Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: തിലകിന് പകരം ഗില്ലോ? സെലക്ടര്‍മാര്‍ തീരുമാനിച്ചതിങ്ങനെ!! അറിയാം

യുവ ഓള്‍ൗണ്ടറും ടി20 ടീമിലെ അവിഭാജ്യ ഘടകവുമായ തിലക് വര്‍മയ്‌ക്കേറ്റ പരിക്ക് ഇന്ത്യന്‍ ക്യാംപിനെയാകെ ഉലച്ചിരിക്കുകയാണ്. ശസ്ത്ര ക്രിയക്കു വിധേയനായ ശേഷം താരം ഇപ്പോള്‍ വിശ്രമത്തിലാണ്. വിജയ്് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദ് ടീമിനു വേണ്ടി കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്.

ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയും അടുത്ത മാസം ഐസിസി ടി20 ലോകകപ്പും നടക്കാനിരിക്കെയാണ് തിലകിനു പരിക്ക് അപ്രതീക്ഷിത വില്ലനായി മാറിയത്. കിവികള്‍ക്കെതിരേ 21ന് ആരംഭിക്കുന്ന പരമ്പരയില്‍ അദ്ദേഹത്തിനു കളിക്കാനാവില്ലെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

SHUBMAN GILL

ടി20 ലോകകപ്പിലാവട്ടെ തിലക് കളിക്കുന്ന കാര്യം സംശയത്തിലുമാണ്. ഇതോടെ മുന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനെ പകരക്കാരനായി തിരിച്ചുവിളിച്ചേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും വരുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്നാണ് വ്യക്തമാവുന്നത്.

ഗില്ലിനെ തിരികെ വിളിക്കില്ല

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ തിലക് വര്‍മയുടെ പകരക്കാരനായ ശുഭ്മന്‍ ഗില്ലിനെ തിരികെ കൊണ്ടുവരാന്‍ പ്ലാനുമില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിലെ മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനായ ദേവന്ദ്രേ പാണ്ഡെ എക്‌സിലൂടെ അറിയിച്ചിരിക്കുന്ന്. ഗില്ലിനെ വീണ്ടും ടി20 ടീമിന്റെ ഭാഗമാക്കാന്‍ സെലക്ടര്‍മാക്കും താല്‍പ്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ ടി20 പ്ലാനുകളില്‍ നിന്നും ഗില്‍ പൂര്‍ണമായും പുറത്തായിക്കഴിഞ്ഞുവെന്നു തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്ന അദ്ദേഹത്തിനു ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

അവസാനമായി കളിച്ച സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പര വരെയും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായിരുന്നു ഗില്‍. പക്ഷെ പരിക്കു കാരണം അദ്ദേഹത്തിനു അവസാന രണ്ടു മല്‍സങ്ങളും നഷ്ടമായി. ഇതില്‍ ഒരു കളി ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അഞ്ചാമത്തേതില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഓപ്പണ്‍ ചെയ്യാനും അവസരം ലഭിച്ചു.

SHUBMAN GILL

ഒരിടവേളയ്ക്കു ശേഷം ഓപ്പണിങ് റോളിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം ആഘോഷിക്കുക തന്നെ ചെയ്തു. 35 പ്ലസ് റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതിനു പിന്നാലെ ടി20 ലോകകകപ്പിനും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ഗില്ലിന് സ്ഥാനമില്ലായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് മുതല്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പര വരെ തുടര്‍ച്ചയായി 15 ടി20കളിലാണ് അദ്ദേഹം ഓപ്പണ്‍ ചെയ്തത്. പക്ഷെ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും നേടിയതമില്ല. ഇതോടെയാണ് ഗില്ലിന്റെ സ്ഥാനം തെറിച്ചത്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Thursday, January 8, 2026, 16:34 [IST]
Other articles published on Jan 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+