For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യയെ ഭയക്കുന്നില്ല, പരമ്പര നേടും; രോഹിത് പടക്ക് മുന്നറിയിപ്പ് നല്‍കി ടോം ലാദം

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര വരാന്‍ പോവുകയാണ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യയിലാണ് നടക്കുന്നത്. പരമ്പരക്കായുള്ള ന്യൂസീലന്‍ഡ് ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ടീമിനെ വരുന്ന ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കുകയാണ് ഇന്ത്യ. ഈ മാസം 16നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് ഇന്ത്യ വരുന്നത്.

അതേ സമയം ശ്രീലങ്കയോട് നാണംകെട്ട് തോറ്റ ക്ഷീണത്തിലാണ് ന്യൂസീലന്‍ഡ് വരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് രോഹിത് ശര്‍മക്കും സംഘത്തിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസീലന്‍ഡ് നായകനായ ടോം ലാദം. ഇന്ത്യ അടുത്തൊന്നും നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളിയാണ് കിവീസിന് മുന്നിലുള്ളത്. എന്നാല്‍ ഒട്ടും ഭയമില്ലെന്നും ഇന്ത്യയില്‍ ചരിത്രം രചിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസീലന്‍ഡ് നായകനായ ടോം ലാദം.

ഭയമില്ലാതെ കളിച്ച് പരമ്പര നേടും

എന്റെ കാഴ്ചപ്പാടില്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്ന അതേ കാര്യം തുടര്‍ന്നും ചെയ്യണമെന്നാണ് പറയാനുള്ളത്. ഇന്ത്യയില്‍ കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇത്തവണ അല്‍പ്പം കൂടി സ്വാതന്ത്ര്യത്തോടെയാണ് കളിക്കാന്‍ പോകുന്നത്. ഭയമില്ലാതെ ഇന്ത്യയെ നേരിടാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ പരമ്പര നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇന്ത്യയില്‍ ഇതിന് മുമ്പ് കളിച്ച് മികവ് കാട്ടിയ ടീമുകളെല്ലാം ആക്രമണോത്സക ക്രിക്കറ്റാണ് നടത്തിയിട്ടുള്ളത്.

വ്യക്തമായ പദ്ധതികളോടെ ആക്രമണോത്സക ക്രിക്കറ്റ് കളിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്' ടോം ലാദം പറഞ്ഞു. ടിം സൗത്തിക്ക് കീഴിലാണ് ന്യൂസീലന്‍ഡ് ശ്രീലങ്കയ്‌ക്കെതിരേ കളിച്ച് നാണംകെട്ടത്. ഇതോടെ സൗത്തിയെ മാറ്റി ലാദത്തെ നായകനാക്കി മുന്നോട്ട് പോകാന്‍ കിവീസ് തീരുമാനിക്കുകയായിരുന്നു. കെയ്ന്‍ വില്യംസന്‍ ആദ്യ മത്സരത്തില്‍ കിവീസ് നിരയിലില്ല. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരയാണ് ന്യൂസീലന്‍ഡിന്റേത്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം പ്രതീക്ഷിക്കാം.

india cricket

അനുഭവസമ്പന്നരായ താരങ്ങളില്‍ പ്രതീക്ഷ

ന്യൂസീലന്‍ഡ് നിരയില്‍ അനുഭവസമ്പന്നരായ താരങ്ങളുണ്ട്. ഇവരില്‍ ഇപ്പോഴും വലിയ പ്രതീക്ഷയാണുള്ളതെന്നാണ് ടോം ലാദം പറയുന്നത്. 'ടിം സൗത്തിയെപ്പോലെ ഇന്ത്യയില്‍ അനുഭവസമ്പത്തേറെയുള്ള താരങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. എല്ലാവര്‍ക്കും അവരുടേതായ റോള്‍ ടീമിലുണ്ട്. എല്ലാ സാഹചര്യത്തിലും തിളങ്ങാന്‍ കഴിവുള്ള അനുഭവസമ്പത്തും അറിവും ഇവര്‍ക്കുണ്ട്. ഇവരുടെ അനുഭവസമ്പത്തില്‍ നിന്നും പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്- ടോം ലാദം പറഞ്ഞു.

ഡേവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവരെല്ലാം എന്നിവരെല്ലാം പ്രതീക്ഷ നല്‍കുന്നവരാണ്. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് ഗ്ലെന്‍ ഫിലിപ്‌സ്. മിച്ചല്‍ സാന്റ് നര്‍, ഇഷ് സോധി എന്നിവര്‍ സീനിയര്‍ സ്പിന്നര്‍മാരാണ്. അജാസ് പട്ടേലും ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള സ്പിന്നറാണ്. ഇവരെല്ലാം ചേരുമ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ബംഗ്ലാദേശിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യക്ക് നിര്‍ണ്ണായകം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമാക്കി പോകുന്ന ഇന്ത്യക്ക് കിവീസ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ ഇന്ത്യക്ക് അനായാസം ഫൈനലിലേക്കെത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ കിവീസ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. നാട്ടില്‍ തോല്‍വി അറിയാതെ 18 പരമ്പരകള്‍ നേടിയ ടീമാണ് ഇന്ത്യ.

അതുകൊണ്ടുതന്നെ കീഴടക്കുക കിവീസിന് എളുപ്പമാവില്ല. ഇന്ത്യയുടെ ലോകോത്തര സ്പിന്‍ മികവാണ് എല്ലാ എതിരാളികളുടേയും പേടി സ്വപ്നം. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനും ഇന്ത്യയില്‍ പരമ്പര നേടുക എളുപ്പമാവില്ലെന്ന് നിസംശയം പറയാം.

Story first published: Friday, October 11, 2024, 14:15 [IST]
Other articles published on Oct 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+