For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അവന്റെ നാട്, 80 സ്‌ട്രൈക്ക് റേറ്റെങ്കിലും വേണ്ടേ? സൂപ്പര്‍ താരത്തെ കുടഞ്ഞ് ഇര്‍ഫാന്‍!!

രാജ്‌കോട്ട്: ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിനത്തിലെ സ്ലോ ബാറ്റിങിന്റെ പേരില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യ ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ മല്‍സരത്തില്‍ വളരെ മോശം ഇന്നിങ്‌സ് കളിച്ചാണ് ജഡ്ഡു ക്രീസ് വിട്ടത്.

ആറാമനായി ക്രീസിലെത്തിയ അദ്ദേഹത്തിന് 44 ബോളില്‍ ഒരേയൊരു ഫോറടക്കം വെറും 27 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 61.36 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. ഇന്ത്യയുടെ ഇന്നിങ്‌സ് 300ന് മുകളില്‍ എത്താതെ പോയതിന്റെ പ്രധാന കാരണവും ടെസ്റ്റ് ശൈലിയിലുള്ള ജഡ്ഡുവിന്റെ വിരസമായ ഇന്നിങ്‌സാണ്.

RAVINDRA JADEJA

ആഞ്ഞടിച്ച് ഇര്‍ഫാന്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് രവീന്ദ്ര ജഡേജയുടെ സ്ലോ ബാറ്റിങിനെതിരേ ഇര്‍ഫാന്‍ പഠാന്‍ ആഞ്ഞടിച്ചത്. സ്വന്തം നാടായ ഗുജറാത്തില്‍ കളിച്ചിട്ടും ഇത്ര മോശം സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എവിടെയാണ് യഥാര്‍ഥത്തില്‍ ഇന്ത്യ ഈ മല്‍സരം തോറ്റത്? കെഎല്‍ രാഹുല്‍ 90 സ്‌ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിിച്ചപ്പോള്‍ 27 റണ്‍സടുത്ത രവീന്ദ്ര ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് 60 ആയിരുന്നു. രാജ്‌കോട്ട് ജഡേജയുടെ ഹോംഗ്രൗണ്ട് കൂടിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കപില്‍ ദവേിനു ശേഷം ഇന്ത്യക്ക് ഒരു ഓള്‍റൗണ്ടര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു ജഡേജയാണ്.

പക്ഷെ ഏകദിന ക്രിക്കറ്റിലേക്കു വന്നാല്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ ജഡേജ ബുദ്ധിമുട്ടുകയാണ്. 80 സ്‌ട്രൈക്ക് റേറ്റിലെങ്കിലും അദ്ദേഹം ഈ മല്‍സരത്തില്‍ ബാററ് ചെയ്യേണ്ടതായിരുന്നു, പക്ഷെ അതിനായില്ല. 2020നു ശേഷം ഏകദിനത്തില്‍ ഒരു ഫിഫ്റ്റി പോലും ജഡേജ നേടിയിട്ടില്ല. അദ്ദേഹം ഒരുപാട് സമ്മര്‍ദ്ദത്തിലാണ്.

ബൗളിങെടുത്താല്‍ അവസാനത്തെ അഞ്ചു കളിയില്‍ ഒരു വിക്കറ്റ് മാത്രമാണ് ജഡേജ നേടിയത്. ഏതൊരു സീനിയര്‍ താരത്തെ സംബന്ധിച്ചും ഇവ വളരെ മോശം നമ്പറാണ്. ജഡേജയേക്കാള്‍ മുന്നിലാണ് അക്ഷര്‍ പട്ടേല്‍ എന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത മാച്ചില്‍ ജഡേജ പെര്‍ഫോം ചെയ്‌തേ തീരൂ. കഴിഞ്ഞ മല്‍സരം ഇന്ത്യ തോല്‍ക്കാനുള്ള പ്രധാനന കാരണവും അതാണെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

KL RAHUL

രാഹുലിനു പ്രശംസ

സ്ലോ ഇന്നിങ്‌സിന്റെ പേരില്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ചെങ്കിലും അപരാജിത സെഞ്ച്വറിയോടെ ഇന്ത്യയെ രക്ഷിച്ച കെഎല്‍ രാഹുലിന്റെ ഇന്നിങ്‌സിനെ പ്രശംസിക്കാന്‍ ഇര്‍ഫാന്‍ പഠാന്‍ മറന്നില്ല. അഞ്ചാമനായി ക്രീസിലെത്തിയ ശേഷം 92 ബോളില്‍ 112 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.

കെഎല്‍ രാഹുലിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അദ്ദേഹം അഞ്ചാം നമ്പറിലും ആറാം നമ്പറിലുമെല്ലാം ബാറ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ വളരെയധികം വൈവധ്യമുള്ള പ്ലെയറാണ്. ആധുനിക ക്രിക്കറ്റില്‍ ഇങ്ങനെയുള്ള താരങ്ങളെ അപൂര്‍വ്വമായി മാത്രമേ കാണാറുമുള്ളൂ.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണ്‍ ചെയ്യുന്ന രാഹുല്‍ ഏകദിനത്തിലാവട്ടെ താഴെയും ബാറ്റ് ചെയ്യുന്നു. സ്വന്തം ഗെയിമിനെ ഇനിയും മെച്ചപ്പെടുത്താന്‍ കഴിയുന്ന ഘട്ടത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. സാധാരണയായി 85 സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ കളിക്കാറുള്ളത്. അത് 90ന് മുകളിലേക്കുയര്‍ന്നു കഴിഞ്ഞു. ശരാശരിയും ഇപ്പോള്‍ 50ന് മുകളിലാണ്.

വിക്കറ്റകള്‍ വീണു കൊണ്ടിരുന്നപ്പോഴും കഴിഞ്ഞ മല്‍സരത്തില്‍ രാഹുല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ചു. പക്ഷെ രവീന്ദ്ര ജഡേജ ഇതിനായി ബുദ്ധിമുട്ടുകയും ചെയ്തു. തോറ്റെങ്കിലും അടുത്ത മല്‍സരത്തിലും അതേ ഇലവനെ തന്നെ നിലനിര്‍ത്തണമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 15, 2026, 17:32 [IST]
Other articles published on Jan 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+