For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 3 സൂപ്പര്‍ താരങ്ങള്‍ പുറത്ത്!! ഗില്‍ നയിക്കും, ഏകദിനത്തില്‍ ഇന്ത്യന്‍ സാധ്യതാ ടീം

ഐസിസി ടി20 ലോകകപ്പിനു മുമ്പ് രണ്ടു വൈറ്റ് ബോള്‍ പരമ്പരകളാണ് ഇന്ത്യക്കു മുന്നില്‍ ഇനി ബാക്കിയുള്ളത്. ന്യൂസിലാന്‍ഡുമായി നാട്ടില്‍ ഏകദിന, ടി20 പരമ്പരകളിലാണ് ഇന്ത്യ കളിക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് കിവികളുടെ ഇന്ത്യന്‍ പര്യടനത്തിസലുള്ളത്. ജനുവരി 11നാണ് ഏകദിന പോരാട്ടത്തിനു തുടക്കമാവുക. ടി20 ജനുവരി 21നും തുടങ്ങും.

ടി20 ലോകകപ്പിനായി പ്രഖ്യാപിച്ച അതേ 15 അംഗ ടീമിനെ തന്നെയാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും ഇന്ത്യ പരീക്ഷിക്കുന്നത്. എന്നാല്‍ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇനിയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല. കിവികള്‍തിരേ ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ROHIT GILL

ഏകദിന ടീമില്‍ ആരൊക്കെ?

ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ചില പ്രധാന താരങ്ങള്‍ക്കു ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കാം. ഇവര്‍ക്കു പരിക്കേല്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ടീമിനു പകരം വയ്ക്കാനില്ലാത്ത സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കായിരിക്കും ഏകദിനത്തില്‍ ബ്രേക്ക് നല്‍കിയേക്കുക.

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്തായെങ്കിലും ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നായകനായി ശുഭ്മന്‍ ഗില്‍ തിരിച്ചെത്തും. രോഹിത് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം തന്നെ ടീമിനായി ഓപ്പണിങില്‍ ഇറങ്ങും. നേരത്തേ സൗത്താഫ്രിക്കയ്‌ക്കെതിരായ അസാന ഏകദിന പരമ്പര പരിക്കു കാരണം ഗില്ലിനു നഷ്ടമായിരുന്നു. പകരം യശസ്വി ജയ്‌സ്വാളിനാണ് ഓപ്പണിങില്‍ നറുക്കുവീണത്.

രോഹിത്-ഗില്‍ ജോടിക്കു ശേഷം പതിവുപോലെ മൂന്നാംനമ്പറില്‍ വിരാട് കോലി കളിക്കും. പക്ഷെ നാലാമനായി ശ്രേയസ് അയ്യരെ ഇന്ത്യ വീണ്ടും മിസ് ചെയ്യും. പകരം റുതുരാജ് ഗെയ്ക്വാദ് തന്നെ സ്ഥാനം നിലനിര്‍ത്തും. കഴിഞ്ഞ പരമ്പരയില്‍ ഈ റോൡ കളിച്ച റുതുരാജ് കന്നി സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു. അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലിന്റെ ഊഴമായിരിക്കും. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്.

ബാക്കപ്പ് കീപ്പറായി റിഷഭ് പന്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോയെന്നതു സംശയമാണ്. സൗത്താഫ്രിക്ക്‌ക്കെതിരേ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരേ റിഷഭിനു പകരം ബാക്കപ്പ് കീപ്പറായി ധ്രുവ് ജുറേലിനെ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

സൗത്താഫ്രിക്കയ്ക്കതിരേ വിശാഖപട്ടണത്തു നടന്ന അവസാന മല്‍സരത്തില്‍ റിഷഭിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കാന്‍ ഇന്ത്യക്കു മുന്നില്‍ അവസരമുണ്ടായിരുന്നു, പക്ഷെ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയെയാണ് ഗൗതം ഗംഭീര്‍ പരീക്ഷിച്ചത്. കിവികള്‍ക്കെതിരേയും തിലക് ഏകദിന സ്‌ക്വാഡില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

KL RAHUL

ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ടീമിലുണ്ടാവുക രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരായിരിക്കും. സൗത്താഫ്രിക്കയായുള്ള കഴിഞ്ഞ പരമ്പരയില്‍ അവഗണിക്കപ്പെട്ടയാളാണ് അക്ഷര്‍. അദ്ദേഹത്തിന്റെ മടങ്ങിവരവ് കിവികള്‍ക്കെതിരേ ഉറപ്പിക്കാം.

ബുംറയുടെ അഭാവത്തില്‍ പേസാക്രമണതത്തിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങാവും. കഴിഞ്ഞ പരമ്പരയില്‍ ഇടം കിട്ടാതെ പോയ മുഹമ്മദ് സിറാജിനു ഒരിക്കല്‍ക്കൂടി അവസരം ലഭിച്ചേക്കില്ല. അര്‍ഷ്ദീപിന്റെ പേസ് ബൗളിങ് പങ്കാളി ഹര്‍ഷിത് റാണയാവും. മൂന്നമത്തെ പേസറായി പ്രസിദ്ധ് കൃഷ്ണയ്ക്കും ടീമില്‍ അവസരം ലഭിച്ചേക്കും.

ന്യൂസിലാന്‍ഡ് ഏകദിനത്തിനുള്ള സാധ്യതാ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോ്ലി, റുതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, തിലക് വര്‍മ.

Story first published: Monday, December 22, 2025, 10:58 [IST]
Other articles published on Dec 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+