മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നാണംകെട്ട് തോറ്റിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനും ഇന്ത്യ മുട്ടുകുത്തി. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് ന്യൂസീലന്‍ഡ് ഉറപ്പിച്ചിരിക്കുകയാണ്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് മൂന്നാം ടെസ്റ്റ് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.
വലിയ നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യക്ക് മൂന്നാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ട്. മുംബൈയിലാണ് മൂന്നാം മത്സരം നടക്കുന്നത്. ഇന്ത്യയുടെ വിശ്വസ്ത തട്ടകമായ മുംബൈയിലും തോറ്റാല്‍ അത് നികത്താനാവാത്ത നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യക്ക് ജയിക്കാന്‍ ചില അഴിച്ചുപണികള്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആവശ്യമാണെന്ന് പറയാം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കോലിക്ക് പകരം ജുറേല്‍
ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാനാണ് വിരാട് കോലി. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. കോലി കിവീസിനെതിരായ ആദ്യത്തെ രണ്ട് മത്സരത്തിലും വലിയ ഇംപാക്ട് സൃഷ്ടിച്ചിട്ടില്ല. ആദ്യ ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയെ രക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കോലിക്ക് ഇന്ത്യ വിശ്രമം നല്‍കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. സ്പിന്നിനെ നേരിടുമ്പോള്‍ കോലി പതറുന്നതാണ് കാണാനാവുന്നത്.
ഈ സാഹചര്യത്തില്‍ ഇന്ത്യ കോലിക്ക് വിശ്രമം നല്‍കി പകരം കെ എല്‍ രാഹുലിനെ കളിപ്പിക്കേണ്ടതാണ്. നാലാം നമ്പറില്‍ കെ എല്‍ രാഹുലിന് അവസരം നല്‍കാവുന്നതാണ്. രണ്ടാം ടെസ്റ്റില്‍ നിന്ന് തഴയപ്പെട്ട രാഹുലിന്റെ ഫോം കോലിയെക്കാള്‍ ഭേദമാണെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ തിരിച്ചുവിളിക്കേണ്ടത് അത്യാവശ്യമാണ്.
റിഷഭിന് വിശ്രമം നല്‍കണം
റിഷഭ് പന്ത് പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണ് കളിക്കുന്നതെന്ന് തോന്നുന്നില്ല. രണ്ടാം മത്സരത്തിലെ റിഷഭിന്റെ ശരീര ഭാഷ അത്ര മികച്ചതായിരുന്നില്ല. ഈ സാഹചര്യത്തില്‍ റിഷഭിന് ഇന്ത്യ വിശ്രമം നല്‍കുന്നതാണ് നല്ലത്. റിഷഭിന് പകരം ഇന്ത്യ ദ്രുവ് ജുറേലിനെ കളിപ്പിക്കാം. ആദ്യ രണ്ട് മത്സത്തിലും അവസരം ലഭിക്കാതിരുന്ന ജുറേലിന് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരം മൂന്നാം ടെസ്റ്റില്‍ നല്‍കണമെന്ന് തന്നെ പറയാം. ഓസീസ് പരമ്പര വരാനിരിക്കെ റിഷഭിന് വിശ്രമം അനിവാര്യമാണ്.

അശ്വിന് പകരം അക്ഷര്‍ പട്ടേല്‍
ഇന്ത്യയുടെ നാട്ടിലെ വജ്രായുധങ്ങളിലൊന്ന് ആര്‍ അശ്വിനായിരുന്നു. സ്പിന്‍ ബൗളിങ്ങുകൊണ്ട് മായാജാലം തീര്‍ക്കുന്ന അശ്വിന് ഇത്തവണ മികവ് ആവര്‍ത്തിക്കാനായില്ല. ഇത് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണമാവുകയും ചെയ്തു. ഇന്ത്യ അശ്വിന് പകരം അക്ഷര്‍ പട്ടേലിനെ കളിപ്പിക്കേണ്ടതാണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറാന്‍ അക്ഷറിന് സാധിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അക്ഷര്‍ പട്ടേലിനെ ഇന്ത്യ മൂന്നാം മത്സരത്തില്‍ കളിപ്പിക്കേണ്ടതാണ്.
രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് 11 തുടരും. രണ്ട് പേരും മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ഇന്ത്യയുടെ പേസര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ജസ്പ്രീത് ബുംറക്ക് ഫോം കണ്ടെത്താനാവാത്തതും ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യയുടെ ഭാഗ്യ മൈതാനമാണ്. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യയുടെ സാധ്യതാ 11
രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്