Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ധോണി തെറിച്ചു!! വീരുവിന് നെഞ്ചിടിപ്പ്, വമ്പന്‍ റെക്കോര്‍ഡിട്ട് റിഷഭ്

മുംബൈ: ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് റിഷഭ് പന്ത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം കിടിലന്‍ ഫിഫ്റ്റി കുറിച്ചാണ് ക്രീസ് വിട്ടത്. ഇതോടയാണ് പുതിയൊരു റെക്കോര്‍ഡിനും റിഷഭ് അവകാശിയായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 60 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. വെറും 59 ബോളുകളിലാണിത്. എട്ടു ഫോറും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടും.

ആദ്യ രണ്ടു ടെസ്റ്റുകളിലും അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ ടീം മൂന്നാമങ്കം ജയിച്ച് മാനം കാക്കാനുള്ള പോരാട്ടത്തിലാണ്. മുംബൈയില്‍ പുരോഗമിക്കുന്ന ടെസ്റ്റില്‍ ലീഡിലേക്കു നീങ്ങുകയാണ് ഇന്ത്യന്‍ ടീം. മുന്‍ ടെസ്റ്റുകളിലേതു പോലെ ഒരു കൂട്ടത്തകര്‍ച്ച സംഭവിച്ചില്ലെങ്കില്‍ ഇന്ത്യക്കു ഉറപ്പായും മികച്ചൊരു ലീഡ് തന്നെ കൈക്കലാക്കാന്‍ സാധിക്കും.

RISHABH PANT

ധോണിയെ കടത്തിവെട്ടി

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ തവണ 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ച താരങ്ങളുടെ ലിസ്റ്റിലാണ് റിഷഭ് പന്ത് കുതിപ്പ് നടത്തിയത്. മുംബൈ ടെസ്റ്റില്‍ 101.69 സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം റെഡ് ബോള്‍ കരിയറിലെ മറ്റൊരു ഫിഫ്റ്റി കൂടി കണ്ടെത്തിയത്. ടെസ്റ്റില്‍ ഇതു അഞ്ചാം തവണയാണ് 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ റിഷഭ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

ഇതോടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ഉള്‍പ്പെടെ അദ്ദേഹം മറികടക്കുകയും ചെയ്തു. നാലു തവണയാണ് ധോണിക്കു ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കാനായത്. മറ്റൊരു മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, നിലവില്‍ ടീമിലുള്ള യുവ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരും നാലു തവണ വീതം ഈന നേട്ടത്തിന് അവകാശികളായിട്ടുണ്ട്.

എലൈറ്റ് ക്ലബ്ബില്‍ ഇനി ധോണിക്കു മുന്നില്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 14 തവണയാണ് 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുള്ളത്.

രണ്ടാമത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവാണ്. 13 തവണയാണ് കപിലിനു ഇതു സാധിച്ചിട്ടുള്ളത്. റിഷഭിനു മുന്നില്‍ കരിയര്‍ ഇനി ഏറെ ബാക്കിയുള്ളതിനാല്‍ രണ്ടു പേരെയും ഓവര്‍ടേക്ക് ചെയ്ത് തലപ്പത്തേക്കു കയറാനുള്ള സാധ്യതയും കൂടുതലാണ്.

RISHABH PANT

സിക്‌സറിലും അപൂര്‍വ്വനേട്ടം

ഫിഫ്റ്റി പ്ലസ് സ്‌കോറുകളുടെ കാര്യത്തില്‍ മാതമല്ല സിക്‌സറുകളുടെ കണക്കിലും റിഷഭ് പന്ത് ഒരു അപൂര്‍വ്വനേട്ടംമുംബൈ ടെസ്റ്റില്‍ കുറിച്ചിട്ടുണ്ട്. 66 സിക്‌സറുകളാണ് ഇതിനകം കളിച്ച 65 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത്. ഇതും പുതിയൊരു റെക്കോര്‍ഡാണ്. ടെസ്റ്റ് ചരിത്രത്തില്‍ കളിച്ച ഇന്നിങ്‌സുകളേക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ അടിച്ചെടുത്ത ആദ്യത്തെ താരമായാണ് റിഷഭ് മാറിയിരിക്കുന്നത്.

ലീഡിനരികെ ഇന്ത്യ

ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ലീഡിനരികെ എത്തിനില്‍ക്കുകയാണ് ഇന്ത്യ. കിവികളുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 235 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം രണ്ടാം സെഷനില്‍ 47 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ആറു വിക്കറ്റിനു 203 റണ്‍സെന്ന നിലയിലാണ്.

74 റണ്‍സോടെ ശുഭ്മന്‍ ഗില്ലും പുതുതായെത്തിയ സര്‍ഫറാസ് ഖാനുമാണ് (0) ഇപ്പോള്‍ ക്രീസിലുള്ളത്. നാലു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ കിവികള്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു 32 റണ്‍സ് കൂടി വേണം. യശസ്വി ജയ്‌സ്വാള്‍ (30), രോഹിത് ശര്‍മ (18), മുഹമ്മദ് സിറാജ് (0), വിരാട് കോലി (4), റിഷഭ് പന്ത് (60), രവീന്ദ്ര ജഡേജ (14) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

Story first published: Saturday, November 2, 2024, 12:30 [IST]
Other articles published on Nov 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+