Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഡബിളും സര്‍ഫറാസിനെ രക്ഷിക്കില്ല!! ആദ്യ ടെസ്റ്റില്‍ ആരൊക്കെ കളിക്കും? ഇതാ ബെസ്റ്റ് 11

ബെംഗളൂരു: ന്യൂസിലാന്‍ഡുമായി അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ഈ പരമ്പരയിലൂടെ ടീമിലേക്കു മടങ്ങിയെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല.

ബംഗ്ലാദേശുമായി നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ അതേ സ്‌ക്വാഡിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. സ്ഥാനം നഷ്ടമായത് പേസര്‍ യഷ് ദയാലിനു മാത്രമാണ്. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ വൈസ് ക്യാപ്റ്റനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ റോള്‍ ഇന്ത്യ നല്‍കിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയുമായി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബുംറയ്ക്കു വൈസ് ക്യാപ്റ്റന്‍സി നല്‍കിയത്. ഈ മാസം 16 മുതല്‍ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് നടക്കാനിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ROHIT SHARMA- YASHASVI JAISWAL

ഓപ്പണിങ് ജോടി മാറില്ല

ഇന്ത്യക്കു വേണ്ടി നായകന്‍ രോഹിത് ശര്‍മയും യുവ താരം യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ഓപ്പണ്‍ ചെയ്യുക. ബംഗ്ലാദേശിനെതിരേ സമാപിച്ച പരമ്പരയില്‍ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഹിറ്റ്മാന് സാധിച്ചിരുന്നില്ല. ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ സാധിക്കാതെയാണ് അദ്ദേഹം പരമ്പര അവസാനിപ്പിച്ചത്. 6, 5, 23, 8 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോറുകള്‍.

ന്യൂസിലാന്‍ഡിനെതിരേ വലിയൊരു ഇന്നിങ്‌സുമായി ഇതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും രോഹിത്തിന്റെ ശ്രമം. ജയ്‌സ്വാളാവട്ടെ ബംഗ്ലാദേശിനെതിരേ മൂന്ന് ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ (56, 72, 51) നേടിയെങ്കിലും ഇവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. കിവികള്‍ക്കെതിരേ വലിയൊരു സെഞ്ച്വറിയായിരിക്കും അദ്ദേഹം സ്വപ്‌നം കാണുന്നത്.

മധ്യനിരയില്‍ ആരൊക്കെ?

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ ശുഭ്മന്‍ ഗില്‍ സ്ഥാനം നിലനിര്‍ത്തും. ബംഗ്ലാദേശിനെതിരേ ആദ്യ ടെസ്റ്റില്‍ ഒരു സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തായിരുന്നു. ഈ നമ്പറില്‍ ഗില്ലിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനാണ് ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. നാലാം നമ്പറില്‍ പതിവുപോലെ വിരാട് കോലി തന്നെ കളിക്കും.

ബംഗ്ലാദേശിനെതിരേ പ്രതീക്ഷിച്ചതു പോലെയുള്ള പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ഒരു ഫിഫ്റ്റി പോലും നേടാന്‍ കോലിക്കായിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരേയും ഫ്‌ളോപ്പായാല്‍ കോലിക്കെതിരേ ചോദ്യങ്ങളുയര്‍ന്നേക്കും. അതിനാല്‍ മികച്ച തിരിച്ചുവരവായിരിക്കും അദ്ദേഹം ലക്ഷ്യമിടുന്നത്.

അഞ്ചാം നമ്പറില്‍ റിഷഭ് പന്താണ് കളിക്കുക. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ ധ്രുവ് ജറേലിനു കഴിയില്ല. റിഷഭിനു പരിക്കേറ്റാല്‍ മാത്രമേ അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. ആറാം നമ്പറിലേക്കു രണ്ടു പേര്‍ തമ്മിലാണ് മല്‍സരം. ഒരാള്‍ പരിചയസമ്പന്നനായ കെഎല്‍ രാഹുലാണെങ്കില്‍ മറ്റൊരാള്‍ യുവതാരം സര്‍ഫറാസ് ഖാനുമാണ്.

KL RAHUL

ബംഗ്ലാദേശിനെതിരേ രണ്ടു ടെസ്റ്റുകളിലും രാഹുലാണ് കളിച്ചത്. 16, 22, 68 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. തന്നെ തഴഞ്ഞതിനു ഇറാനി കപ്പിലൂടെയാണ് സര്‍ഫറാസ് മറുപടി നല്‍കിയത്. റെസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി (222*) അദ്ദേഹം നേടിയിരുന്നു. പക്ഷെ ന്യൂസിലാന്‍ഡിനെതിരേ സര്‍ഫറാസിനെ ഇതും രക്ഷിക്കാനിടയില്ല. അനുഭവസമ്പത്ത് കണക്കിലെടുത്ത് രാഹുലിനു തന്നെയാവും ഇന്ത്യ പ്രഥമ പരിഗണന നല്‍കുക.

ബൗളിങ് ലൈനപ്പ്

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും തുടരും. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പര തൂത്തുവാരുന്നതില്‍ ഇരുവരും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചും അശ്വനിായിരുന്നു.

അക്ഷര്‍ പട്ടേലിനു തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും പുറത്തിരിക്കേണ്ടി വന്നേക്കും. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറയായിരിക്കും. അദ്ദേഹത്തിനു പിന്തുണയുമായി ആകാശ്ദീപും മുഹമ്മദ് സിറാജും കൂടെയുണ്ടാവും.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ്ദീപ്, മുഹമ്മദ് സിറാജ്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.

റിസര്‍വ് താരങ്ങള്‍- ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Saturday, October 12, 2024, 6:51 [IST]
Other articles published on Oct 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+