Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: വെടിക്കെട്ട് ബാറ്ററില്ല, സൂപ്പര്‍ താരം വീണ്ടും ബെഞ്ചില്‍! ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ 11

വഡോദര: ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിനു കീഴില്‍ കഴിഞ്ഞ ദിവസമാണ് 15 അംഗ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ഐസിസി ടി20 ലോകകകപ്പ് മുന്നില്‍ കണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയിരിക്കുകയാണ്.

സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്ന റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, ധ്രുവ് ജുറേല്‍ എന്നിവര്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. അടുത്ത ഞായറാഴ്ച പകലും രാത്രിയുമായി വഡോദരയിലാണ് ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം, ഈ മല്‍സരത്തിലെ ഇന്ത്യന്‍ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നോക്കാം.

ROHIT GILL

ഇന്ത്യന്‍ ഇലവനില്‍ ഇവര്‍

ന്യൂസിലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ജയത്തോടെ തന്നെ തുടങ്ങാനായിരിക്കും ഇന്ത്യയുടെ ശ്രമം. അതുകൊണ്ടു തന്നെ ഏറ്റവും ശക്തമായ ഇലവനെ ആദ്യ അങ്കത്തില്‍ അണിനിരത്താന്‍ ഇന്ത്യ ശ്രമിക്കുകയും ചെയ്യും. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കു സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിന പരമ്പര നഷ്ടമായിരുന്നു.

രണ്ടു പേരും ഇപ്പോള്‍ ടീമില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ടോപ്പ് ഫൈവ് സെറ്റായിക്കഴിഞ്ഞെന്നു നിസസംശയം പറയാം. ഇതോടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനു ന്യൂസിലാന്‍ഡിനെതിരേ ബെഞ്ചിലായിരിക്കും സ്ഥാനം. ഗില്ലിന്റെ അഭാവത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്നു കളിയിലും അദ്ദേഹം ഓപ്പണിങില്‍ ഇറങ്ങിയിരുന്നു. അവസാന മല്‍സരത്തില്‍ കന്നി സെഞ്ച്വറി കുറിക്കാനും ജയ്‌സ്വാളിനു സാധിച്ചു.

കിവികള്‍ക്കെതിരേ ഗില്ലും രോഹിത്തുമായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണിങിലെത്തുക. ഐസിസി ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും തഴയപ്പെട്ടതിന്റെ ക്ഷീണം ഈ പരമ്പരയില്‍ തീര്‍ക്കാനായിരിക്കും ഗില്ലിന്റെ ശ്രമം. ഏറ്റവും മികച്ച പ്രകടനം തന്നെ അദ്ദേഹം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പാണ്. ഗില്‍- രോഹിത് ഓപ്പണിങ് ജോടിക്കു ശേഷം മൂന്നാമനായി റണ്‍മെഷീന്‍ വിരാട് കോലിയുണ്ട്.

കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത്. വലിയൊരു റണ്‍വേട്ട തന്നെ കോലിയുടെ ബാറ്റില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം. അദ്ദേഹത്തിനു ശേഷം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ശ്രേയസിനെയും സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ശ്രേയസ് അയ്യരെയും കാണാം. പരിക്കു ഭേദമായി തിരിച്ചെത്തുന്ന ശ്രേയസിന്റെ ഫോമും ഫിറ്റ്‌നസും എത്രത്തോളമുണ്ടെന്നു ഈ പരമ്പരയില്‍ വ്യക്തമാവും.

ബാക്കപ്പ്കീപ്പറായി ടീമിലുള്ള റിഷഭ് പന്തിന് വീണ്ടും ബെഞ്ചിലായിരിക്കും സ്ഥാനം. കാരണം രാഹുല്‍ ടീമിലുള്ളപ്പോള്‍ അദ്ദേഹം അവസരം പ്രതീക്ഷിക്കേണ്ടതില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയിലെ മൂന്നു കളിയിലും ഇതു തന്നെയാണ് കണ്ടത്. ടീമിലെ ആദ്യത്തെ അഞ്ചു പേരും വലെകൈയന്‍മാരായതിനാല്‍ ആറാമനായി രവീന്ദ്ര ജഡേദയുടെ ഊഴമായിരിക്കും.

JADEJA

ഏഴാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍
നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കും. എട്ടാമനായി ബാറ്റ് ചെയ്യുക ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും. തുടര്‍ന്ന് മൂന്നു ബൗളര്‍മായാരിക്കും ഇലവനിലുണ്ടാവുക. കുല്‍ദീപ് യാദവായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ജസ്പ്രീത ബുംറയുടെ അഭവാത്തില്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുഹമ്മദ് സിറാജായിരിക്കും. കഴിഞ്ഞ പരമ്പര മിസ്സായ ശേഷം ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാണിത്. പേസ് ബൗളിങില്‍ സിറാജിന്റെ പങ്കാൡയാവുക ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങുമായിരിക്കും.

ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, January 4, 2026, 8:07 [IST]
Other articles published on Jan 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+