For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അവന്‍ ദുരന്തം!! എന്തു ചെയ്യണമെന്ന് പോലുമറിയില്ല, പഞ്ഞിക്കിട്ട് ശ്രീകാന്ത്

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലേറ്റവന്‍ തോല്‍വിക്കു പിന്നാലെ ഇന്ത്യക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. കളിയില്‍ വെറ്ററന്‍ സ്്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ബൗളിങിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ബാറ്റിങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെ ഫ്‌ളോപ്പ് ഷോ ഇന്ത്യയെ ഏഴു വിക്കറ്റിന്റെ കനത്ത പരാജയത്തിലേക്കു തള്ളിയിടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടാനുള്ള അവസരം കൂടിയാണ് ഇന്ത്യ പാഴാക്കിയത്.

K SRIKKANTH

ശ്രീകാന്ത് കലിപ്പില്‍

രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയാണ് കെ ശ്രീകാന്തിന്റെ രൂക്ഷ വിമര്‍ശനം. ഒരുപാട് അനുഭവ സമ്പത്തുണ്ടായിട്ടും ബൗളിങില്‍ യാതൊരു ക്ലൂയുമില്ലാത്തത് പോലെയാണ് രവീന്ദ്ര ജഡേജ കാണപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രവീന്ദ്ര ജഡേജ എനിക്കു ഏറെ ഇഷ്ടമുള്ള താരങ്ങളിലൊരാളാണ്. പക്ഷെ ഈ മല്‍സരത്തില്‍ എന്താണ് താന്‍ ചെയ്യേണ്ടത് എന്നു പോലുമറിയാത്ത തരത്തിലാണ് അവന്‍ കാണപ്പെട്ടത്. രണ്ടു മനസ്സിലായിരുന്നു ജഡേജ, അറ്റാക്ക് ചെയ്യണോ, അതോ ഫ്‌ളൈറ്റ് ചെയ്യണോ? എന്തു വേണമെന്നു ജഡേജയ്ക്കും അറിയില്ലായിരുന്നു.

അക്ഷര്‍ പട്ടേലിനെ ടീമിലേക്കു തിരികെ കൊണ്ടുവരണമെന്നത് പരസ്യമായ രഹസ്യമാണ്. എന്തുകൊണ്ട് മൂന്നു വീതം സ്പിന്നര്‍മാരെയും പേസര്‍മാരെയും കളിപ്പിക്കുന്നില്ല? ബൗളിങ് ഓള്‍റൗണ്ടറായി ടീമില്‍ വേണ്ടയാള്‍ മീഡിയം പേസറാവണമെന്നു നിയമമുണ്ടോ?

ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെ ലഭിക്കുകയെന്നത് അസാധ്യമാണ്. നിങ്ങള്‍ക്കു അതൊരിക്കലും കഴിയില്ല. ഈ മല്‍സരത്തിനു ഏറ്റവും അനുയോജ്യനായ താരം അക്ഷര്‍ പട്ടേലായിരുന്നു. ആറാമത്തെ ബൗളര്‍ കളിയില്‍ മിസ്സിങായിരുന്നുവെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

അക്ഷര്‍ പട്ടേല്‍ വളരെ ഗംഭീര റെക്കോര്‍ഡുള്ള താരമാണ്. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അവന്‍ കളിക്കുകയും നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഐ,സിസി ടി20 ലോകകപ്പും അക്ഷര്‍ നമുക്ക് നേടിത്തന്നു.

പെട്ടെന്നു അവന്‍ ടീമില്‍ നിന്നും അപ്രത്യക്ഷനായിരിക്കുകയാണ്. അക്ഷര്‍ പട്ടേലിന് എന്തു പറ്റി? എവിടെയാണ് അവന്‍? ഇതു കാരണം അവസാനം ടീമാണ് അനുഭവിക്കുന്നതെന്നും ശ്രീകാന്ത് വിശദമാക്കി.

ഈ ഏകദിന പരമ്പരയില്‍ അക്ഷര്‍ ടീമിന്റെ ഭാഗമല്ല. അദ്ദേഹത്തിനു വിശ്രമം നല്‍കിയതാണോ, മാറ്റി നിര്‍ത്തിയതാണോ എന്ന കാര്യവും വ്യക്തമല്ല. ഇന്ത്യക്കു വേണ്ടി ഇതിനകം 66 ഏകദിന ഇന്നിങ്‌സുകളില്‍ അക്ഷര്‍ പന്തെറിഞ്ഞു കഴിഞ്ഞു. 4.49 ഇക്കോണമി റേറ്റില്‍ 75 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. കൂടാതെ 49 ഇന്നിങ്‌സുകളില്‍ മൂന്നു ഫിഫ്റ്റികളടക്കം 858 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

RAVINDRA JADEJA

ബൗളിങ് തീരെ മോശം

രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം വെറും ശരാശരി മാത്രമായിരുന്നുവെന്നാണ് കെ ശ്രീകാന്തിന്റെ അഭിപ്രായം. ഹര്‍ഷിത് റാണയെയും മുഹമ്മദ് സിറാജിനെയും മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും കിവി ബാറ്റിങ് നിരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമായില്ലെന്ന് അദ്ദേഹം പറയുന്നു.

ആദ്യ സ്പല്ലില്‍ ഹര്‍ഷിത് റാണയുടെയും മുഹമ്മദ് സിറാജിന്റെയും പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബൗളിങ് വളരെ ശരാശിയായാണ് കാണപ്പെട്ടത്. ആറാമത്തെ ബൗളറെന്ന ഓപ്ഷനും നമുക്കില്ലായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡി ഓള്‍റൗണ്ടറാണോ? ഞാന്‍ വിമര്‍ശിക്കുകയല്ല. ഇനി അവന്‍ ബാറ്ററാണെങ്കില്‍ ബാറ്റ് ചെയ്യാന്‍ മാത്രമാണോ അവനോട് അവര്‍ പറയുന്നത്? വല്ലപ്പോഴുമൊക്കെ അവന് ബൗള്‍ ചെയ്യുന്നു.

ശുഭ്മന്‍ ഗില്ലിനെ വിട്ടേക്കൂ. നിങ്ങളാണെങ്കില്‍ 7-8 ഓവറുകള്‍ നിതീഷിനെ കൊണ്ട് ബൗള്‍ ചെയ്യിക്കുമോ? കുല്‍ദീപ് യാദവിനും ബൗളിങില്‍ താള കിട്ടിയില്ല. അവിടെ ഒരു ആറാം ബൗളര്‍ ആവശ്യമായിരുന്നു. രണ്ടോവറില്‍ നിതീഷ് 13 റണ്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ കുറച്ച ഓവറുകള്‍ കൂടി നല്‍കാമായിരുന്നു. ചിലപ്പോള്‍ വിക്കറ്റുതളും ലഭിക്കുമായിരുന്നെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 15, 2026, 11:23 [IST]
Other articles published on Jan 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+