം. വ്യത്യസ്തമായ ഷോട്ടുകളും അനായാസമായി കളിക്കുന്ന സര്‍ഫറാസ് ന്യൂസീലന്‍ഡ് ബൗളര്‍മാരെ ഇതിനോടകം സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാലാം ദിനത്തില്‍ സര്‍ഫറാസ് എത്ര നേരം ക്രീസില്‍ നില്‍ക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സ്പിന്നിനേയും കടന്നാക്രമിക്കുന്ന സര്‍ഫറാസ് 78 പന്ത് നേരിട്ട് 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് 70 റണ്‍സോടെ ക്രീസില്‍ തുടരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ചപ്പോഴെല്ലാം വലിയ സ്‌കോര്‍ നേടാന്‍ സര്‍ഫറാസിന് സാധിച്ചിട്ടുണ്ട്. കെ എല്‍ രാഹുലിന് കരുത്ത് തെളിയിക്കാനാവുള്ള അവസരമാണിത്. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ രാഹുലിനെതിരേ വിമര്‍ശനം ശക്തമാണ്. ഇത് മാറ്റി പറയിക്കാന്‍ രാഹുലിന് രണ്ടാം ഇന്നിങ്‌സില്‍ ഗംഭീര പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

അവസാന രണ്ട് ദിനം സ്പിന്നിന് അനുകൂലം

മഴ ഭീഷണി മത്സരത്തില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. അവസാന രണ്ട് ദിവസവും ശക്തമായ മഴ പ്രതീക്ഷിക്കാം. എന്നാല്‍ നിലവിലെപ്പോലെ നല്ല കാലാവസ്ഥ ആയാല്‍ പിച്ച് സ്പിന്നിന് അനുകൂലമായി മാറുമെന്നാണ് സൂചനകള്‍. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങിയത് തന്നെ ഇത്തരമൊരു വിലയിരുത്തലിലാണ്.

250ന് മുകളിലേക്ക് വിജയലക്ഷ്യം ന്യൂസീലന്‍ഡിന് നല്‍കിയാല്‍ സ്പിന്നര്‍മാര്‍ക്ക് എറിഞ്ഞു പിടിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. നാലാം ദിനം മുഴുവനായും ഇന്ത്യക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കുകയും 250ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കാനും സാധിച്ചാല്‍ ഇന്ത്യക്ക് സജീവ വിജയ പ്രതീക്ഷ ഉണ്ടെന്ന് തന്നെ പറയാം.

Story first published: Friday, October 18, 2024, 19:52 [IST]
Other articles published on Oct 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+