For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ശരാശരി 33.88, രാഹുലിനെ പുറത്താക്കൂ! പകരം സഞ്ജുവല്ല; അര്‍ഹത ഇവരിലൊരാള്‍ക്ക്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് മൂന്ന് ഫോര്‍മാറ്റിലും കാഴ്ചവെക്കുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ ആക്രമണോത്സകത ഉയര്‍ന്നിട്ടുണ്ട്. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങളെല്ലാം നോക്കുമ്പോള്‍ പരീക്ഷിക്കുന്ന താരങ്ങളെല്ലാം മികച്ച പ്രകടനത്തോടെ കൈയടി നേടുന്നുണ്ട്. സര്‍ഫറാസ് ഖാനെപ്പോലെ പ്രതീക്ഷ നല്‍കുന്ന നിരവധി യുവതാരങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ടീമിലുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ടീമിന് ബാധ്യതയായി മാറുന്ന ചിലര്‍ ഇപ്പോഴും പ്ലേയിങ് 11ലുണ്ട്. അതിലൊരാള്‍ കെ എല്‍ രാഹുലാണ്. 33.38 ശരാശരിയില്‍ മാത്രം ടെസ്റ്റ് കളിക്കുന്ന രാഹുല്‍ എന്തിനാണ് ഇപ്പോഴും പ്ലേയിങ് 11 തുടരുന്നതെന്ന ചോദ്യം പലരും ഇതിനോടകം ചോദിക്കുന്നുണ്ട്. വലിയ വിമര്‍ശനം രാഹുലിനെതിരേ ഉയരുകയാണ്. ഗൗതം ഗംഭീറിന്റെ വിശ്വസ്തന്മാരിലൊരാളായിരുന്ന രാഹുലിന് ഇനി ടീമില്‍ തുടരുക പ്രയാസമാണ്. മികവുള്ള നിരവധി താരങ്ങള്‍ ടീമില്‍ അവസരം കാത്തിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കെ എല്‍ രാഹുലിനെ ഇന്ത്യ ടീമില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത കൂടുതല്‍. രാഹുലിനെ ഒഴിവാക്കിയാല്‍ പകരം ആരെയാവും ഇന്ത്യ പരിഗണിക്കുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജു സാംസണും ഇഷാന്‍ കിഷനുമല്ല. അര്‍ഹതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റുതുരാജ് ഗെയ്ക്‌വാദ്

രാഹുലിന് സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം രാഹുലിന് ഒരു സമയത്ത് സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ ഇത് മുതലാക്കി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. എട്ട് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും നേടിയെങ്കിലും സ്ഥിരതയോടെ കളിക്കാനും അത്യാവശ്യ ഘട്ടത്തില്‍ അവസരത്തിനൊത്ത് ഉയരാനും രാഹുലിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ റുതുരാജ് ഗെയ്ക് വാദിനെ പരിഗണിക്കാവുന്നതാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ നായക റോളിലടക്കം കസറുന്ന റുതുരാജിന് ക്ലാസിക് ശൈലിയില്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള കഴിവുണ്ട്. 43.05 എന്ന മോശമല്ലാത്ത ശരാശരി അദ്ദേഹത്തിന്റെ ഫസ്റ്റ്ക്ലാസ് കരിയറിലുണ്ട്. ആറ് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും റുതുരാജ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ അവസരം അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ് റുതുരാജ് ഗെയ്ക് വാദെന്ന് നിസംശയം പറയാം.

അഭിമന്യു ഈശ്വരന്‍

ഇന്ത്യക്കായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയോടെ മിന്നിക്കുന്നവരിലൊരാളാണ് അഭിമന്യു ഈശ്വരന്‍. 29കാരനായ അഭിമന്യു 99 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 7638 റണ്‍സ് നേടിയിട്ടുണ്ട്. 49.92 ശരാശരിയില്‍ കളിക്കുന്ന താരം 27 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ക്ലാസിക് താരത്തെ ഇന്ത്യ ഇതുവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇന്ത്യന്‍ ടീമില്‍ അവസരം അര്‍ഹിക്കുന്ന ബാറ്റ്‌സ്മാനാണ് അഭിമന്യു ഈശ്വരനെന്ന് പറയാം.

ടോപ് ഓഡര്‍ താരമായ അഭിമന്യുവിനെ മൂന്നാം നമ്പറിലേക്ക് കളിപ്പിച്ച് ശുബ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ ഇന്ത്യക്ക് കളിപ്പിക്കാവുന്നതാണ്. എന്തായാലും ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും അവസരം അര്‍ഹിക്കുന്ന താരമാണ് അഭിമന്യു ഈശ്വരനെന്ന് പറയാം.

ricky bhui

റിക്കി ഭുയി

ഇന്ത്യക്കായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ച് മിന്നിക്കുന്ന താരങ്ങളിലൊരാളാണ് റിക്കി ഭുയി. 75 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നായി 5208 റണ്‍സാണ് റിക്കി ഭുയി നേടിയിട്ടുള്ളത്. 47.34 ശരാശരിയിലാണ് റിക്കി ഭുയി കളിച്ചത്. 20 സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് റിക്കി ഭുയി തിളങ്ങുന്നത്. അവസാന ദുലീപ് ട്രോഫിയിലെ ടോപ് സ്‌കോററായിരുന്നു റിക്കി ഭുയി. എന്നാല്‍ 28കാരനായ റിക്കി ഭുയിയെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. രാഹുല്‍ പുറത്തായാല്‍ പകരം ടീമിലേക്ക് എത്താന്‍ അര്‍ഹതയുള്ളവരിലൊരാളാണ് റിക്കി ഭുയിയെന്ന് പറയാം.

സഞ്ജുവും ഇഷാനും വേണ്ട

സഞ്ജു സാംസണും ഇഷാന്‍ കിഷനും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്ന് കരുതാനാവില്ല. രണ്ട് പേരും വലിയ സ്ഥിരതയോടെ കളിക്കുന്ന താരങ്ങളല്ല. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിനേയും ഇഷാനേയും ടെസ്റ്റ് ടീമിലേക്ക് രാഹുലിന് പകരക്കാരനായി പരിഗണിക്കുന്നത് വലിയ ഗുണം ചെയ്യില്ല. സഞ്ജുവും ഇഷാനും ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായി അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയാം.

Story first published: Sunday, October 20, 2024, 9:21 [IST]
Other articles published on Oct 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+