For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: തോല്‍വി രോഹിത്തിനെ വേദനിപ്പിച്ചു, അവനത് മറക്കില്ല! മുന്നറിയിപ്പ് നല്‍കി ശാസ്ത്രി

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 113 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ തോറ്റിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിടുന്നത്. അതുകൊണ്ടുതന്നെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനും പരമ്പര തോല്‍വി വലിയ നാണക്കേടായിരിക്കുകയാണെന്ന് പറയാം.

ഇരുവര്‍ക്കുമെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. നാട്ടില്‍ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇന്ത്യക്ക് മൂന്നാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ട്. പക്ഷെ ആത്മവിശ്വാസം നഷ്ടപ്പെട്ട ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് നിസംശയം പറയാം. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തോല്‍വി വേദനിപ്പിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് കിവീസിന് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.

രോഹിത് ശര്‍മ അഭിമാനമുള്ള നായകന്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ അടുത്തറിയുന്ന ആളാണ് രവി ശാസ്ത്രി. രോഹിത്തിന്റെ ടെസ്റ്റ് കരിയറില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ച പരിശീലകനാണ് രവി ശാസ്ത്രി. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വി രോഹിത്തിനെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് ശാസ്ത്രിക്ക് കൃത്യമായി പറയാനാവും. 'രോഹിത് ശര്‍മ അഭിമാനിയായ താരമാണ്. കിവീസിനോടേറ്റ തോല്‍വിയെ രോഹിത് ശര്‍മ ചെറുതായി കാണില്ല. രോഹിത്തിന്റെ ശരീര ഭാഷ നോക്കുമ്പോള്‍ അവന്‍ വളരെ ശാന്തനായ താരമാണെന്ന് കാണാനാവും.

എന്നാല്‍ അവന്റെ ഉള്ളിന്റെ ഉള്ളില്‍ നീറി പുകയുന്നുണ്ട്. ഈ തോല്‍വി അവനെ വളരെ വേദനിപ്പിക്കുന്നുണ്ട്. രോഹിത്തിനെ മാത്രമല്ല ഡ്രസിങ് റൂമിലെ എല്ലാ താരങ്ങളേയും ഈ തോല്‍വി വളരെയധികം നിരാശപ്പെടുത്തിയിട്ടുണ്ടാവും' രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ടീം തട്ടകത്തില്‍ എതിരാളികളില്ലാത്ത വിധം തലയുയര്‍ത്തി നില്‍ക്കവെയാണ് ഇത്തരമൊരു നാണക്കേട് നേരിട്ടത്. പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനും ഈ തോല്‍വി വലിയ തലവേദനയായിട്ടുണ്ട്.

rohit sharma

ഇന്ത്യക്ക് മുന്നില്‍ ഫൈനല്‍ സീറ്റ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ അനായാസമായി എത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ശ്രീലങ്കയോട് തോറ്റ കിവീസിനെ ഇന്ത്യ തട്ടകത്തില്‍ തകര്‍ത്തെറിയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ മൂന്ന് ജയം കൂടി ആവശ്യമാണ്. ആറ് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. കിവീസിനെതിരേ മൂന്നാം ടെസ്റ്റ് ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

അങ്ങനെ ജയിച്ചാലും ഓസ്‌ട്രേലിയയില്‍ രണ്ട് മത്സരങ്ങള്‍ക്കൂടി ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മറക്കാം. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം ഗംഭീരമാണ്. എന്നാല്‍ മറ്റ് രണ്ട് ഫോര്‍മാറ്റിലും ടീം നിരാശപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ ഓസീസ് പരമ്പര ഗൗതം ഗംഭീറിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണിതെന്ന് പറയാം.

Story first published: Tuesday, October 29, 2024, 16:12 [IST]
Other articles published on Oct 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+