For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജു 56, ഇഷാന്‍ 42!! എന്നിട്ടും ഏകദിനത്തിലേക്കു കോള്‍ ഇഷാന്? കടുത്ത അനീതി

ന്യൂസിലാന്‍ഡുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു ഇഷാന്‍ കിഷനെ തിരിച്ചുവിളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നിലവില്‍ കെഎല്‍ രാഹുലാണ് ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. അതുകൊണ്ടു തന്നെ ബാക്കപ്പായിട്ടാണ് ഇഷാന്‍ ടീമിലെത്തുക. നേരത്തേ ബാക്കപ്പായിരുന്ന റിഷഭ് പന്തിനെ ഒഴിവാക്കിയാണ് വലിയൊരു ഗ്യാപ്പിനു ശേഷം അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തുന്നത്.

ഏറെക്കുറെ അവസാനിച്ചെന്നു കരുതിയ അന്താരാഷ്ട്ര കരിയറാണ് ഇഷാന്‍ ഇപ്പോള്‍ തിരിച്ചുപിടിച്ചിരിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അദ്ദേഹം ഉള്‍പ്പെട്ടു കഴിഞ്ഞു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലും ഇഷാനെ ഉള്‍പ്പെടുത്താന്‍ പോവുന്നത്. രണ്ടു വര്‍ഷത്തിലേറെയായി ദേശീയ ടീമിനു വേണ്ടി ഒരു മല്‍സരം പോലും താരം കളിച്ചിട്ടില്ല.

ISHAN KISHAN

റിഷഭിനെ തഴഞ്ഞ് ഇഷാനെ ഏകദിന ടീമിലെടുക്കാമെങ്കില്‍ എന്തുകൊണ്ട് മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചു കൂടെന്നാതാണ് ചോദ്യം. ഇഷാനേക്കാള്‍ അതു അര്‍ഹിക്കുന്നതും അദ്ദേഹമാണ്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

എന്തുകൊണ്ട് സഞ്ജു?

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷനേക്കാള്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അവസരം അര്‍ഹിക്കുന്നയാള്‍ സഞ്ജു സാംസണാണെന്നു കണക്കുകള്‍ പറയുന്നു. അത്ര മാത്രം ഗംഭീരമാണ് ഈ ഫോര്‍മാറ്റില്‍ മലയാളി താരത്തിന്റെ റെക്കോര്‍ഡ്. ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ സഞ്ജു പുലര്‍ത്തുന്ന സ്ഥിരതയും അതിശയിപ്പിക്കുന്നതാണ്.

ഇഷാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപടി മുകളിലാണ് സഞ്ജുവിന്റെ സ്ഥാനം. എകിദനത്തില്‍ 24 ഇന്നിങ്‌സുകളിലാണ് ഇഷാന്‍ കളിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ഓപ്പണറായിട്ടാണ്. കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ മധ്യനിരയില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യേണ്ടിയും വന്നിട്ടുള്ളൂ.

42.40 ശരാശരിയില്‍ 933 റണ്‍സാണ് ഏകദിനത്തില്‍ ഇഷാന്റെ സമ്പാദ്യം. 102.19 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു ഡബിള്‍ സെഞ്ച്വറിയും ഏഴു ഫിഫ്റ്റി യും ഇതിലുള്‍പ്പെടും. ഈ ഡബിളാവട്ടെ ബംഗ്ലാദേശിനെതിരേ ഓപ്പണറായി ഇറങ്ങിയ മല്‍സരത്തിലുമാണ്. എന്നാല്‍ സഞ്ജു വെറും 14 ഇന്നിങ്‌സുകള്‍ മാത്രമേ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ.

56.66 എന്ന ഞെട്ടിക്കുന്ന ശരാശരി അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ സഞ്ജുവിന്റെ അരികില്‍ പോലും ഇഷാന്‍ മാത്രമല്ല കെഎല്‍ രാഹുല്‍ (49.15), റിഷഭ് പന്ത് (33.50) എന്നിവരില്ല.
99.60 സ്‌ട്രൈക്ക് റേറ്റില്‍ മലയാളി താരം അടിച്ചെടുത്തത് 510 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഉള്‍പ്പെടുന്നു.

ഏകദിനത്തില്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ സഞ്ജുവിനു ലഭിക്കാറില്ല. മൂന്നു മുതല്‍ ആറു വരെ പല പൊസിഷവുകളിലും അദ്ദേഹത്തിനു മാറി മാറി ബാറ്റ് ചെയ്യേണ്ടിയും വന്നു. എന്നിട്ടും 55ന് മുകളില്‍ ശരാശരിയോടെ സ്‌കോര്‍ ചെയ്തുവെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.

ഇത്ര ഗംഭീര റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിനെ ഇപ്പോള്‍ ഇന്ത്യക്കു ഏകദിനത്തില്‍ വേണ്ടയെന്നതാണ് നിരാശാജനകമായ കാര്യം. ഇഷാന് ഏകദിനത്തില്‍ വീണ്ടുമൊരു അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാണെങ്കില്‍ അതിനേക്കാള്‍ മുമ്പ് ടീമിലേക്കു വരേണ്ടയാളാണ് സഞ്ജു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏകദിന കരിയറിനെപ്പറ്റി ആരും മിണ്ടുന്നില്ല.

SANJU SAMSON

അവസാന മല്‍സരം

ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ അവസാനമായി ഒരു ഏകദിന മല്‍സരം കളിച്ചത് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 2023ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. ഡിസംബര്‍ 21ന് ബോളണ്ട് പാര്‍ക്കില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഇന്ത്യ 78 റണ്‍സിനു ജയിച്ചപ്പോള്‍ ഹീറോ സഞ്ജുവായിരുന്നു.

അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറിയലേറി (114 ബോളില്‍ 108) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 296 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിയില്‍ സൗത്താഫ്രിക്ക വെറും 218ന് ഓള്‍ഔട്ടാവുകയും ചെയ്തു. ഈ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ്ദി മാച്ചും സഞ്ജുവായിരുന്നു, പക്ഷെ അതിനു ശേഷം ഒരു ഏകദിനം പോലും കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.

Story first published: Monday, December 29, 2025, 8:23 [IST]
Other articles published on Dec 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+