Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഗില്ലും പരാഗുമല്ല, തിലകിന് പകരം അവന്‍ മതി!! ബെസ്റ്റ് ആരെന്ന് ചോപ്ര പറയും

ന്യൂസിലാന്‍ഡിനെതിരേ ഈ മാസം 21 മുതല്‍ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മൂന്നു കളിയില്‍ നിന്നും യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ പിന്‍മാറിയിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായതിനെ തുടര്‍ന്നാണിത്. പരമ്പരയിലെ അവസാന രണ്ടു മല്‍സരങ്ങളില്‍ തിലകിനു കളിക്കാനാവുമോയെന്നത് ഇനിയും ഉറപ്പായിട്ടില്ല.

അദ്ദേഹത്തിന്റെ പകരക്കാരനെ ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മൂന്നാം നമ്പറില്‍ കളിക്കാന്‍ ഇഷാന്‍ കിഷനെപ്പോലെ മികച്ച താരങ്ങള്‍ സംഘത്തിലുള്ളതിനാല്‍ തിലകിനു പകരം ആരെയെങ്കിലും ടീമിലെടുക്കുമോയെന്ന് ഇനിയും ഉറപ്പായിട്ടില്ല. അതിനിടെ തിലകിനു പകരം വയ്ക്കാവുന്ന മികച്ചൊരു താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

SHREYAS IYER

ആരു വേണം ?

തിലക് വര്‍മയുടെ പകരക്കാരനായി റുതുരാജ് ഗെയ്ക്വാദുള്‍പ്പെടെ പലരുടെയും പേര് ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഈ റോളില്‍ ബെസ്റ്റ് ഓപ്ഷനെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ഇതിന്റെ കാരണങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വിശദീകരിക്കുകയാണ്.

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ തിലക് വര്‍മ കളിച്ചേക്കില്ല. ടി20 ലോകകപ്പിലും അവനുണ്ടാവുമോയെന്നതും സംശമയാണ്. എന്തെങ്കിലും ചെയ്യേണ്ടി വരുമെന്നാണ് ഇതില്‍ നിന്നും വ്യക്താവുന്നത്, പുതിയൊരു കളിക്കാരെ കണ്ടെത്തേണ്ടിവരും. അതു ശുഭ്മന്‍ ഗില്ലാവുമോ? അല്ലെന്നാണ് ഞാന്‍ പറയുക.

അതൊരിക്കലും ശുഭ്മന്‍ ഗില്ലാവരുത്. കൂടാതെ യശസ്വി ജയ്‌സ്വാളുമാവാന്‍ പാടില്ല. കാരണം നിങ്ങള്‍ക്കു ഇപ്പോള്‍ ആവശ്യം ഒരു ഓപ്പണറെയല്ല. തിലക് വര്‍മ മധ്യനിരയിലാണ് കളിക്കാറുള്ളത്. അതുകൊണ്ടു തന്നെ മൂന്ന്- നാല് നമ്പറുകളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളെയാണ് ടടീമിനു വേണ്ടത്. ആ താരം അല്‍പ്പം ബൗളിങ് കൂടി ചെയ്യുമെങ്കില്‍ വളരെ നല്ലതാണ്.

ഓപ്പണര്‍മാരെ ആവശ്യമില്ലാത്തതിനാല്‍ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമൊന്നും ഈ ചര്‍ച്ചയുടെ ഭാഗമാവുന്നില്ല. അങ്ങനെയെങ്കില്‍ ആരാവും ആ താരം? അതു ശ്രേയസ് അയ്യരാവണണമെന്നാണ് എനിക്കു തോന്നുന്നത്. ഓട്ടോമാറ്റിക്കലായി തന്നെ ടീമിലേക്കു വരേണ്ടയാളാണ് അദ്ദേഹം.

SHREYAS IYER

ഇതിനകം തന്നെ വളരെ നന്നായി കളിച്ചുകൊണ്ടിരിക്കുന്നയാളാണ് ശ്രേയസ്. വിജയ് ഹസാരെയില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലുള്ള ടീമില്‍ നിന്നും ശ്രേയസ് തഴയപ്പെട്ടപ്പോള്‍ അതു തെറ്റായിരുന്നുവെന്നു നമുക്ക് അന്നു തോന്നുകയും ചെയ്തിരുന്നു. ഇപ്പോള്‍ ടി20 ടീമില്‍ വീണ്ടുമൊരു മധ്യനിര ബാറ്ററുടെ ഒഴിവ് വന്നിരിക്കുകയാണ്.

വളരെയധികം അനുഭവസമ്പത്തുള്ള, കഴിഞ്ഞ ഐപിഎല്ലില്‍ തീപാറിച്ചയാണ് ശ്രേയസ്. അദ്ദേഹം തിലതിേെറാളിലേക്കു ഏറ്റവും ഫിറ്റാണെന്നാണ് എന്റെ അഭിപ്രായം. എന്റെ വോട്ട് ശ്രേയസിന് തന്നെയായിരിക്കും.

എന്നാല്‍ ശ്രേയസിലേക്കു പോവാന്‍ താല്‍പ്പര്യമില്ലെങ്കില്‍ റിയാന്‍ പരാഗിന്റെ പേരായിരിക്കും ഞാന്‍ പറയുക. നേരത്തേ ടി20 ടീമിന്റെ ഭാഗമായിട്ടുള്ളതാണ് അവന്‍. കുറച്ചൊക്കെ ബൗളിങും ചെയ്യും. പക്ഷെ ഞാന്‍ ടീമിലെടുക്ക ഉറപ്പായും ശ്രേയസിനെ ആവുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ആദ്യ മൂന്നു കളിക്കില്ല), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Friday, January 9, 2026, 15:16 [IST]
Other articles published on Jan 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+