Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ബംഗ്ലാദേശല്ല കിവീസ്, പരമ്പര 'കൊത്തിപ്പറക്കും'! ഇന്ത്യക്ക് ഭീഷണി ഈ താരങ്ങള്‍

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് മൂന്ന് ജയം കൂടി അത്യാവശ്യമാണ്. ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് ന്യൂസീലന്‍ഡ് പരമ്പരക്ക് ഇറങ്ങുന്നത്. നാട്ടില്‍ നടക്കുന്ന കിവീസ് പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്ക് സാധിക്കാത്ത പക്ഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കടുപ്പമാവും.

കിവീസ് പരമ്പര കൈവിട്ടാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമായി മാറും. അങ്ങനെ വരാതിരിക്കാന്‍ കിവീസ് പരമ്പര ഇന്ത്യ സ്വന്തമാക്കേണ്ടതായുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതുപോലെ ഇന്ത്യക്ക് കിവീസിനെ തോല്‍പ്പിക്കുക എളുപ്പമായിരിക്കില്ല. ന്യൂസീലന്‍ഡിന്റെ ചില താരങ്ങള്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ്. ഇത്തരത്തില്‍ ഇന്ത്യക്ക് തലവേദനയാകാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡെവോന്‍ കോണ്‍വേ

ഇന്ത്യക്ക് വലിയ ഭീഷണിയാവുന്ന താരങ്ങളിലൊരാള്‍ ഡെവോന്‍ കോണ്‍വേയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കോണ്‍വേ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ കോണ്‍വേ സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരങ്ങളിലൊരാളാണ് കോണ്‍വേ.

സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരമാണ് കോണ്‍വേ. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സ്പിന്‍ മികവിനെ നന്നായി നേരിടാന്‍ ശേഷിയുള്ള താരമാണ് കോണ്‍വേ. അതുകൊണ്ടുതന്നെ കോണ്‍വേയെ ഇന്ത്യ കരുതിത്തന്നെ ഇറങ്ങണം. അല്ലാത്ത പക്ഷം വലിയ തിരിച്ചടി ഇന്ത്യക്ക് കിട്ടാന്‍ സാധ്യതകളേറെയാണ്.

രചിന്‍ രവീന്ദ്ര

യുവതാരമായ രചിന്‍ രവീന്ദ്ര ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമല്ല രചിന്‍ രവീന്ദ്ര. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പിന്റെ സമയത്ത് ഇന്ത്യയില്‍ കളിച്ച് മികവ് കാട്ടാന്‍ രചിന്‍ രവീന്ദ്രക്ക് സാധിച്ചിരുന്നു. ഇടം കൈയന്‍ താരമായ രചിന്‍ രവീന്ദ്ര സ്പിന്നിനെ നന്നായി നേരിടുന്ന താരങ്ങളിലൊരാളാണ്. ഇന്ത്യയില്‍ മികവ് കാട്ടാന്‍ സ്പിന്നിനെതിരേ മികച്ച സാങ്കേതികത ആവശ്യമായിട്ടുണ്ട്.

അതിന് സാധിക്കുന്ന താരങ്ങളിലൊരാളാണ് രചിന്‍. ഇന്ത്യന്‍ വംശജനായ രചിന് മികച്ച ഫുട് വര്‍ക്ക് നടത്തി ഷോട്ട് കളിക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പിച്ചില്‍ മികവ് കാട്ടാന്‍ രചിന് സാധിച്ചേക്കും. സ്പിന്‍ ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയാണ് രചിന്‍. അതുകൊണ്ടുതന്നെ രചിന്റെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയായി മാറാന്‍ സാധ്യത കൂടുതലാണ്.

ajaz patel

അജാസ് പട്ടേല്‍

ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള സ്പിന്‍ ബൗളറാണ് അജാസ് പട്ടേല്‍. ഇന്ത്യ അശ്വിനേയും ജഡേജയേയും ഇറക്കി തന്ത്രം മെനയുമ്പോള്‍ ന്യൂസീലന്‍ഡിന്റെ തുറുപ്പുചീട്ട് അജാസ് പട്ടേലാവുമെന്നുറപ്പാണ്. 2021ലെ ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കാന്‍ അജാസിന് സാധിച്ചിരുന്നു. ഇന്ത്യക്കെതിരേ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്താന്‍ അജാസ് പട്ടേലിന് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

മുംബൈയിലാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ അജാസ് തകര്‍ത്തെറിഞ്ഞത്. ഇതേ മികവ് അദ്ദേഹം തുടര്‍ന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് നിരാശപ്പെടേണ്ടി വരും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സമീപകാലത്തായി സ്പിന്നിനെതിരേ പതറുന്നുണ്ട്. ഇത് മുതലാക്കാന്‍ അജാസ് പട്ടേലിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. അജാസ് ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്നുറപ്പാണ്.

ടോം ലാദം

ന്യൂസീലന്‍ഡ് നായകനായ ടോം ലാദം ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ലാദം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പിടിച്ചുനിന്ന് കളിക്കാനും ശേഷിയുള്ളവനാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ള താരമാണ് ലാദമെന്ന് നിസംശയം പറയാം. ഇന്ത്യ ലാദത്തിനെതിരേ കൃത്യമായ പദ്ധതികളോടെയാവും എത്തുകയെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, October 15, 2024, 10:46 [IST]
Other articles published on Oct 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+