Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: അമ്പമ്പോ ജയ്‌സ്വാള്‍!! ഇത്രയും സിക്‌സറോ? ഇന്ത്യയും ആരും ഏഴയലത്തില്ല

പൂനെ: ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രിന്‍സെന്ന വിശേഷണം ശുഭ്മന്‍ ഗില്ലിനേക്കാള്‍ യോജിക്കുന്നത് തനിക്കാണെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് യുവ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അഗ്രസീവ് ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവച്ചത്. റണ്‍ചേസില്‍ കിവി ബൗളര്‍മാരെ കടന്നാക്രമിച്ച ജയ്‌സ്വാള്‍ 77 റണ്‍സ് നേടി പുറത്താവുകയായിരുന്നു.

വെറും 65 ബോളുകളില്‍ നിന്നാണ് ഇടംകൈയന്‍ ബാറ്റര്‍ ഇത്രയും റണ്ണെടുത്തത്. ഒമ്പതു ഫോറും മൂന്നു സിക്‌സറുകളുമടക്കമായിരുന്നു ഇത്. ഈ ഇന്നിങ്‌സിനിടെ രണ്ടു വമ്പന്‍ റെക്കോര്‍ഡുകളും ജയ്‌സ്വാള്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനുമില്ലാത്ത നേട്ടമാണ് 22 കാരനെ തേടിയെത്തിയിരിക്കുന്നത്.

YASHASVI JAISWAL

സിക്‌സര്‍ വേട്ട

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 സിക്‌സറുകള്‍ വാരിക്കൂട്ടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കയിരിക്കുയാണ് യശസ്വി ജയ്‌സ്വാള്‍. ഈ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ ഏഴയലത്തു പോലും ഇന്ത്യയുടെ മറ്റാരുമില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ സിക്‌സറുകളടിച്ച ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് ജയ്‌സ്വാള്‍.

ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായിരുന്ന ബ്രെന്‍ഡന്‍ മക്കെല്ലം മാത്രമേ ഇനി ഇന്ത്യന്‍ താരത്തിനു മുന്നിലുള്ളൂ. 33 സിക്‌സറുകളോടെയാണ് മക്കെല്ലം തലപ്പത്തു നില്‍ക്കുന്നത്. 2014ലായിരുന്നു ഇത്രയും സിക്‌സറുകളോടെ അദ്ദേഹം ചരിത്രം കുറിച്ചത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സാണ്. 2022ല്‍ 26 സിക്‌സറുകള്‍ അദ്ദേഹം നേടിയിരുന്നു.

മക്കെല്ലിന്റെ ഈ റെക്കോര്‍ഡ് ജയ്‌സ്വാള്‍ തകര്‍ക്കാന്‍ തന്നെയാണ് സാധ്യത. ന്യൂസിലാന്‍ഡിനെതിരേ ഒരു ടെസ്റ്റും ഓസ്‌ട്രേലിയക്കെതിര ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നാലു ടെസ്റ്റുകളും അദ്ദേഹം ഈ വര്‍ഷം ഇനി കളിക്കാനിരിക്കുകയാണ്.

ലോക റെക്കോര്‍ഡിനൊപ്പം

ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സര്‍ വേട്ടയില്‍ മുന്നേറുക മാത്രമല്ല മറ്റൊരു ലോക റെക്കോര്‍ഡിനൊപ്പവും യശസ്വി ജയ്‌സ്വാള്‍ എത്തിയിരിക്കുകയാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം മുഹമ്മദ് യൂസുഫിന്റെ പേരിലായിരുന്നു.

2006ല്‍ ഒമ്പതു ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. പൂനെ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ ഫിഫ്റ്റിയോടെ ജയ്‌സ്വാള്‍ ഈ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്.

ജയ്‌സ്വാളും യൂസുഫും കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ നാലു പേര്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എട്ടു വീതം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മൈക്കല്‍ അതേര്‍ട്ടന്‍ (1990), ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ (2001), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് (2005), പാകിസ്താന്റെ ബാബര്‍ ആസം (2022) എന്നിവരാണ് ഈ താരങ്ങള്‍.

YASHASVI JAISWAL

ഇന്ത്യ തോല്‍വിയിലേക്ക്

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയത്തിലേക്കു നീങ്ങുകയാണ് ഇന്ത്യ. 359 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിനം രണ്ടാം സെഷനില്‍ 32 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ അഞ്ചു വിക്കറ്റിനു 152 റണ്‍സെന്ന നിലയിലാണ്. അഞ്ചു മുന്‍നിര ബാറ്റര്‍മാരെയും ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. ഇനി അഞ്ചു വിക്കറ്റുകള്‍ ബാക്കുനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 206 റണ്‍സ് കൂടി വേണം.

യശസ്വി ജയ്‌സ്വാളിനെക്കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8), ശുഭ്മന്‍ ഗില്‍ (23), വിരാട് കോലി (17), റിഷഭ് പന്ത് (0) എന്നിവരുടെ വിക്കറ്റുകാണ് ഇന്ത്യക്കു നഷ്ടമായത്. വാഷിങ്ടണ്‍ സുന്ദറും (19) സര്‍ഫറാസ് ഖാനുമാണ് (1) ഇപ്പോള്‍ ക്രീസിലുള്ളത്. ന്യൂസിലാന്‍ഡിനായി മിച്ചെല്‍ സാന്റ്‌നര്‍ നാലു വിക്കറ്റുകള്‍ നേടി.

Story first published: Saturday, October 26, 2024, 13:43 [IST]
Other articles published on Oct 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+