For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ധോണി സ്‌റ്റൈലിന് ശ്രമിച്ചു, അനായാസ റണ്ണൗട്ട് പാഴാക്കി റിഷഭ്! കലിപ്പിച്ച് രോഹിത്

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ടെസ്റ്റ് മുംബൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് മൂന്നാം മത്സരം വളരെ നിര്‍ണ്ണായകമാണ്. ആശ്വാസ ജയം നേടിയാണ് ഇന്ത്യ മുംബൈയില്‍ ഇറങ്ങിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യുകയാണ്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ന്യൂസീലന്‍ഡിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. നാല് റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയെ ആകാശ് ദീപ് പുറത്താക്കി.

നായകന്‍ ടോം ലാദത്തെ (28) വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയപ്പോള്‍ രചിന്‍ രവീന്ദ്രയേയും (5) സുന്ദര്‍ മടക്കിയയച്ചു. എന്നാല്‍ ഉച്ച ഭക്ഷണത്തിന് മുമ്പ് ഒരു നിര്‍ണ്ണായക വിക്കറ്റുകൂടി നേടാനുള്ള സുവര്‍ണ്ണാവസരം ഇന്ത്യ പാഴാക്കി. ഡാരില്‍ മിച്ചലിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മണ്ടത്തരം കൊണ്ട് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തിന്റെ പിഴവില്‍ നായകന്‍ രോഹിത് ശര്‍മയും സഹതാരങ്ങളും കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതും കളത്തില്‍ കാണാനായി.

റിഷഭ് ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചു

വാഷിങ്ടണ്‍ സുന്ദറിന്റെ ഓവറിലാണ് സംഭവം. ഡാരില്‍ മിച്ചല്‍ രണ്ടാം റണ്‍സിനായി ശ്രമിച്ചപ്പോള്‍ മികച്ച ത്രോയോടെ മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈയിലേക്ക് പന്തെത്തിച്ചു. അല്‍പ്പം ഉയര്‍ന്നുവന്ന പന്ത് പിടിച്ചെടുത്ത് ധോണി സ്‌റ്റൈലില്‍ റിഷഭ് സ്റ്റംപിലേക്കിട്ടു. എന്നാല്‍ പന്ത് സ്റ്റംപില്‍ കൊണ്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇൗ സമയത്തിനുള്ളില്‍ അനായാസം മിച്ചല്‍ ക്രീസില്‍ കയറുകയും ചെയ്തു. അനാവശ്യമായ ശ്രമം നടത്തിയതാണ് ഈ വിക്കറ്റവസരം നഷ്ടപ്പെടുത്തിയത്.

റിഷഭിന്റെ കൈയില്‍ പന്ത് ലഭിക്കുമ്പോള്‍ വില്‍ യങ് നോണ്‍സ്‌ട്രൈക്കില്‍ ക്രീസിന്റെ പകുതിപോലും എത്തിയിരുന്നില്ല. റിഷഭ് പന്ത് നല്‍കുമെന്ന് പ്രതീക്ഷിച്ച് വാഷിങ്ടണ്‍ സുന്ദറും കാത്തുനിന്നെങ്കിലും റിഷഭ് ഇത് കണ്ടുപോലുമില്ല. കളത്തില്‍ കുട്ടിക്കളി കാട്ടുന്ന ശീലം റിഷഭിനുണ്ടെന്നത് മുമ്പും കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യ മാനം രക്ഷിക്കാന്‍ ആശ്വാസം ജയം തേടി ഇറങ്ങിയ മത്സരത്തില്‍ റിഷഭിന്റെ മണ്ടത്തരംകൊണ്ട് നിര്‍ണ്ണായക വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

rishabh pant

ദേഷ്യമടക്കാനാവാതെ രോഹിത് ശര്‍മ

റിഷഭിന്റെ മണ്ടത്തരംകൊണ്ട് വിക്കറ്റവസരം നഷ്ടമായതില്‍ നായകന്‍ രോഹിത് ശര്‍മക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇത് അദ്ദേഹം പ്രകടമാക്കുകയും ചെയ്തു. രോഹിത്തിന്റെ ചോദ്യത്തിന് മുന്നില്‍ വെറുതെ ചിരിച്ച് നില്‍ക്കുക മാത്രമാണ് റിഷഭ് പന്ത് ചെയ്തത്. വിരാട് കോലിയും വാഷിങ്ടണ്‍ സുന്ദറുമെല്ലാം തലയില്‍ കൈവെച്ചാണ് പ്രതികരിച്ചത്. ആ സമയത്ത് മിച്ചലിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യക്കത് വലിയ ഗുണം ചെയ്യുമായിരുന്നു.

മിച്ചലും യങ്ങും ചേര്‍ന്ന് കൂട്ടുകെട്ട് സൃഷ്ടിക്കവെ ഇതിനെ പൊളിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് റിഷഭ് കാരണം നഷ്ടപ്പെട്ടത്. റിഷഭ് അല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ വിക്കറ്റ് നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ റിഷഭ് ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. റിഷഭ് പന്തിന്റെ പിഴവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇനിയെങ്കിലും അനുകരണം നിര്‍ത്തണമെന്നാണ് ആരാധകര്‍ റിഷഭിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗ്ലൗസ് പോലും ഊരിയില്ല

റണ്ണൗട്ടവസരം വരുമ്പോള്‍ മിക്ക വിക്കറ്റ് കീപ്പര്‍മാരും ഒരു കൈയിലെ ഗ്ലൗസ് ഊരി ത്രോ ചെയ്യാനുള്ള തയ്യാറെടുപ്പിലാവും നില്‍ക്കുക. എന്നാല്‍ റിഷഭ് പന്ത് ഇങ്ങനെയൊന്നും ചെയ്തില്ല. ഗ്ലൗസ് ഊരാതെയാണ് റിഷഭ് ത്രോ ചെയ്തത്. ഇതാണ് സ്റ്റംപില്‍ പന്ത് കൊള്ളാത്തതിന്റെ കാരണമെന്നാണ് കമന്റേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടത്. റിഷഭ് ലളിതമായി ധോണിയെപ്പോലെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചതാണ് സത്യത്തില്‍ പിഴവിന് കാരണം. എന്തായാലും വലിയ വിമര്‍ശനം റിഷഭിനെതിരേ ഇപ്പോള്‍ ഉയരുകയാണ്. റിഷഭിന്റെ മണ്ടത്തരം കാരണം ഇന്ത്യക്ക് നിര്‍ണ്ണായക വിക്കറ്റ് അവസരമാണ് നഷ്ടമായത്. അതുകൊണ്ടുതന്നെ ട്രോളുകളും വിമര്‍ശനങ്ങളും സജീവമായി ഉയരുകയാണ്.

Story first published: Friday, November 1, 2024, 12:42 [IST]
Other articles published on Nov 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+