Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND v NZ: ഇന്ത്യക്കായി 3 പേര്‍ ഏകദിന സെഞ്ച്വറി കുറിക്കും!! ശ്രേയസില്ല, പ്രവചിച്ച് ഇര്‍ഫാന്‍

വഡോദര: ന്യൂസിലാന്‍ഡിനെതിരേ ഞായറാഴ്ച തുടങ്ങാനിരിക്കുന്ന ഇന്ത്യയുടെ ഏകദിന പരമ്പരയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും കിവികളും കൊമ്പുകോര്‍ക്കുക.

ഇന്ത്യയുടെ മൂന്നു കളിക്കാര്‍ പരമ്പരയില്‍ സെ്ഞ്ച്വറി കുറിക്കുമെന്നും അതു ആരൊക്കെയാണെന്നുമാണ് ഇര്‍ഫാന്‍ പ്രവചിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പര കൂിയാണിത്. അതുകൊണ്ടു തന്നെ ജയത്തോടെ തുടങ്ങാനായിരിക്കും ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ROHIT KOHLI

സെഞ്ച്വറി ഇവര്‍ക്ക്

മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ ന്യൂസിലാന്‍ുമായുള്ള ഏകദിനപരമ്പരയെപ്പറ്റി ഇര്‍ഫാന്‍ പഠാനോടു ചോദിച്ചത്. ബാറ്റിങ് ഐക്കണുകളും മുന്‍ നായകരുമായ രോഹിത് ശര്‍മയും വിരാട് കോലിയും ഈ പരമ്പയില്‍ സെഞ്ച്വറികള്‍ കുറിക്കുമോയെന്നതായിരുന്നു ഒരു ഫോട്ടോഗ്രാഫറുടെ ചോദ്യം.

രോഹിത് ശര്‍മയും വിരാട് കോലിയും ഈ പരമ്പരയില്‍ സെഞ്ച്വറികള്‍ കുറിക്കുമെന്നത് 100 ശതമാനവും ഉറപ്പാണ്. ഇവര്‍ മാത്രമല്ല ശുഭ്മന്‍ ഗില്ലും സെഞ്ചറി നേടുമെന്നും ഇര്‍ഫാന്‍ പ്രവചിക്കുകയും ചെയ്തു. ടി20ക്കു പിന്നാലെ ടെസ്റ്റിനോടും വിട പറഞ്ഞതോടെ ഏകദിനത്തില്‍ ഗംഭീര ഫോമിലാണ് രോക്കോ.

ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ മൂന്നു ഏകദിനങ്ങളുള്‍പ്പെട്ട പരമ്പരകളിലും വലിയ റണ്‍വേട്ട നടത്താന്‍ രോഹിത്തിനും കോലിക്കുമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ റണ്‍വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്തതും കോലിയാണ്. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം 302 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി.

SHUBMAN GILL

135 റണ്‍സ് (120 ബോള്‍), 102 (93), 65* (45) എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ കോലിയുടെ സ്‌കോറുകള്‍. രോഹിത്തും മോശമാക്കിയില്ല. മൂന്നിന്നിങ്‌സുകളില്‍ രണ്ടെണ്ണത്തില്‍ അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടി. 57 (51), 75(73)മ എന്നിങ്ങനെയാണ് ഒന്നാമത്തെയും മൂന്നാമത്തെയും മല്‍സരങ്ങളില്‍ ഹിറ്റ്മാന്റെ സമ്പാദ്യം.

ഈ പരമ്പര 2-1നു സ്വന്തമാക്കാനും ഇന്ത്യക്കു സാധിച്ചു. പരിക്കു കാരണ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്നു. തുടര്‍ന്ന് കെഎല്‍ രാഹുലിനു കാഴിലാണ് ടീം ഇറങ്ങിയത്.

ഇന്ത്യയുടെ ഏകദിന ടീം

ശുഭ്മന്‍ ഗില്‍ ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍.

ന്യൂസിലന്‍ഡ് ഏകദിന ടീം

മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍) ആദി അശോക്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജോഷ് ക്ലാര്‍ക്ക്‌സണ്‍, ഡെവണ്‍ കോണ്‍വേ, സാക്ക് ഫോക്‌സ്, മിച്ച് ഹേ (വിക്കറ്റ് കീപ്പര്‍), കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ജെയ്ഡന്‍ ലെനോക്‌സ്, ഡാരില്‍ മിച്ചെല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ റേ, വില്‍ യങ്.

Story first published: Friday, January 9, 2026, 18:17 [IST]
Other articles published on Jan 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+